Monday, 29 February 2016

സ്‌കോളര്‍ഷിപ്പ് തെരഞ്ഞെടുക്കാം

         കേളേജ് വിദ്യാഭ്യാസ വകുപ്പ് അനുഭവിക്കുന്ന സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നിലേറെ എണ്ണത്തിന് അര്‍ഹരായവര്‍ മാര്‍ച്ച് അഞ്ചിനു മുമ്പ് മെച്ചപ്പെട്ട ഒരു സ്‌കോളര്‍ഷിപ്പ് തിരഞ്ഞെടുക്കണം. നിലവിലുളള വ്യവസ്ഥ അനുസരിച്ച് ഒരു വിദ്യാര്‍ത്ഥി ഏതെങ്കിലും ഒരു സ്‌കോളര്‍ഷിപ്പ് മാത്രമേ ഒരു സമയം കൈപ്പറ്റുവാന്‍ പാടുളളു. (ഹിന്ദി സ്‌കോളര്‍ഷിപ്പിന് ബാധകമല്ല) സ്‌കോളര്‍ഷിപ്പ് റദ്ദാക്കേണ്ട രീതി എന്ന www.dcescholarship.kerala.gov.in  വെബ്‌സൈറ്റില്‍ News and Updates ല്‍ ലഭിക്കും.

Sunday, 28 February 2016

Thursday, 25 February 2016

അപേക്ഷ ക്ഷണിച്ചു


പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടതും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും സൗജന്യ ക്രാഷ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫോണ്‍ നമ്പര്‍ സഹിതമുള്ള പൂര്‍ണ മേല്‍വിലാസം, വയസ്, ജാതി, യോഗ്യത, വാര്‍ഷിക വരുമാനം എന്നീ വിവരങ്ങള്‍ സഹിതം ഫെബ്രുവരി 27 ന് മുമ്പ് പ്രിന്‍സിപ്പാള്‍, പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, യൂത്ത് ഹോസ്റ്റലിന് സമീപം, ഈസ്റ്റ് ഹില്‍, കോഴിക്കോട് - 5 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0495 2381624.

Monday, 22 February 2016

TEACHING PLAN FOR ALL SUBJECTS - CLASS VIII

അന്വേഷണം 
എട്ടാം  ക്ലാസ്സിലെ വിവിധ വിഷയങ്ങളുടെ ആസൂത്രണ രൂപരേഖ( കരട്)
തയ്യാറാക്കിയത് ഡയറ്റ് ഇടുക്കി
ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SSLC Practical Examination- Modification of Software for Remaining Days

      SSLC പ്രാക്ടികക്ല്‍ പരീക്ഷയുടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ പരീക്ഷാ നടത്തുന്നതിന് മുമ്പ് സോഫ്റ്റ്‌വെയര്‍ Modify ചെയ്യണമെന്ന് പരീക്ഷാഭവന്‍ നിര്‍ദ്ദേശം. ഇതിനായി iExaM സൈറ്റില്‍ HM Login വഴി പ്രവേശിച്ച് itexam_update.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രസ്തുത ഫയല്‍ പരീക്ഷ നടത്തുന്ന കമ്പ്യൂട്ടറുകളില്‍ സേവ് ചെയ്തതിന് ശേഷം ആ ഫയലിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന .sh എക്സ്റ്റന്‍ഷനോട് കൂടിയ ഫയലിനെ ഡബിള്‍ ക്ലിക്ക് ചെയ്യുന്നതോടെ നിലവുിലുള്ള സോഫ്റ്റ്‌വെയര്‍ Update ആകും. ഇത്തരത്തില്‍ Update ചെയ്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മാത്രമേ പരീക്ഷ നടത്താവൂ എന്ന പരീക്ഷാ ഭവന്റെ നിര്‍ദ്ദേശം. രാവിലെ ഒമ്പതരയോടെ ഇതിനുള്ള ലിങ്ക് iExaMS സൈറ്റില്‍ ലഭിക്കും. നിലവില്‍ പരീക്ഷ പൂര്‍ത്തിയാക്കാത്ത വിദ്യാലയങ്ങള്‍ക്ക് മാത്രമേ ഈ ലിങ്ക് ലഭിക്കൂ. പരീക്ഷ പൂര്‍ത്തിയാക്കി csv ഫയലുകള്‍ അപ്‌ലോഡ് ചെയ്ത വിദ്യാലയങ്ങളുടെ പേജില്‍ ഈ ലിങ്ക് ലഭിക്കില്ല.
നിലവില്‍ പരീക്ഷ പൂര്‍ത്തിയാക്കി csv file തയ്യാറാക്കിയവരെ ഈ പ്രവര്‍ത്തനം ഒരു തരത്തിലും ബാധിക്കില്ല

Click Here to Download the Instructions for Modification of Software for Conducting IT Exam from Feb 22 onwards

Click Here for iExAMs site

Sunday, 21 February 2016

പെന്‍ഷന്‍കാരുടടെ ശ്രദ്ധയ്ക്ക്

പത്താം ശമ്പള കമ്മീഷെന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി സംസ്ഥാന പെന്‍ഷകാരുടെടെ പെന്‍ഷന്‍ ധനകാര്യ വകുപ്പിെന്റെ 20.01.16- ലെ 9/16/ധന എന്ന സര്‍ക്കാര്‍ ഉത്തരവ്  പ്രകാരം പരിഷ്കരിക്കുകയുണ്ടായി. ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍  പെന്‍ഷന്‍ പരിഷ്കരിക്കുനതിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കുനത് സംബന്ധിച്ച് ആശയ കുഴപ്പം നിലനില്‍ക്കുനതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന വ്യക്തികള്‍ പെന്‍ഷന്‍ പരിഷ്കരണത്തിനുള്ള അപേക്ഷയുടെ പൂരിപ്പിച്ച 3 പകര്‍പ്പുകള്‍ ബന്ധപ്പെട്ട ബാങ്കുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ബാങ്കുകള്‍ അപേക്ഷകള്‍ ലഭിച്ചാലുന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിശ്ചിത പ്രൊപ്രാേഫാര്‍മയില്‍ ആവശ്യമായ രേപ്പടുത്തലുകളാെടെ മാനേജര്‍ സാക്ഷ്യപ്പെടുത്തിയതിനു ശേഷം പെന്‍ഷണര്‍ സമര്‍പ്പിച്ച  അപേക്ഷയുെടെ 3 പകര്‍പ്പുകള്‍ സഹിതം ഏറ്റവും അടുത്തുള്ള ട്രഷറിയില്‍ ഏല്‍പ്പിക്കേണ്ടതാണ്.ട്രഷറി അധികാരികള്‍  പെന്‍ഷന്‍ പരിഷ്കരിക്കുനതിനുള്ള നടപടി സവീകരിത്തച്ചതിനു ശേഷം പരിഷ്കരിച്ച  പെന്‍ഷന്‍ തുക ബന്ധെപ്പട്ട ബാങ്ക് അധികാരികളെ അറിയിക്കുകയും അതിന്റെ  അടിസ്ഥാനത്തില്‍ പുതുക്കിയ പെന്‍ഷന്‍ ബാങ്കു വഴി വിതരണം ചെയ്യുനതുമാണ്. 
To download Proforma for Pensioners   Click here
To download Proforma for Banks          Click here

Tuesday, 16 February 2016

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കു അറബി അക്ഷരമാല പഠിക്കാൻ സഹായകമായ വീഡിയൊ

Monday, 15 February 2016

Saturday, 13 February 2016




ആറ്റുകാല്‍ പൊങ്കാല : ഫെബ്രുവരി 22 ന് ഉച്ചയ്ക്ക്‌ശേഷം അവധി

ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രദേശികാവധി ആയിരിക്കും

പേരുവച്ച ലറ്റര്‍ഹെഡ് : പരിപത്രം പുറപ്പെടുവിച്ചു

വകുപ്പ് തലവന്മാരുള്‍പ്പെടെയുള്ളവര്‍ക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും മാത്രമേ പേരുവച്ച ലെറ്റര്‍ഹഡ് അച്ചടിച്ച് ഉപയോഗിക്കാന്‍ പാടുള്ളു എന്ന് നിഷ്‌കര്‍ഷിച്ച് സര്‍ക്കാര്‍ പരിപത്രം പുറപ്പെടുവിച്ചു. 

Thursday, 11 February 2016

കുട്ടികളില്‍ മിതവ്യയ ശീലവും സമ്പാദ്യ ശീലവും വളര്‍ത്തുക, ബാങ്കിംഗ് പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപം കൊണ്ട സ്കൂള്‍ സഞ്ചയിക സ്കീം സ്കൂളുകളില്‍ തുടങ്ങുന്നതെങ്ങിനെ, അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ, പലിശ നിരക്ക് എത്ര, സൂപ്പര്‍വിഷന്‍ അലവന്‍സ് എത്ര, അത് ക്ലെയിം ചെയ്യുന്നതിനുള്ള ഫോം ഏത്, പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ മാതൃക, ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എന്നിവ സംബന്ധിച്ച് ഉള്ള വിവരങ്ങള്‍ ചുവടെ:

Wednesday, 10 February 2016

Sunday, 7 February 2016

Friday, 5 February 2016

Bringing of vehicles to schools by students without licence



ന്യൂനപക്ഷ വില്ലേജുകളില്‍ വിര്‍ച്വല്‍ ക്‌ളാസ് റൂം/സ്മാര്‍ട്ട് ക്‌ളാസ് റൂം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ കേന്ദ്രീകൃത വില്ലേജുകളിലെ സ്‌കൂളുകളില്‍ വിര്‍ച്വല്‍/സ്മാര്‍ട്ട് ക്‌ളാസ് റൂം സജ്ജമാക്കുന്നതിന് ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍ / ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന സൗകര്യങ്ങളുള്ളതും കുറഞ്ഞത് 50% എങ്കിലും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ പഠിക്കുന്നതും ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്ററി തലത്തില്‍ കുറഞ്ഞത് 200 കുട്ടികളെങ്കിലും പഠിക്കുന്ന, മറ്റ് വകുപ്പുകളില്‍ നിന്നും സമാന ആനുകൂല്യം ലഭിക്കാത്ത സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ ഫെബ്രുവരി 20-നകം ലഭിച്ചിരിക്കണം. കവറിനു മുകളില്‍ Application for Virtual / Smart Class Room (2015-16) എന്ന് രേഖപ്പെടുത്തണം. ഫോണ്‍ 0471-2300524, 2302090.

അധ്യാപകരുടെ പൊതു സ്ഥലം മാറ്റം 2016-17

            അധ്യാപകരുടെ പൊതു സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു പൊതു സ്ഥലം മാറ്റം 2016-17 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്.  അപേക്ഷ അവസാന തീയതി 20/02/2016. Click Here

Wednesday, 3 February 2016

ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരം

ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരം ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓരോ അധ്യായത്തില്‍ നിന്നുമുള്ള പരമാവധി ചോദ്യങ്ങള്‍ ശേഖരിച്ച്  തയ്യാറാക്കിയത് എടത്തനാട്ടുകര ഗവ ഓറിയന്റല്‍ സ്കൂളിലെ അധ്യാപകനായ ശ്രീ എം കെ ഇഖ്‌ബാല്‍ മാഷാണ്. 
ചോദ്യശേഖരം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

LSS/USS QUESTION BANK 2016


LSS/USS പരീക്ഷകളുടെ മാതൃകാ ചോദ്യ ശേഖരം തയ്യറാക്കിയത് ഡയറ്റ് ഇടുക്കി.
പുതിയ രീതിയിലുള്ള ചോദ്യങ്ങളായത്കൊണ്ട് കുട്ടികള്‍ക്ക് ഏറെ ഉപകരിക്കും 

Tuesday, 2 February 2016

SSLC Examination-March 2016 Centralized Valuation Submission of Online Application for  Examinership starts only on 04/02/2016

എംപ്ലായ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

1995 ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

Monday, 1 February 2016