Showing posts with label ദിനാചരണങ്ങള്‍. Show all posts
Showing posts with label ദിനാചരണങ്ങള്‍. Show all posts

Tuesday, 24 January 2017

റിപബ്ലിക് ദിനം പ്രസന്റേഷന്‍

               റിപബ്ലിക് ദിന ദിവസം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാവുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഇവിടെ നിന്ന് ഡൗണ്‍‌ലോഡ് ചെയ്യാം. എന്താണ്‌ റിപബ്ലിക് ദിനം എന്നും അതിന്റെ പ്രത്യേകതകള്‍ എന്താണെന്നും കുട്ടികള്‍ക്ക് ഇത് കാണിച്ചു കൊണ്ട് വിശദീകരിക്കാം. ഓരോ സ്ലൈഡും മുന്‍കൂട്ടിക്കണ്ട് അതിനെക്കുറിച്ച് നല്ല വിവരണം നല്‍കിയതിനു
ശേഷം അടുത്ത സ്ലൈഡുകളിലേക്ക് കടക്കുന്നതാണ്‌ ഉചിതം.

പരേഡുകളുമായും അതിന്റെ ഭാഗമായുള്ള നൃത്തരൂപങ്ങളുടെയും വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്‌. ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വമെന്ന ആശയവുമെല്ലാം മനോഹരമായി വിവരിക്കുന്ന പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും ഉണ്ട്. വീഡിയോകള്‍ ചേര്‍ത്തു കൊണ്ടാണ്‌ പ്രസന്റേഷന്‍ തയ്യാറാക്കിയത്. പക്ഷേ കൈമാറ്റം ചെയ്യുമ്പോള്‍ ഫയലിന്റെ വലിപ്പം ഭയന്ന് അതൊക്കെ ഒഴിവാക്കിയിട്ടുണ്ട്.

നമ്മുടെ രാജ്യം റിപബ്ലിക് ആയി നില്‍ക്കുന്നതിനു പിന്നിലെ ചരിത്രം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും എന്നും ജനാധിപത്യമെന്ന മഹത്തായ ആശയത്തെ നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന ബോധം ഉണ്ടാക്കിക്കൊടുക്കുകയും ആവട്ടെ ഇതിനു പിന്നിലെ ലക്ഷ്യം.

വിന്‍‌ഡോസ് സിസ്റ്റത്തിലാണ്‌ ഇത് പ്രവര്‍ത്തിക്കുക. കമ്പ്യൂട്ടറില്‍   MLTT-Leela ഫോണ്ട് ഉണ്ടായിരിക്കണം. ഫോണ്ട് ഇല്ലെങ്കില്‍ അത് ഡൗണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക. 

                     തയ്യാറാക്കിയത്
ShihabMogral

shihabmogral@gmail.com

Sunday, 4 December 2016

അറബി ഭാഷയുടെ പ്രസക്തിയേറുന്നു

          കേരളത്തില്‍ വ്യവസ്ഥാപിത രീതിയിലുള്ള അറബി ഭാഷാ പഠന പരിപാടിക്ക് ഏകദേശം ഒരു നൂറ്റാണ്ട് തികയുകയാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിനും സാംസ്‌കാരിക പൈതൃകങ്ങള്‍ ഉള്‍കൊള്ളുന്നതിനും വേണ്ടിയായിരുന്നു മുഖ്യമായും കേരളത്തില്‍ അറബി ഭാഷാ പഠനപരിപാടികള്‍ തുടങ്ങിയതെങ്കിലും തൊഴില്‍പരമായും സാമൂഹികമായും വലിയ മാറ്റത്തിന്  തന്നെ അത് വഴിയൊരുക്കിയെന്നത് പില്‍കാല ചരിത്രം. പലപ്പോഴും അറബി കോളെജുകളും പള്ളി ദര്‍സുകളുമൊക്കെ കഷ്ടപ്പെട്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. ക്രമേണ ഔദ്യോഗിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് തലങ്ങളിലും സര്‍വകലാശാലകളിലുമൊക്കെ അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ പഠന സൗകര്യങ്ങള്‍ വിപുലമായി. ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തുറന്നുകിട്ടിയത്  ഭാഷാ പഠനം മറ്റൊരുതലത്തിലും പ്രാധാന്യമുള്ളതാക്കി മാറ്റി.

ഭാഷകള്‍ മനുഷ്യ നാഗരികതയുടെ അടയാളങ്ങളാണ്. സംസ്‌കാരവും സ്വഭാവവും പകര്‍ന്നു നല്‍കുന്ന ഓരോ ഭാഷയും ലോകസംസ്‌കാരത്തിന്റെ പൊതുസ്വത്താണ്. അറബി ഭാഷക്ക് നിഷേധിക്കാനാവാത്ത പ്രാധാന്യം ഇസ്‌ലാമിലുണ്ടെങ്കിലും ഏതെങ്കിലും ഭാഷയെ മതവുമായോ ജാതിയുമായോ മാത്രം ബന്ധപ്പെടുത്തി വിലയിരുത്തുന്നത് തികഞ്ഞ സങ്കുചിതത്വമായിരിക്കും. തുറന്ന മനസോടെ ഓരോ ഭാഷയുടേയും സാംസ്‌കാരിക പാരമ്പര്യവും സംഭാവനകളും ഉള്‍കൊള്ളുവാനാണ് പ്രബുദ്ധ സമൂഹം ശ്രമിക്കേണ്ടത്.
ലോക ഭാഷകളില്‍ പലതുകൊണ്ടും സവിശേഷമാണ് അറബി ഭാഷ. മതപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി മാനങ്ങളുള്ള അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
ലളിതമായും ഒഴുക്കോടെയും അനായാസം സംസാരിക്കുവാന്‍ കഴിയുന്നത് എന്നാണ് അറബി എന്ന പദത്തിന്റെ അര്‍ഥം. കുറഞ്ഞ വാക്കുകള്‍കൊണ്ട് വിശാലമായ അര്‍ഥ വ്യാപ്തി പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്ന സജീവമായ ഭാഷകളിലൊന്നാണ് അറബി.
ഭാഷാപഠനം മനസ്സിനെ നിര്‍മലമാക്കുകയും ചിന്തയുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ഭാവനകള്‍ക്ക് ചിറക് വിരിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അറബി ഭാഷയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും വാസ്തവമാണ്. സുതാര്യമായ അറബി സംസ്‌കാരത്തിന്റേയും ധന്യമായ അറബി പാരമ്പര്യത്തിന്റേയും വിശാലമായ ലോകത്തേക്കുള്ള കവാടം തുറക്കുന്നതോടൊപ്പം ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളുമായും ആശയവിനിമയം നടത്തുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും അറബി ഭാഷ സഹായിക്കുന്നു.
ലോക ഭാഷകളില്‍ വളരെ ലളിതമായ ഭാഷകളിലൊന്നാണ് അറബി. ജാതി മത ഭേദമന്യേ ആര്‍ക്കും വേഗത്തില്‍ മനസിലാക്കുവാനും പഠിച്ചെടുക്കുവാനും കഴിയുന്ന ഭാഷയാണത്. അറബി ഭാഷയിലെ പ്രസിദ്ധമായ പല നിഘണ്ടുകളും സാഹിത്യ ചരിത്രകൃതികളുമൊക്കെ തയ്യാറാക്കിയത് അമുസ്‌ലിംകളാണ് എന്നത് ചിലര്‍ക്കെങ്കിലും ഒരു പുതിയ അറിവായിരിക്കും. അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും മതപരമായ പരിധിക്കപ്പുറത്തും പ്രസക്തമാണ് എന്ന് സൂചിപ്പിക്കുവാനാണ് ഇത്രയും പറഞ്ഞത്.  ഇരുപത്തഞ്ചോളം രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയായ അറബി ചില രാജ്യങ്ങളുടെ ദേശീയ ഭാഷയുമാണ്.
ലോകത്ത് ഏറ്റവും സ്വാധീനമുള്ള പത്തു ഭാഷകളില്‍ മുന്‍പന്തിയിലുള്ള അറബി ഭാഷ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളില്‍പെട്ടതാണ്.
പാശ്ചാത്യ ലോകത്തും പൗരസ്ത്യ ദിക്കുകളിലും അറബി ഭാഷ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള തീവ്രമായ പരിശ്രമങ്ങളാണ് നടക്കുന്നത്. മതപരമായും സാമ്പത്തികമായും നയതന്ത്രതലങ്ങളിലുമൊക്കെയുള്ള താത്പര്യങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കരുത്തേകുന്നതായാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.
അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച്  മലയാളി ഗവേഷകനും എന്റെ ഗുരുനാഥനുമായ ഡോ. പി സഈദ് മരക്കാര്‍  അറബി സാഹിത്യ ചരിത്രം എന്ന എന്റെ പുസ്തകത്തിന്റെ അവതാരികയില്‍ കുറിച്ച ചില സംഗതികള്‍ ഇവിടെ കുറിക്കട്ടെ : ലോക ഭാഷകളില്‍ പലതുകൊണ്ടും വ്യതിരിക്തത പുലര്‍ത്തുന്ന അറബി ഭാഷയുടെ സവിശേഷതകള്‍ നിരവധിയാണ്.നാലായിരത്തില്‍ പരം വര്‍ഷങ്ങള്‍ പഴക്കമുണ്ടായിട്ടും നൂറ്റി അമ്പതോളം തലമുറകളായി ലക്ഷോപലക്ഷം ജനവിഭാഗങ്ങള്‍ കൈകാര്യം ചെയ്തിട്ടും ശുദ്ധിക്കോ തനിമക്കോ മൗലികതക്കോ ലവലേശം പോറലേല്‍ക്കാത്ത ഏക ഭാഷ, എട്ട്, ഒന്‍പത്, പത്ത് , പതിനൊന്ന് നൂറ്റാണ്ടുകളില്‍ ഭൂമുഖത്ത് അറിയപ്പെട്ടിരുന്ന ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം അതേ കാലഘട്ടത്തില്‍ തന്നെ ലോകത്തിന് ലഭ്യമാക്കിയ ഏക ഭാഷ, ഗ്രീക്ക് ഭാഷയിലും സംസ്‌കൃതത്തിലുമുള്ള പ്രാചീന ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്ത് ആധുനിക ലോകത്തിന് സമ്മാനിച്ച പ്രായം കുറഞ്ഞ സെമിറ്റിക് ഭാഷ, ഫിലിപ്പ് ഹിറ്റിയുടെ വീക്ഷണത്തില്‍ എട്ടാം നൂറ്റാണ്ടിന്റേയും പതിമൂന്നാം നൂറ്റാണ്ടിന്റേയുമിടയില്‍ ലോക സംസ്‌കാരത്തിന്റേയും നാഗരികതയുടേയും വാഹകരായിരുന്ന അറബികളുടെ മാതൃഭാഷ, വാസ്‌കോഡി ഗാമയും കൊളമ്പസും ലോകസഞ്ചാരത്തിനുപയോഗിച്ച ഭൂപടത്തിന്റെ ഭാഷ, സൈഫറിന്റേയും ആള്‍ജിബ്രയുടേയും മാത്രമല്ല ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന അരിത്‌മെറ്റിക്‌സിന്റേയും അടിസ്ഥാന ഭാഷ, സമഗ്രവും അന്താരാഷ്ട്രീയവുമായ ഒരു സംസ്‌കാരത്തിന് അടിത്തറ പാകി മനുഷ്യകോടികളെ ഒരു ഏകീകൃത ചിന്താധാരയില്‍ പിടിച്ചുനിര്‍ത്തുവാന്‍ കഴിഞ്ഞ ഏക ഭാഷ, ഇന്നു പ്രചാരത്തിലുളള ഭാഷകളില്‍ ഭൂമി ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളെ വകവെക്കാതെ ജനകോടികളുടെ ഹൃദയങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഭാഷ, ബ്രാഫാള്‍ട്ടിന്റെ ദൃഷ്ടിയില്‍, ‘ഭൂമുഖത്ത് മറ്റേത് ഗ്രന്ഥത്തേക്കാളുമേറെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിന്റെ ഭാഷ’, ഒരു അന്ധനായ മനുഷ്യന് പോലും ഇതരന്‍  സംസാരിക്കുന്നത് സ്ത്രീയോടോ പുരുഷനോടോ എന്ന് നിഷ്പ്രയാസം മനസ്സിലാക്കുവാന്‍ കഴിയുന്ന ഭാഷ.
ഇപ്പറഞ്ഞതും അതല്ലാത്ത മറ്റു പലതും അറബി ഭാഷയുടെ പ്രത്യേകതകളും സവിശേഷതകളുമാണെങ്കിലം വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ എന്നതാണ് ഈ ഭാഷയുടെ ഏറ്റവും വലിയ സവിശേഷത. അതിനാല്‍ ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നോളം വരുന്ന മുസ്‌ലിംകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ ഈ ഭാഷയുമായി ബന്ധം സ്ഥാപിക്കേണ്ടി വരുന്നു.  ‘നാം ആണ് ഖുര്‍ആനിനെ അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും’ എന്ന ദൈവിക വചനം ഈ ഭാഷക്ക് ലോകാവസാനം വരെ അതിന്റെ പവിത്രത നിലനിര്‍ത്തികൊണ്ടുള്ള അതിന്റെ സംരക്ഷണവും സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുകയാണ്. മറ്റ് വേദ ഗ്രന്ഥങ്ങള്‍ക്കൊന്നിനും ഈ പവിത്രത നിലവിലുള്ളതായി പ്രസ്തുത ഗ്രന്ഥങ്ങളുടെ അനുയായികള്‍ പോലും അവകാശപ്പെടുന്നില്ല. വില്ല്യം മൂറിന്റെ ഭാഷയില്‍ ‘പന്ത്രണ്ട് നൂറ്റാണ്ടിലധികം തനിമയും പവിത്രതയും നിലനിര്‍ത്തുവാന്‍ ഖുര്‍ആനല്ലാതെ ഈ ഭൂമുഖത്ത് മറ്റൊരു ഗ്രന്ഥത്തിനും കഴിഞ്ഞിട്ടില്ല’. (രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് വില്ല്യം മൂര്‍ ഈ പരാമര്‍ശം നടത്തിയത്.)
എന്നാല്‍ മതപരമായ പ്രാധാന്യത്തിനപ്പുറം ഗള്‍ഫ് തൊഴില്‍ മേഖലയുടെ പ്രാധാന്യം വര്‍ധിച്ചതാണ് അറബി ഭാഷയുടെ സ്വീകാര്യത പൊതുജനങ്ങളുടെയിടയില്‍ വര്‍ധിക്കുവാനുള്ള മുഖ്യ കാരണമെന്നാണ് ചില ഗവേഷകരെങ്കിലും കരുതുന്നത്. പാശ്ചാത്യലോകത്തും മൂന്നാം ലോക രാജ്യങ്ങളിലും അറബി പഠിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ധന ഈ നിലപാടുകളെ ഒരു പരിധിവരെ ശരിവെക്കുന്നതാണ്.
ഗള്‍ഫ് നാടുകളിലേക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ യാത്രക്ക് അരനൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. എന്നാല്‍ അറബി നാടുകളുമായി കേരളത്തിന് പതിനാല്  നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്.  ഈ ബന്ധം അറബി ഭാഷയുമായും സംസ്‌കാരവുമായും അടുത്തിടപഴകുവാനും പരിചയിക്കുവാനും മലയാളികള്‍ക്ക്  സൗകര്യമൊരുക്കുകയായിരുന്നു. നൂറ് കണക്കിന് അറബി പദങ്ങള്‍ മലയാളത്തില്‍ പ്രചാരം നേടിയതും ഉപയോഗിച്ചുവരുന്നതും ഈ ബന്ധത്തിന്റെ സ്വാധീനഫലമാണ്.
അറബി ഭാഷയുമായും സംസ്‌കാരവുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ഭാഗ്യം ലഭിച്ച മലയാളിസമൂഹത്തിന്റെ സുപ്രധാനമായ തൊഴില്‍ മേഖലയായി ഗള്‍ഫ് മാറിയതോടെയാണ് കേരളീയ ജീവിതത്തിന്റെ രൂപഭാവങ്ങള്‍ മാറിയത്. ഗള്‍ഫ് മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് വിവിധ രംഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്.
ഗള്‍ഫ് നാടുകളിലെ തൊഴില്‍ രംഗത്ത് കാതലായ മാറ്റങ്ങളാണ്  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഭവിക്കുന്നത്. സ്വദേശിവല്‍ക്കരണം മിക്കവാറും എല്ലാ രാജ്യങ്ങളും ഊര്‍ജിതമായി നടപ്പാക്കിവരുന്നു. വിദേശി തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറക്കുന്നതിനുള്ള നടപടികളാണ് എങ്ങും സജീവമായി കാണുന്നത്.
ഇതോടെ അറബി ഭാഷയുടെ  തൊഴില്‍പരമായ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിക്കുകയാണ്. അറബി ഭാഷ അറിയുന്നവരേയും മനസിലാക്കുന്നവരേയും നിയമിക്കുവാനും നിലനിര്‍ത്തുവാനുമാണ് മിക്ക കമ്പനികളും താത്പര്യം കാണിക്കുന്നത്. മലയാളികളുടെ സുപ്രധാനമായ തൊഴില്‍ മേഖല എന്ന നിലക്ക് ഗള്‍ഫിന്റെ പ്രാധാന്യം നിലനില്‍ക്കുന്നേടത്തോളം ഭാഷാ പരിജ്ഞാനം നേടാനുള്ള ശ്രമങ്ങളും സംരംഭങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമാകുമെന്ന് വേണം കരുതാന്‍.
കടപ്പാട് ::: അമാനുല്ല വടക്കാങ്ങര

അറബി ഭാഷയുടെ ആഗോള സാധ്യതകള്‍ ::: ഡോ. സുല്‍ഫീക്കര്‍ അലി

                ഉപരിപഠനാര്‍ത്ഥം കുറച്ചുകാലം പോണ്ടിച്ചേരി സംസ്ഥാനത്ത്‌ താമസിച്ചിരുന്നു. പോണ്ടിച്ചേരിയിലെ ഭാഷ തമിഴാണ്‌. എന്നാല്‍ മിക്ക വിദ്യാര്‍ത്ഥികളും തമിഴ്‌ ഭാഷയോടൊപ്പം ഫ്രഞ്ച്‌ ഭാഷയും പഠിക്കുന്നത്‌ ഒരു പുതിയ അറിവായിരുന്നു. അപ്പോഴാണറിഞ്ഞത്‌, മിക്ക വിദ്യാര്‍ത്ഥികളുടെയും ലക്ഷ്യം ഫ്രാന്‍സിലേക്ക്‌ കുടിയേറ്റം നടത്തലാണ്‌. പോണ്ടിച്ചേരി മുമ്പ്‌, ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു. ഇപ്പോഴും അവിടെയുള്ള ജനങ്ങളോട്‌ ഒരുതരം അടിമ-ഉടമ ബന്ധം ഫ്രഞ്ച്‌ ഗവണ്‍മെന്റ്‌ കാത്തുസൂക്ഷിക്കുന്നുണ്ട്‌. അതിനാല്‍ ഫ്രഞ്ച്‌ പഠിച്ച്‌ കടല്‍കടക്കുക പലരുടെയും ലക്ഷ്യമാണ്‌. മുസ്‌ലിംകളടക്കമുള്ള പലരും, പ്രയാസകരമായ ഫ്രഞ്ച്‌ ഭാഷ പഠിച്ചുവരുന്നുണ്ട്‌.

വളരെ ചെറിയ ഒരു രാജ്യമാണ്‌ ഫ്രാന്‍സ്‌.അത്ര വലിയ സാധ്യതയൊന്നുമില്ലാത്ത ഭാഷയാണ്‌ ഫ്രഞ്ച്‌. എന്നിട്ടും കഷ്‌ടപ്പെട്ട്‌ പ്രതീക്ഷയോടെ ഫ്രഞ്ച്‌ പഠിക്കുന്നവരെ നോക്കി പലപ്പോഴും ചോദിച്ചിട്ടുണ്ട്‌ എന്തുകൊണ്ട്‌ അറബി ഭാഷ പഠിച്ചുകൂടാ എന്ന്‌.
ലോകത്ത്‌ ഇരുപത്തിരണ്ട്‌ രാജ്യങ്ങളിലായി 422 മില്യന്‍ ജനങ്ങളുടെ ഔദ്യോഗിക ഭാഷയാണ്‌ അറബിക്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, അറബിഭാഷ ഉപയോഗിക്കുന്ന പരകോടി ജനങ്ങള്‍ വേറെയുമുണ്ട്‌. പരിശുദ്ധ ക്വുര്‍ആനിന്റെ ഭാഷയായതിനാല്‍, മുസ്‌ലിംകള്‍ മഹാഭൂരിപക്ഷവും അറബി ഭാഷ പ്രാഥമികമായെങ്കിലും ഉപയോഗിക്കുന്നുണ്ട്‌. 2010 സെന്‍സസ്‌ പ്രകാരം 162 കോടി മനുഷ്യര്‍ മുസ്‌ലിംകളാണ്‌. അത്‌ ലോകജനസംഖ്യയുടെ ഏതാണ്ട്‌ 25 ശതമാനം വരുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഗോളതലത്തില്‍ ഇത്രയും കൂടുതല്‍ ആളുകള്‍ മതപരവും സാമൂഹ്യവുമായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന സജീവവും സക്രിയവുമായ ഭാഷയാണ്‌ അറബി ഭാഷ. ലോകജനസംഖ്യയുടെ കാല്‍ഭാഗത്തോളം വരുന്ന മുസ്‌ലിംകള്‍, അവരുടെ മതപരവും ആരാധനാപരവുമായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷയായ അറബിക്‌, മുസ്‌ലിംകളല്ലാത്ത ഒട്ടേറെ ജനങ്ങള്‍ മാതൃഭാഷയായി ഉപയോഗിച്ചുവരുന്നുണ്ട്‌. അറബികളും അനറബികളും മുസ്‌ലിംകളും അമുസ്‌ലിംകളുമായ കോടിക്കണക്കിന്‌ ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയായ അറബി ഭാഷയുടെ ഗുണഭോക്താക്കളില്‍ പകുതിയിലേറെ പേര്‍ യുവാക്കളാണെന്നത്‌ അതിന്റെ തുടര്‍ സാധ്യതകള്‍ വിപുലമാക്കുന്നു.
അറബ്‌ രാഷ്‌ട്രങ്ങളില്‍ സ്വദേശീവല്‍ക്കരണവും നിതാഖതിനോടനുബന്ധിച്ച പ്രശ്‌നങ്ങളും സജീവമാകുകയാണല്ലോ. ഏത്‌ രാജ്യവും ആശ്രയിക്കുന്നത്‌ അവിടത്തെ പൗരന്മാര്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നതും കുഞ്ചിക സ്ഥാനങ്ങളില്‍നിന്നും വിദേശികളെ ഒഴിവാക്കി പകരം തദ്ദേശീയരെ കുടിയിരുത്തുക എന്നതുമാണ്‌. എന്നാല്‍ സ്വദേശിവല്‍ക്കരണത്തേക്കാള്‍ ഏറെ ഗൗരവമായ ഒരു പ്രശ്‌നത്തിലേക്ക്‌ മിക്ക രാജ്യങ്ങളും പ്രവേശിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഭരണഭാഷ മാതൃഭാഷയാക്കുക എന്ന സങ്കല്‍പം സുഗമമായ ഭരണക്രമത്തിന്റെ ഭാഗമായ ഈസീ ഗവേര്‍ണസ്‌ മിക്ക രാജ്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പോവുകയാണ്‌. കേരളംപോലും മലയാളഭാഷ, ഭരണഭാഷയായി തിരിച്ചറിഞ്ഞുകൊണ്ട്‌, സര്‍ക്കാര്‍ ഉത്തരവുകളും മറ്റ്‌ അനുബന്ധ നടപടിക്രമങ്ങളും മലയാളീകരിച്ചുകഴിഞ്ഞു. അറബ്‌ രാജ്യങ്ങളിലെ ഭരണഭാഷ അറബിക്‌ ആണെങ്കിലും, പലപ്പോഴും ഇംഗ്ലീഷ്‌ ഒരു സഹോദര ഭാഷയായി കടന്നുവരാറുണ്ടായിരുന്നു. എന്നാല്‍ സ്വദേശീവല്‍ക്കരണത്തിനോടൊപ്പം ഭരണഭാഷ മാതൃഭാഷ എന്ന ആശയം രംഗത്ത്‌ വരികയും അനന്തര നടപടിയായിക്കൊണ്ട്‌ എല്ലാ രംഗങ്ങളിലും അറബിഭാഷയെ അവരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ താത്വികമായ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്‌തിരിക്കുന്നു.
സ്വദേശിവല്‍ക്കരണത്തോടൊപ്പം കടന്നുവരുന്ന മാതൃഭാഷാവല്‍ക്കരണം, അറബി ഭാഷ പഠിച്ചവര്‍ക്ക്‌ ഒട്ടനവധി തൊഴില്‍ സാധ്യതകള്‍ തുറന്നുവെക്കുകയാണ്‌ ചെയ്യുന്നത്‌. ട്രാന്‍സിലേഷന്‍, ട്രാന്‍സ്‌ലിറ്ററേഷന്‍, ട്രാന്‍സ്‌ക്രിപ്‌ഷന്‍, ഫംഗ്‌ഷണല്‍ അറബിക്‌, അറബിക്‌ വെബ്‌ എഡിറ്റിങ്‌ തുടങ്ങിയ ഒട്ടനവധി പുതിയ കവാടങ്ങളാണ്‌ അറബി പഠിതാക്കളെ കാത്തിരിക്കുന്നത്‌. താരതമ്യേന ലളിതമായ അറബിഭാഷ, മൂന്നു നാലു വര്‍ഷം പഠിച്ചാല്‍, ജീവിതകാലം മുഴുവന്‍ സംതൃപ്‌തമായ സാധ്യതകളുള്ള ഒരു മേഖല പഠിതാക്കളെ കാത്തിരിക്കുന്നുണ്ട്‌.
ആഗോള സാധ്യതകള്‍ക്കനുസരിച്ച്‌, വേണ്ടത്ര മാര്‍ക്കറ്റ്‌ ചെയ്യപ്പെടാതെപോകുന്ന ഒരു അന്താരാഷ്‌ട്ര ഭാഷയാണ്‌ അറബിക്‌. ബോധപൂര്‍വമോ അല്ലാതെയോ, മുസ്‌ലിംകളുടെ മാത്രം ഭാഷയായി ചിത്രീകരിക്കപ്പെടുന്ന ഒന്നാണത്‌. അതിന്‌ പിറകില്‍ രാഷ്‌ട്രീയവും വാണിജ്യപരവുമായ ലക്ഷ്യങ്ങളുണ്ട്‌. അറബ്‌ വംശജനും അറബി ഭാഷ കൈകാര്യം ചെയ്യുന്നവരും അവരുടെ രാഷ്‌ട്രഭാഷയും ഭരണഭാഷയുമായി അറബിയെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ പല മുതലാളിത്ത രാജ്യങ്ങളുടെയും രാഷ്‌ട്രീയ അജണ്ടകള്‍ക്കും കൊളോണിയന്‍ താല്‍പര്യങ്ങള്‍ക്കും അത്‌ തിരിച്ചടിയാകാനിടയുണ്ട്‌. വാണിജ്യാവശ്യങ്ങള്‍ക്ക്‌ അറബി ഭാഷ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയാല്‍ ഊഹക്കച്ചവടങ്ങളില്‍ പടുത്തുയര്‍ത്തിയ പല വാണിജ്യ സാമ്രാജ്യങ്ങളും തകര്‍ന്നുവീഴുമെന്നത്‌ ഉറപ്പാണ്‌.
അറബി ഭാഷയുടെ ആഗോള സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും കടലാസ്‌ കറന്‍സിയായ ഡോളറിനു പകരം ക്രയവിക്രയങ്ങളുടെ മൂല്യമായി സ്വര്‍ണവും വെള്ളിയും മാറാനിടയുണ്ടെന്ന യാഥാര്‍ഥ്യവും നടുക്കത്തോടെയാണ്‌ പാശ്ചാത്യ സമൂഹം തിരിച്ചറിയുന്നത്‌. അറബ്‌ ദേശീയതയെയും അറബി ഭാഷാ പ്രചാരണത്തേയും സാംസ്‌കാരികതയുടെ അറേബ്യന്‍ വേരുകളേയും പാശ്ചാത്യസമൂഹം ഏറെ ഭയപ്പെടുന്നതിന്റെ പിറകിലും, പില്‍ക്കാലത്ത്‌ ശക്തിപ്രാപിക്കാനിടയുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ ഭീഷണിയാണുള്ളത്‌. അറബ്‌ മുസ്‌ലിംകളുടെ മാത്രം ഭാഷയാണെന്നും, അത്‌ മതപരമായ ഭാഷ മാത്രമാക്കി ചുരുക്കി പള്ളികളില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന മുന്‍വിധികളിലേക്കും പാശ്ചാത്യരുടെ വ്യംഗ്യമായ സൂചനകളും ഭാവിയിലെ ഭീഷണിയെ നേരിടാനുള്ളതാണ്‌.
അമേരിക്കന്‍ ഐക്യനാടുകളെ പ്രത്യേകിച്ച്‌ ബാധിച്ചിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമായി പൗരസ്‌ത്യദേശങ്ങളിലെ രാഷ്‌ട്രങ്ങളില്‍ രൂപപ്പെടുന്ന ദേശീയവും വംശീയവുമായ കൂട്ടായ്‌മകള്‍ പുതിയ ലോകക്രമത്തിന്‌ കാരണമാകുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. പൗരസ്‌ത്യ ദേശങ്ങളിലെ അറബ്‌ ഭാഷാ കൂട്ടായ്‌മയും അതിന്റെ ആഗോള പരിപ്രേക്ഷ്യവും ഗവേഷണങ്ങള്‍ക്ക്‌ വിധേയമാകുന്നുണ്ട്‌. ചൈനീസ്‌ ഭാഷയാണ്‌ തൊട്ടടുത്ത്‌ നില്‍ക്കുന്ന മറ്റൊരു സാധ്യതാ ഭാഷ.
പരിശുദ്ധ ക്വുര്‍ആനിന്റെ ഭാഷയായ അറബി ഭാഷ പഠിക്കലും പ്രചരിപ്പിക്കലും മുസ്‌ലിംകളുടെ ബാധ്യതയാണ്‌. അറബി ഭാഷയുടെ ഭൗതിക സാധ്യതകള്‍ കണ്ടുകൊണ്ടുള്ള ഒരു സമീപനമല്ല അത്‌. മറിച്ച്‌ യഥാര്‍ത്ഥ വിശ്വാസിയായി ജീവിക്കാനും പരലോകത്ത്‌ ഉയര്‍ന്ന പദവികള്‍ സ്വന്തമാക്കാനും ക്വുര്‍ആന്‍ പഠിക്കലും പ്രചരിപ്പിക്കലും അത്യന്താപേക്ഷിതമാണെന്ന്‌ മുസ്‌ലിംകള്‍ മനസ്സിലാക്കുന്നു. അതിനൊപ്പംതന്നെ, അറബി ഭാഷയ്‌ക്ക്‌ ആഗോള സാധ്യതകളും ഭൗതികമായ നേട്ടങ്ങളും കൂടിയുണ്ടാകുമ്പോള്‍, മാന്യമായ ഉപജീവനത്തിനും തൊഴിലിനും അതേ ഭാഷതന്നെ ഉപകരിക്കുമെന്ന്‌ തിരിച്ചറിയുമ്പോള്‍ ആ പഠനത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്‌.
മനുഷ്യനെ ഭൗതികമായും ആത്മീയമായും ഉല്‍കൃഷ്‌ടനാക്കി മാറ്റുന്ന പരിശുദ്ധ ക്വുര്‍ആനിന്റെ പഠനം സുഗമമാകാന്‍ ക്വുര്‍ആന്റെ ഭാഷയായ അറബി ഭാഷ പഠിച്ചേ തീരൂ എന്ന തിരിച്ചറിവില്‍ നിന്നാണ്‌, ആ ഭാഷയുടെ പ്രചാരണത്തിനും അതിലേക്ക്‌ പുതുതലമുറയെ ആകര്‍ഷിക്കുന്നതിനുമായി വിവിധ പദ്ധതികളുമായി മുജാഹിദ്‌ പ്രസ്ഥാനം മുന്നിട്ടിറങ്ങുന്നത്‌. വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്‌.എമ്മിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത്‌ നടക്കുന്ന ദേശീയ അറബിക്‌ വിദ്യാര്‍ത്ഥി സമ്മേളനം പ്രസക്തമാകുന്നത്‌ ഇത്തരമൊരു പശ്ചാത്തലത്തില്‍ കൂടിയാണ്‌. ഭൗതികവും ആത്മീയവുമായ അനവധി സാധ്യതകള്‍ തുറന്നുവെക്കുന്ന അറബി ഭാഷയെ പുതിയ തലമുറക്ക്‌ പരിചയപ്പെടുത്താനും ആ ഭാഷയുടെ പഠനവും ഗവേഷണവും വഴി സമൂഹത്തിനും കുടുംബത്തിനും സംതൃപ്‌തമായ പൗരന്മാരെ വാര്‍ത്തെടുക്കാനും സാധിക്കേണ്ടതുണ്ട്‌.
കടപ്പാട്:::http://www.vichinthanamweekly.com

അറബി ഭാഷാ പഠനത്തിന്റെ വളര്‍ച്ച::: കരുവള്ളി മുഹമ്മദ് മൗലവി

                    നമ്മുടെ സ്‌കൂളുകളിലെ അറബി ഭാഷാ പഠനം സാവകാശത്തിലാണ് വളര്‍ന്നുവന്നത്. തുടക്കത്തില്‍ വളരെ ദുര്‍ബലമായിരുന്നു അറബി അധ്യാപന സൗകര്യങ്ങള്‍. ഗവണ്‍മെന്റിന് കൃത്യമായി അറബി അധ്യാപകരെ നിയമിക്കുന്നതിനുള്ള സംവിധാനമോ കേന്ദ്രീകൃത സിലബസോ പാഠപുസ്തകങ്ങളോ ഉണ്ടായിരുന്നില്ല. പത്താം ക്ലാസില്‍ മാത്രമാണ് ഒരു പൊതു ടെക്സ്റ്റ് ബുക് ഉണ്ടായിരുന്നത്. മറ്റു ക്ലാസുകളില്‍ ഓരോ സ്‌കൂളിലും അവരവരുടെ സൗകര്യത്തിനുള്ള പുസ്തകങ്ങളാണ് പഠിപ്പിച്ചിരുന്നത്. ഇത് മലബാര്‍ ജില്ലയിലെ അവസ്ഥയായിരുന്നു, തിരുവിതാംകൂറില്‍ കുറേക്കൂടി മെച്ചമായിരുന്നു സ്ഥിതി.

        വക്കം മൗലവിയുടെയും മറ്റും ശ്രമഫലമായി തിരുവിതാംകൂറിലെ സ്‌കൂളുകളില്‍ അറബി പഠിപ്പിക്കാന്‍ നേരത്തെ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 25 മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു അറബി അധ്യാപകനെ നിയമിക്കാന്‍ തിരുവിതാംകൂറില്‍ വ്യവസ്ഥയുണ്ടായിരുന്നു. സ്‌കൂള്‍ ആരംഭിക്കുന്നതിനു മുമ്പായിരുന്നു ആദ്യഘട്ടത്തില്‍ അറബിക് ക്ലാസ്. പിന്നീട് സ്‌കൂള്‍ സമയത്തുതന്നെ അറബി പഠിപ്പിക്കാന്‍ തീരുമാനിക്കുകയും സിലബസില്‍ അറബി ഉള്‍പ്പെടുത്തുകയും അറബിക് മുന്‍ഷിമാരെ നിയമിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ അക്കാലത്ത് രണ്ട് തരം സ്‌കൂളുകളാണുണ്ടായിരുന്നത്. ഒന്ന്, സര്‍ക്കാര്‍ സ്‌കൂള്‍. രണ്ട്, ക്രിസ്ത്യന്‍ സ്‌കൂള്‍. ക്രിസ്ത്യാനികളായിരുന്നു അധിക സ്‌കൂളുകളും നടത്തിയിരുന്നത്. മിഷണറിമാര്‍ക്കായിരുന്നു അതിന്റെ മേല്‍നോട്ടം. പൊതുവെ നല്ല നിലവാരമുണ്ടായിരുന്നതിനാല്‍ കുട്ടികള്‍ അധികവും അവയിലാണ് പോയിരുന്നത്. മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കൊന്നും അന്ന് സ്‌കൂള്‍ ഇല്ല. തിരുവിതാംകൂര്‍ ഭരണാധികാരികള്‍ സ്ഥാപിച്ച സ്‌കൂളിലാണ് മിക്ക മുസ്‌ലിംകുട്ടികളുടെയും പഠനം. അതിലാണ് വക്കം മൗലവിയുടെ ശ്രമഫലമായി അറബി പഠിപ്പിക്കാന്‍ സംവിധാനമുണ്ടാക്കിയത്. വക്കം മൗലവി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരെയാണ് അറബി അധ്യാപകരായി നിയമിച്ചിരുന്നത്. അത്രയും സ്ഥാനമായിരുന്നു അവിടെ അദ്ദേഹത്തിന്. ഈ അവസ്ഥ പക്ഷേ മലബാറില്‍ ഇല്ലായിരുന്നു. ഓരോ ക്ലാസിലും എന്തൊക്കെ പഠിപ്പിക്കണം എന്ന് സിലബസ് ഉണ്ടായിരുന്നു. മദ്രാസ് ഗവണ്‍മെന്റ് തയാറാക്കിയതാണത്. പക്ഷേ, അതിന് കേന്ദ്രീകൃത ടെക്സ്റ്റ് ബുക്കൊന്നും ഇല്ല. നിശ്ചിത സിലബസ് പൂര്‍ത്തീകരിക്കാന്‍ പാകത്തിലുള്ള പുസ്തകങ്ങള്‍ ഓരോ സ്‌കൂളിലും അധ്യാപകര്‍ തന്നെ തെരഞ്ഞെടുക്കലായിരുന്നു പതിവ്. പത്താം ക്ലാസില്‍ പൊതുപരീക്ഷ ഉണ്ടായിരുന്നതിനാല്‍ അതിനുവേണ്ടി ഒരു പൊതു പുസ്തകം തയാറാക്കിയിരുന്നു. ഖിറാഅത്തുര്‍റശീദയോ മറ്റോ ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ.
 
           1956-ല്‍ ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷമാണ് മലബാറില്‍ അറബി ഭാഷാ അധ്യാപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കേന്ദ്രീകൃതമായ സിലബസും പാഠപുസ്തകങ്ങളും തയാറാക്കാനുള്ള തീരുമാനമായിരുന്നു അതിന്റെ ആദ്യപടി. 1957-ല്‍ അധികാരമേറ്റ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭയാണ് ഈ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചത്. അന്ന് ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്ക് അറബിക് ടെക്സ്റ്റ് ബുക് തയാറാക്കാന്‍ ഒരു കമ്മിറ്റിക്ക് ഇടതുപക്ഷ ഗവണ്‍മെന്റ് രൂപം കൊടുത്തു. കമ്മിറ്റിയുടെ കണ്‍വീനറായി നിയമിക്കപ്പെട്ടത് ഞാനായിരുന്നു. പിന്നീട് ദീര്‍ഘകാലം, പാഠപുസ്തക കമ്മിറ്റിയുടെ കണ്‍വീനറായി ഞാന്‍ തുടരുകയും ചെയ്തു. ഗവണ്‍മെന്റ് അറബി പാഠപുസ്തക നിര്‍മാണത്തിന് കമ്മിറ്റിയെ നിശ്ചയിക്കാനുള്ള കാരണം എന്റെ ഒരു നിവേദനമായിരുന്നു. വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയെ സന്ദര്‍ശിച്ച് ഞാന്‍ ഒരു അപേക്ഷ സമര്‍പ്പിച്ചു. തിരുവിതാംകൂറിലേതുപോലെ അറബി ഭാഷാ പഠന സംവിധാനം മലബാറിലും ഏര്‍പ്പെടുത്തണം, അധ്യാപക നിയമനം, പാഠപുസ്തകങ്ങള്‍ എന്നിവയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാകണം എന്നതൊക്കെയായിരുന്നു നിവേദനത്തിന്റെ ഉള്ളടക്കം. സി.എച്ച് മുഹമ്മദ് കോയാ സാഹിബ് അന്ന് മുസ്‌ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായിരുന്നു. അദ്ദേഹവും വിഷയത്തില്‍ ഇടപെടുകയുണ്ടായി. ഞങ്ങളുടെ നിവേദനത്തോട് വളരെ അനുകൂലമായ സമീപനമാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് സ്വീകരിച്ചത്. ജോസഫ് മുണ്ടശ്ശേരി മുന്‍കൈയെടുത്താണ് എന്നെ പാഠപുസ്തകക്കമ്മിറ്റിയുടെ കണ്‍വീനറായി നിശ്ചയിച്ചത്.
 
ഇങ്ങനെ രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്മിറ്റിയില്‍ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ഫാറൂഖ് കോളേജിലെ പ്രഫ. വി. മുഹമ്മദ് സാഹിബ്, കടവത്തൂരിലെ എന്‍.കെ അഹ്മദ് മൗലവി, അയിരൂരിലെ മൂസാ മാസ്റ്റര്‍, തിരുവനന്തപുരത്തെ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ സൈനുല്‍ ആബിദീന്‍ എന്നിവരായിരുന്നു എനിക്ക് പുറമെ കമ്മിറ്റി അംഗങ്ങള്‍. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് കേരള അറബിക് റീഡര്‍ എന്ന പേരില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കിയത് ഞങ്ങളാണ്. തുടക്കത്തില്‍ തയാറാക്കിയ പുസ്തകങ്ങള്‍ പെട്ടെന്ന് തന്നെ പരിഷ്‌കരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അതുകൊണ്ട് ആദ്യഘട്ടത്തില്‍ 10-12 വര്‍ഷത്തോളം തുടര്‍ച്ചയായി പാഠപുസ്തകങ്ങളുടെ നിര്‍മാണ ജോലിയുണ്ടായിരുന്നു. എല്ലാ ക്ലാസിലെയും പുസ്തകങ്ങള്‍ ഒറ്റയടിക്ക് പരിഷ്‌കരിക്കാന്‍ സാധിക്കുമായിരുന്നില്ല. 3, 5, 7, 9 ക്ലാസുകളിലെ പുസ്തകമാണ് ആദ്യം പരിഷ്‌കരിച്ചത്. 2, 4, 6, 8 ക്ലാസുകളിലേതാണ് പിന്നീട് പരിഷ്‌കരിച്ചത്. ഒരു ടേമിലെ മാറ്റത്തിന് ഏതാണ്ട് അഞ്ചു വര്‍ഷമെടുത്തു. അടുത്ത ഘട്ടത്തില്‍ ഗൈഡും ഹാന്റ്ബുക്കും തയാറാക്കി അറബി ഭാഷാപഠനം കുറേക്കൂടി കാര്യക്ഷമമാക്കാന്‍ സാധിച്ചു.
 
              അന്ന് ഞങ്ങള്‍ തയാറാക്കിയ പാഠപുസ്തകങ്ങളും അധ്യാപനരീതിയുമൊക്കെ ഇന്ന് തീര്‍ത്തും മാറിയിരിക്കുന്നു. ഇപ്പോള്‍ സംഭാഷണരീതിക്കും അസൈന്‍മെന്റ് വര്‍ക്കുകള്‍ക്കുമൊക്കെയാണ് പ്രാധാന്യം. എന്താണ് പഠിക്കുന്നതെന്ന് കുട്ടികള്‍ അറിയാതെ ഭാഷ സ്വായത്തമാക്കണമെന്ന് ലക്ഷ്യംവെക്കുന്നതാണ് ഇപ്പോഴത്തെ രീതി. മാതൃഭാഷ സംസാരിച്ചു പഠിക്കുന്നതുപോലെ സ്വാഭാവികമായി ഭാഷ മനസ്സിലാകുന്ന പുതിയ ബോധനരീതിയാണ് നാം ഇപ്പോള്‍ പിന്തുടരുന്നത്. പഴയതിനെക്കാള്‍ പ്രായോഗികവും കൂടുതല്‍ ഫലപ്രദവും പുതിയ രീതിയാണെന്നാണ് എന്റെ അഭിപ്രായം. ഇത് ഇവിടെ മാത്രമുള്ളതല്ല. ലോകത്തുടനീളം ഭാഷാപഠനത്തിന്റെ രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. മുമ്പ് പരീക്ഷയെന്ന് കേട്ടാല്‍ കുട്ടികള്‍ക്ക് വലിയ പേടിയായിരുന്നു. ഇപ്പോള്‍ പരീക്ഷാപേടി പൊതുവെ ഇല്ല. മാര്‍ക്ക് നല്‍കുന്നതിനുപകരം ഗ്രേഡിംഗ് രീതിയും വന്നു. ഇതൊക്കെ ഗുണകരമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുമ്പ് ഭാഷപഠിച്ചാല്‍ അത് പ്രയോഗിക്കാന്‍ അധിക കുട്ടികള്‍ക്കും സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ ഭാഷ പ്രയോഗിക്കാനുള്ള പരിശീലനവും കൂടി കുട്ടികള്‍ക്ക് കിട്ടുന്നുണ്ട്. മനഃപാഠം പഠിക്കുന്ന പഴയ സമ്പ്രദായത്തിനും ഇന്ന് പ്രസക്തിയില്ല. ഇന്ന് എല്ലാ വിഷയങ്ങളും പ്രയോഗിച്ചാണ് മനസ്സിലാക്കുന്നത്. ഭാഷാ പഠനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വശമാണിത്. പഴയ പരിഭാഷാരീതി (Translation Method) ഭാഷയില്‍ കഴിവു വളര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. പാഠം വായിച്ച് അര്‍ഥം പറയുമ്പോള്‍ യഥാര്‍ഥത്തില്‍ ഭാഷ പഠിക്കുന്നില്ല. ഇന്നുപക്ഷേ, ഭാഷ കുട്ടികള്‍ സ്വയം പ്രയോഗിക്കുകയാണ്. ടെക്സ്റ്റ്ബുക്കിലെ പാഠങ്ങള്‍ അതിന് പറ്റിയതാണ്. ദൈനംദിന ജീവിതത്തിലെ വിഷയങ്ങള്‍ അതില്‍ കൊണ്ടുവരുന്നു. ഭാഷ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നു. Give the opportunity എന്നതാണ് തത്ത്വം. കുട്ടികള്‍ ഭാഷയിലൂടെത്തന്നെ ചിന്തിക്കുന്നു, ഭാഷ അകത്തുനിന്ന് തന്നെ പഠിക്കുന്നു, പുറത്തുനിന്ന് പരിഭാഷപ്പെടുത്തുന്നതിനെക്കാള്‍ എന്തുകൊണ്ടും ഫലപ്രദമാണിത്.
 
അറബി ഭാഷയില്‍ നല്ല കഴിവുള്ളവര്‍ പുതിയ തലമുറയില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. വിദേശത്ത് പഠിക്കാന്‍ അവസരം ലഭിച്ചവര്‍ക്ക് ഭാഷയില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിയും.
 
യഥാര്‍ഥത്തില്‍ മലയാളികള്‍ക്ക് അറബി ഭാഷയുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടല്ലോ. അറബി ഭാഷയില്‍ ഒരുപാട് പുസ്തകങ്ങള്‍ കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ എഴുതിയിട്ടുണ്ട്. അവയെക്കുറിച്ചൊന്നും പക്ഷേ നമുക്ക് വലിയ അറിവോ ബോധമോ ഇല്ല. കേരളക്കാര്‍ രചിച്ച അറബി പുസ്തകങ്ങളെക്കുറിച്ച് ഒരു ലേഖനം കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ എഴുതിയിരുന്നു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ 'അല്‍ബുശ്‌റാ' മാസികയിലാണ് അത് പ്രസിദ്ധീകരിച്ചിരുന്നത്. അറിയപ്പെടാത്ത ഒരുപാട് പുസ്തകങ്ങളെക്കുറിച്ച് അതിലദ്ദേഹം പറഞ്ഞിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂമും അഹ്മദ്‌കോയ ശാലിയാത്തിയുമൊക്കെ ഇങ്ങനെ പുസ്തകങ്ങള്‍ എഴുതിയിരുന്നു. അഹ്മദ്‌കോയക്ക് ഹൈദരാബാദ് നൈസാമില്‍നിന്ന് അവാര്‍ഡ് കിട്ടിയിരുന്നു. സുന്നി നേതാവായിരുന്ന പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ മമ്പുറം തങ്ങളെപ്പറ്റി ഒരു മൗലിദ് എഴുതിയിട്ടുണ്ട് അറബിയില്‍. ഗദ്യവും പദ്യവും ചേര്‍ന്ന 60-70 പേജുള്ള പുസ്തകമാണത്. പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അറബിയില്‍ കവിതയും പുസ്തകവും എഴുതിയിട്ടുണ്ട്. 'ഫള്ഫരി' എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. 'പള്ളിപ്പുറത്തുകാരന്‍' എന്നതിന്റെ അറബീകൃത പ്രയോഗമാണത്രെ അത്.
 
അതേസമയം കഴിവുറ്റ അറബി പണ്ഡിതരോ മികച്ച അറബി ഗ്രന്ഥങ്ങളോ പില്‍ക്കാലത്ത് കേരളത്തിലുണ്ടായില്ല എന്നത് ദുഃഖകരമാണ്. അറബി ഭാഷയുമായുള്ള കേരളത്തിന്റെ ബന്ധവും അറബി ഭാഷാപഠനത്തിന് കേരളത്തിലുള്ള അതിവിപുലമായ സംവിധാനങ്ങളും വെച്ചുനോക്കുമ്പോള്‍ നല്ല അറബി പുസ്തകങ്ങള്‍ ഇവിടെനിന്ന് എഴുതപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല. രണ്ടു മൂന്ന് കാരണങ്ങള്‍ അതിനുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒന്നാമതായി, അംഗീകാരക്കുറവ്. അറബിയില്‍ പുസ്തകമോ പ്രസിദ്ധീകരണമോ ഇറക്കിയാല്‍ അത് അംഗീകരിക്കാനും വാങ്ങാനും പ്രോത്സാഹിപ്പിക്കാനുമൊന്നും ഇവിടെ ആളില്ല. പിന്നെ എന്തിന് അത്തരം കാര്യങ്ങള്‍ക്ക് സമയവും പണവും ചെലവഴിക്കണം എന്ന് ആളുകള്‍ ചിന്തിക്കുക സ്വാഭാവികമാണ്. കൊച്ചന്നൂര്‍ അലി മൗലവിയുടെ അനുഭവം ഇതിന് നല്ല ഉദാഹരണമാണ്. നബിചരിത്രം മുഴുവന്‍ ആയിരം അറബിപദ്യങ്ങളിലായി അദ്ദേഹം രചിക്കുകയുണ്ടായി. രിയാദ് യൂനിവേഴ്‌സിറ്റി അംഗീകരിച്ച പ്രസ്തുത പുസ്തകം മലയാളി മുസ്‌ലിംകള്‍ കേള്‍ക്കുകയോ, കാണുകയോ ചെയ്തിട്ടുണ്ടാകില്ല. 'വീണ പൂവ്' എന്ന പ്രസിദ്ധ മലയാള കവിതാ പുസ്തകം അബൂബകര്‍ മൗലവി അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇങ്ങനെ പലരെയും കാണാം. അവര്‍ക്കൊന്നും സമുദായത്തില്‍നിന്ന് ആവശ്യമായ അംഗീകാരം കിട്ടിയിട്ടില്ല. ഒരുപാട് സമയവും അധ്വാനവും ചെലവഴിച്ച് അതൊക്കെ എഴുതിയുണ്ടാക്കുകയും പണം മുടക്കി അച്ചടിക്കുകയും ചെയ്തവര്‍ അവസാനം നഷ്ടത്തിലാവുകയാണ് ചെയ്യുന്നത്. കെ.എ.ടി.എഫ് പുറത്തിറക്കിയിരുന്ന 'അല്‍ബുശ്‌റാ' അറബി മാസിക നിര്‍ത്തേണ്ടിവന്നത് എന്തുകൊണ്ടാണ്? ആയിരക്കണക്കിന് അധ്യാപകര്‍ സംഘടനയില്‍ അംഗങ്ങളാണ്. നല്ല ശമ്പളവുമുണ്ട് ഇപ്പോള്‍ അധ്യാപകര്‍ക്ക്. എന്നിട്ടും അറബി മാസിക പണം കൊടുത്ത് വാങ്ങാനും വായിക്കാനും പ്രോത്സാഹിപ്പിക്കാനുമൊന്നും ആളെ കിട്ടുന്നില്ല. ഇത് കേരളത്തിലെ മുസ്‌ലിംകള്‍ക്ക് അറബി ഭാഷാ ഗ്രന്ഥങ്ങളോടുള്ള സമീപനത്തിന്റെ നല്ല ഉദാഹരണമാണ്.
 
അറബി ഭാഷാ പഠനം സൗജന്യമാണ് എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇവിടെ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പഠിക്കുന്നത് പണം മുടക്കിയാണ്. അതുകൊണ്ട്, പണം ചെലവഴിക്കുന്നവര്‍ക്ക് അതിന്റെ വിലയറിയാവുന്നതിനാല്‍ അവരത് നന്നായി പഠിക്കുന്നു. എന്നാല്‍ അറബി ഭാഷാ പഠനം മിക്കവാറും സൗജന്യമാണ് എന്നത് വലിയ ദോഷമാണ്. നമ്മള്‍ ഇത് എന്നോ മാറ്റേണ്ടതായിരുന്നു. പക്ഷേ, ഇപ്പോഴും അതങ്ങനെത്തന്നെ തുടരുകയാണ്. അറബിക് കോളേജ്, പള്ളി ദര്‍സ് തുടങ്ങിയ അറബി ഭാഷാപഠനത്തിന്റെ പ്രധാന കേന്ദ്രങ്ങളെല്ലാം സൗജന്യ സേവനമാണ് നല്‍കുന്നത്. അതേസമയം ആര്‍ട്‌സ് കോളേജുകളും പ്രഫഷണല്‍ കോളേജുകളും അങ്ങനെയല്ല. പുസ്തകവും ഫീസും ഭക്ഷണവും താമസവുമൊക്കെ സ്വന്തമായി വഹിക്കണം. എന്തുകൊണ്ട് ഈ രീതി അറബി ഭാഷാപഠനത്തില്‍ ഉണ്ടാകുന്നില്ല. സൗജന്യമായി കിട്ടുന്നതിന്റെ വിലയേ പലപ്പോഴും അറബിഭാഷക്ക് നല്‍കപ്പെടുന്നുള്ളൂ. പണം ചെലവഴിച്ച് പഠിക്കുമ്പോഴേ അതിനൊരു വിലയും മൂല്യവുമുണ്ടാകൂ. ഫീസ് ഏര്‍പ്പെടുത്തിയാല്‍ അറബി പഠിക്കാന്‍ ആളെ കിട്ടില്ല എന്ന തോന്നല്‍ ഉണ്ടായപ്പോഴാണ്, ഫീസില്ലാതെ, സൗജന്യ പഠനത്തിന് സംവിധാനമുണ്ടാക്കാന്‍ അറബി ഭാഷ പഠിക്കലും പഠിപ്പിക്കലും 'സുന്നത്താ'ണെന്ന് പറഞ്ഞ് വഴി കണ്ടെത്തിയത്.
 
അറബിക് കോളേജുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന പുതിയ തലമുറക്ക് ഭാഷയില്‍ പഴയതുപോലെ നിലവാരവുമില്ലെന്ന ആക്ഷേപമുണ്ട്. നമ്മുടെ അറബിക്-ദീനീ സ്ഥാപനങ്ങള്‍ക്ക് പഴയ സ്റ്റാന്‍ഡേര്‍ഡ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. സ്വന്തം പേരിന്റെ കൂടെ സ്ഥാപനത്തിന്റെ പേരും ഡിഗ്രിയുമൊക്കെ ചേര്‍ത്തുനടക്കുന്ന കുറേ ആളുകളെ കാണാം. ഏതെങ്കിലുമൊരു സംഘടനയെക്കുറിച്ചല്ല, മൊത്തം സമുദായത്തെക്കുറിച്ചാണ് ഞാനിത് പറയുന്നത്. നമ്മുടെ സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് കാല്‍ക്കാശിന് വിലയില്ലാതാകുന്നുണ്ടെങ്കില്‍ അത് വലിയ ദുരന്തം തന്നെയാണ്. മുമ്പ് നമ്മുടെ സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയവരൊക്കെ നല്ല കഴിവും പാണ്ഡിത്യവും ഉള്ളവരായിരുന്നു. ഇന്ന് മതസ്ഥാപനങ്ങളിലെ പ്രോഡക്റ്റുകളെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. കുട്ടികളുടെ മാത്രം കുറ്റമല്ല ഇത്. സിലബസും ടെക്സ്റ്റ്ബുക്കുകളും അധ്യാപന നിലവാരവുമൊക്കെ ഈ തകര്‍ച്ചക്ക് കാരണമാണ്. അഫ്ദലുല്‍ ഉലമയുടെ ഇപ്പോഴത്തെ സിലബസിന്റെ അവസ്ഥയെന്താണ്. 40 ആയത്തോ മറ്റോ ആണ് ഒരു ക്ലാസില്‍ പഠിക്കാനുള്ളത്. ഞാന്‍ 1939-ല്‍ അഫ്‌സലുല്‍ ഉലമ പരീക്ഷക്കിരിക്കുമ്പോള്‍ സയ്യിദ് റഷീദ് രിദയുടെ തഫ്‌സീറുല്‍ മനാര്‍ മുഴുവന്‍ പഠിക്കാനുണ്ടായിരുന്നു. ഇപ്പോഴെന്താണുള്ളത്! അതുകൊണ്ട് കുറേക്കൂടി ഗൗരവത്തില്‍ ഭാഷാപഠനത്തെ സമീപിക്കാന്‍ നാം തയാറാകണം.
 
കടപ്പാട്:: prabodhanam.net
 

Saturday, 24 September 2016

ഗാന്ധി ക്വിസ് - 2


ഗാന്ധിജി ജനിച്ചത് എന്നായിരുന്നു?
1869 ഒക്ടോബർ 2

ഗാന്ധിജിയുടെ യഥാർത്ഥ പേര് 
മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി

ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ ആയിരുന്നു ? 
 ദക്ഷിണാഫ്രിക്കയിൽ

ഗാന്ധിജിയെ ആദ്യമായി "രാഷ്ട്രപിതാവ്‌ "എന്ന് വിളിച്ചത് ആര് 
സുഭാഷ്‌ ചന്ദ്രബോസ്

ഗാന്ധിജിയെ ആദ്യമായി "മഹാത്മാ" എന്ന് സംബോധന ചെയ്തത് ആര് ?
ടാഗോർ 

ഗാന്ധിജിയെ "അർദ്ധനഗ്നനായ ഫക്കീർ" എന്ന് വിശേഷിപ്പിച്ചത് ആര് ?
വിൻസ്റെൻ ചർച്ചിൽ

ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് എപ്പോൾ ?
1920 ആഗസ്റ്റ്‌ 18

ഗാന്ധിജിയുടെ ആദ്യ കേരളസന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു ?
ഖിലാഫത്ത് പ്രസ്ഥാനം

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
ഗോപാലകൃഷ്ണ ഗോഖലെ

ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപെടുന്നത് ആര് ?
സി രാജഗോപാലാചാരി

ഗാന്ധിജി ഇന്ധ്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരൻ സമരം

ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ?
"എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ "

ഗാന്ധിജിയുടെ ആത്മകഥ ഏതു ഭാഷയിലായിരുന്നു എഴുതിയത് ?
ഗുജറാത്തി

ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി

ജനുവരി-9 പ്രവാസി ദിനമായി ആചരിക്കാനുള്ള കാരണം ?
ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച് ഗാന്ധിജി

ഇന്ധ്യയിലേക് തിരിച്ചുവന്നതിന്റെ ഓർമയ്ക്കായി ഗാന്ധിജിയുടെ ജീവിതത്തെ സ്വാധീനിച്ച രണ്ട് നാടകങ്ങൾ ഏതെല്ലാമായിരുന്നു?
ശ്രാവണകുമാരൻ , ഹരിശ്ചന്ദ്ര

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച പത്രം ?
ഇന്ത്യൻ ഒപ്പീനിയൻ (Indian Opinion)


ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ?
ഫീനിക്സ്


കസ്തൂര്ബാ ഗാന്ധി ഏത് ജയില് വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാൻ പാലസ്

“ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാർധ യിൽ


ഗാന്ധിജിയെ സ്വാധീനിച്ച ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)



ഗാന്ധിജി ആദ്യമായി ജയിൽ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബർഗിൽ

“ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ

“പൊളിയുന്ന ബാങ്കില് നിന്ന് മാറാന് നല്കിയ കാലഹരണപ്പെട്ട ചെക്ക്”-
ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്

ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള

ഗാന്ധി കൃതികളുടെ പകർപ്പവകാശം ആർക്കാണ്?
നവ ജീവൻ ട്രസ്റ്റ്

" ദേശസ്നേഹികളുടെ രാജകുമാരൻ " എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്

ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ

സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു

ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി 

മീരാ ബെൻ എന്ന പേരിൽ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിൻ സ്ലേഡ് (Madlin Slad)

"ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല." ഗന്ധിജിയെപറ്റി ഇങ്ങനെ അഭിപ്രായപെട്ടത് ആര് ?
ആൽബർട്ട് ഐൻസ്റ്റിൻ

“നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” -ആരുടെ വാക്കുകളാണിവ ?
ജവഹർലാൽ നെഹ്‌റു 

ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടിൽ

ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ?
ബാബാ ആംതെ

ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
അഹൻ‌ഗാമേജ് ട്യൂഡർ അരിയരത്ന 

അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് ?
ഘാൻ അബ്ത്തുൽ ഗാഫർ ഘാൻ

കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത് ?
ജോ മോ കെനിയാറ്റ

ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്. ?
നെൽസണ്‍ മണ്ടേല 

അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
മാർട്ടിൻ ലൂഥർ കിംഗ് 

Wednesday, 31 August 2016

സ്വാതന്ത്ര്യ സമര ചരിത്രക്വിസ്


*.നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
* 1947 ആഗസ്റ്റ്‌  15
*  സ്വതന്ത്ര സമരത്തിന്‌ നേത്രുത്വം കൊടുത്ത പ്രധാന സംഘടന ?
*  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്
*  "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും    "-ഇങ്ങനെ പറഞ്ഞതാര്?
*  ബാലഗംഗാതര തിലകൻ
*  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സ്ഥാപകൻ ആര്?
*  എ. ഒ.ഹ്യൂം
 
*  പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം ഗാന്ധിജി   നൽകിയതെപ്പോൾ?
*  ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത്
*  ബ്രിറ്റീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത്ആര്?
*  സുഭാഷ് ചന്ദ്ര ബോസ്
*  ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി?
*  ക്ലമന്റ് ആറ്റ്ലി          
      
*  ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം?
*  1857
*  ബ്രിട്ടീഷുകാർ   ഇന്ത്യയിൽ വന്നത് എന്തിനു വേണ്ടി ആയിരുന്നു?
*  കച്ചവടത്തിന് വേണ്ടി
*  കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി?
*  ഈസ്റ്റ്‌ ഇന്ത്യ കമ്പനി
*  ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
*  പ്ലാസ്സി യുദ്ധം
*  ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതു എവടെനിന്ന് ?
*  സബർമതി ആശ്രമത്തിൽ നിന്ന്-1930
*  രാഷ്ട്രപിതാവ്‌  എന്ന വിശേഷണം ഗാന്ധിജിക്ക് നല്കിയത്  ആര്?
*  സുഭാഷ് ചന്ദ്ര ബോസ്
*  ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
*  പഴശ്ശി രാജ
*  ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്നത് എവിടെ വച്ചാണ്?
*  അമ്രിതസർ   {1919 ഏപ്രിൽ 13}
*   ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
*  ആനി ബസന്റ്
*  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ് ?
*  സരോജിനി നായിഡു
 
*  ആരാണ് ഹിന്ദുസ്ഥാൻ  സോഷ്യലിസ്റ്റ്‌  റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്?
*  ചന്ദ്രശേഖർ ആസാദ്‌ (1921)
*  “സാരേ ജഹാംസെ  അച്ഛാ” എന്ന ദേശ ഭക്തി ഗാനം രചിച്ചത് ആര്?
*  മുഹമ്മദ്‌ ഇഖ്‌ബാൽ .
*  ലാൽ-ബാൽ-പാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ?
*  ലാലാ ലജ്പത് റായ്‌,- ബാല ഗംഗാതര തിലകൻ,- ബിപിൻ ചന്ദ്ര പാൽ
* “ജനഗണമന ” ആദ്യമായി പാടിയതെന്ന്?
*  1911 ഡിസംബർ  27  ഇന്ത്യൻ  നാഷണൽ കോണ്‍ഗ്രസിന്റെ   കല്കട്ടസമ്മേളനത്തിൽ വച്ച്  .
*  കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വം കൊടുത്തത് ആര്?
*  കെ .കേളപ്പൻ
*  "നിങ്ങൾ എനിക്ക് രക്തം തരൂ ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം"-ഇങ്ങനെപറഞ്ഞതാര്?
*  സുഭാഷ് ചന്ദ്ര ബോസ്

Monday, 15 August 2016

Monday, 18 July 2016

ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ  സഹായകരമായ ക്വിസ്  ചോദ്യോത്തരങ്ങൾ   പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ്  ഫയൽ   രൂപത്തിൽ .....

  (തയ്യാറാക്കി അയച്ചു തന്നത്  ഷാജെൽ കക്കോടി )



Sunday, 19 June 2016

വായനാ ക്വിസ് ചോദ്യോത്തരങ്ങൾ പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ് ഫയൽ രൂപത്തിൽ

വായനാ ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ  സഹായകരമായ ക്വിസ്  ചോദ്യോത്തരങ്ങൾ   പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ്  ഫയൽ   രൂപത്തിൽ .....
  (തയ്യാറാക്കി അയച്ചു തന്നത്  ഷാജെൽ കക്കോടി )


പവർ പോയന്റ് പ്രെസന്റെഷൻ

Saturday, 18 June 2016

വായനയുടെ വസന്തകാലം തിരിച്ചുവരുമോ..!

            വീണ്ടുമൊരു വായനാവാരം എത്തിയിരിക്കുന്നു. സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന്  ലഭിക്കുന്ന ലാഭമെന്ത് ..?.. എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത.

            ഇന്റര്‍നെറ്റും ദൃശ്യമാധ്യമങ്ങളും വന്നതോടുകൂടി വായനയുടെ പ്രാധാന്യം കുറഞ്ഞതായി കരുതുന്നവരുണ്ട്. യഥാര്‍ഥത്തില്‍ കുറയുകയല്ല കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇ-വായനയെ മറ്റൊന്നായി കാണേണ്ടതില്ല. പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവിലും എളുപ്പത്തിലും ആനുകാലികങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വായിക്കാന്‍ സാധിക്കുമ്പോള്‍ അത് കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് വായനയെ വളര്‍ത്തുന്ന ഒന്നായി നിലകൊള്ളുന്നു. 
            ഇനി മുകളില്‍ സൂചിപ്പിച്ച ചോദ്യത്തിലേയ്ക്ക്.. നല്ല വായനകൊണ്ട് എനിക്കെന്തു  പ്രയോജനം..! പ്രയോജനമുണ്ട്..
                                                                                   
നല്ല പുസ്തകങ്ങള്‍ വായിക്കുന്നതുകൊണ്ട് എന്തു പ്രയോജനം..?

1 ചിന്തകളും ഭാവനകളും ഇതള്‍വിരിക്കാന്‍..
          പുസ്തകങ്ങളില്‍ പിറവിയെടുക്കുന്ന വാങ്മയ ചിത്രങ്ങള്‍ ഒരു വ്യക്തിയുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തുന്നു. വായിക്കുന്ന വാക്കുകള്‍ ചിത്രങ്ങളായി മനസില്‍ പതിയുമ്പോള്‍ അത് ചിന്താശേഷിയും ഭാവനയും വളര്‍ത്തുന്ന ഒന്നായി മാറുന്നു. ടി.വി.യിലും കമ്പ്യൂട്ടറിലും കാണുന്ന വര്‍ണ്ണപ്പകിട്ടേറിയ ദൃശ്യങ്ങള്‍ക്ക് ഇതിനുള്ള കഴിവില്ല. അതായത് മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് പുസ്തകങ്ങള്‍ സഹായിക്കുന്നു.
2 വിജ്ഞാനം വര്‍ധിക്കാന്‍..

            അറിവു വളര്‍ത്താന്‍ വായന കൂടിയേ തീരൂ.  കുഞ്ഞുണ്ണി മാഷ് പറയുന്നതുപോലെ - " വായിച്ചാലും വളരും... വായിച്ചില്ലേലും വളരും... ,  വായിച്ചാല്‍ വിളയും.. വായിച്ചില്ലേല്‍ വളയും..!" ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പലപ്പോഴും ഏതാനും സെക്കന്‍ഡുകളുടെമാത്രം ആയുസ്സാണുള്ളത്. അച്ചടിച്ചരൂപത്തില്‍  അത് കൈകളിലെത്തുമ്പോള്‍ ഈ പരിമതികള്‍ മറികടക്കുന്നു. വായനക്കാരന്റെ സൗകര്യാര്‍ഥം സമയം കണ്ടെത്തി വിശദമായി കാര്യങ്ങള്‍ മനസിലാക്കാം. ഇന്റര്‍നെറ്റുവഴിയുള്ള ബ്ലോഗ് വായനയ്ക്കും ഈ ഗുണമുണ്ട്.
3 നല്ല വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍...
          നല്ല ഗ്രന്ഥങ്ങള്‍ ഉത്തമ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നു. മഹാത്മാ ഗാന്ധിയും ഡോ. എ.പി.ജെ. അബ്ദുള്‍കലാമുമടക്കം എത്രയോ ഉദാഹരണങ്ങളാണ് മനമുക്കുമുന്നിലുള്ളത്. സംസ്ക്കാരമുള്ള ഒരു തലമുറ ജന്മമെടുക്കണമെങ്കില്‍ നല്ല വായന കൂടിയേതീരൂ..
4 ജീവിത പ്രതിസന്ധികളെ നേരിടുവാന്‍..
            ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ പ്രതിസന്ധികള്‍ നേരിടുവാന്‍ പലപ്പോഴും സഹായിക്കുന്നത് നല്ല പുസ്തകങ്ങളാണ്.  മന:ശാസ്ത്രജ്ഞര്‍ ഇത് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഒരു നല്ല നോവല്‍ വായിക്കുമ്പോള്‍ നാം അറിയാതെ തന്നെ അതിലെ കഥാപാത്രങ്ങളായി മാറുന്നു. ആ കഥാപാത്രം നേരിടേണ്ടിവരുന്ന  ദുരിതങ്ങളും പ്രയാസങ്ങളും  നമ്മുടേതുകൂടിയാകുന്നു. പിന്നീട് ഇത്തരം ഒരവസ്ഥയില്‍കൂടി കടന്നുപോകേണ്ടിവരുമ്പോള്‍ അതിനെ ധീരതയോടെ നേരിടുവാന്‍ നമ്മെ സഹായിക്കുന്നത് പണ്ടുവായിച്ച ഈ പുസ്തകമായിരിക്കും. പക്ഷേ നമ്മള്‍ അത് തിരിച്ചറിയാറില്ല എന്നു മാത്രം.
5 ബിബ്ലിയോ തെറാപ്പി..
           മുകളില്‍ പറഞ്ഞ മന:ശാസ്ത്രപരമായ കാര്യത്തിന്റെ ശാസ്ത്രീയമായതെളിവാണ് ഇത്. വായനാ ചികിത്സ എന്ന് ചുരുക്കി പറയാം. അസുഖത്തിന്റെ സ്വഭാവമനുസരിച്ച്  യുക്തമായ പുസ്തകങ്ങള്‍ വായിക്കുവാന്‍ കൊടുക്കുന്നു. ഈ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ ജീവിത വിജയം വായനക്കാരന്റെ ചിന്തയ്ക്കു കാരണമാകുന്നു. അവരുമായി മാനസികമായി താരതമ്യം നടത്തുന്നു. ഇതെല്ലാം അയാളെ പുതിയ ഉണര്‍വ്വിലേയ്ക്ക് നയിക്കും. 
            ഈ കാര്യങ്ങള്‍ വളരെ മുന്‍പുതന്നെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച ഒരു വലിയ മനുഷ്യന്റെ ഓര്‍മ്മ പുതുക്കലാണ്  എല്ലാ വര്‍ഷവും നാം ആചരിക്കുന്ന വായനാ ദിനവും വായനാ വാരവും...പി.എന്‍.പണിക്കര്‍.. കോട്ടയം ജില്ലയിലെ നീലംപേരൂരില്‍ 1909-ല്‍ ജനിച്ച ഈ അദ്ധ്യാപകന്‍ പിന്നീട് മലയാളിയുടെ ഗ്രന്ഥശാലാ ഗുരുവായി മാറി. പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍.പണിക്കര്‍ , വീടുകള്‍ കയറിയിറങ്ങി പുസ്തകം ശേഖരിച്ചുകൊണ്ടാണ് ഗ്രന്ഥശാലാ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.
              'വായിച്ചുവളരുക ,ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യത്തോടെ കാസര്‍ഗോഡുമുതല്‍ പാറശാലവരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സാംസ്ക്കാരിക ജാഥ , കേരളചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനത്തിന്റെ സംഘാടകന്‍ , ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ , കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ (കാന്‍ഫെഡ്)  സ്ഥാപകനേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്ന ഇദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 നാം വായനാ ദിനമായും ആചരിക്കുന്നു.

കടപ്പാട് : poonjarblog