Showing posts with label SSLC. Show all posts
Showing posts with label SSLC. Show all posts

Wednesday, 1 March 2017

SSLC 2017 SEATING PLANNER

കുഴല്‍മന്ദം CAHS ലെ ശ്രീ സുരേഷ് കുമാര്‍ സാര്‍ തയ്യാറാക്കിയ Seating Plannerന്റെ Updated Version ആണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. SSLC പരീക്ഷക്കാവശ്യമായ Room Allotment, Stickers , Notice, Attendance , Seating Plan, Paper Account , Packing details എന്നിവ തയ്യാറാക്കാന്‍ സഹായിക്കുന്ന ഈ Seating Planner ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഷീറ്റ് 1 എന്ന പേജില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ഷീറ്റുകളില്‍ നിന്നും ആശ്യമായ ഫോമുകളുടെ പ്രിന്റ് എടുക്കാവുന്നതാണ്. വിദ്യാര്‍ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്താന്‍ സമ്പൂര്‍ണ്ണയില്‍ നിന്നും Report തയ്യാറാക്കിയാല്‍ മതിയാവും


Click Here to Download 

SSLC Model Questions 2017

       
                 The Question Pool for Standard X (SSLC Examination 2017) has been published. This has been developed with a view to giving necessary guidelines and experiences for learners  who are preparing for the SSLC Examination
                 The sample questions given in this book shall be considered as guidelines for teachers to innovate and implement newer techniques and strategies in the classroom to make the evaluation of teaching learning process more effective and meaningful.
                 Hope the learners will make maximum use of this book in their preparation for the SSLC examination.
QUESTION POOL FOR MALAYALAM MEDIUM
Sl NoSubjectDownload
SCERT link
DownloadGoogle DriveSl NoSubjectDownload
SCERT link
DownloadGoogle Drive
1MalayalamDownloadDownload8Sanskrit-OrientalDownloadDownload
2EnglishDownloadDownload9BiologyDownloadDownload
3HindiDownloadDownload10PhysicsDownloadDownload
4Arabic-academicDownloadDownload11ChemistryDownloadDownload
5Arabic-OrientalDownloadDownload12Social ScienceDownloadDownload
6UrduDownloadDownload13MathematicsDownloadDownload
7Sanskrit academicDownloadDownload




QUESTION POOL FOR ENGLISH MEDIUM
Sl NoSubjectDownload
SCERT link
Download Google DriveSl NoSubjectDownload
SCERT link
Download Google Drive
1PhysicsDownloadDownload4Social ScienceDownloadDownload
2ChemistryDownloadDownload5MathematicsDownloadDownload
3BiologyDownloadDownload





Thursday, 16 February 2017

SSLC PREMODEL EXAM 2017 - QUESTION PAPERS

പ്രിയ കൂട്ടുക്കാരെ..മോഡല്‍ പരീക്ഷ തുടരുകയാണല്ലോ..വൈകിയ വേളയില്‍ ഇതാ നിങ്ങള്‍ക്കൊരു കൈത്താങ്ങായി പ്രീ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഈ ചോദ്യപേപ്പറുകള്‍ അയച്ചു തന്നിരിക്കുന്നത് ലായി ട്യൂഷന്‍ സെന്റര്‍ കുന്നതങ്ങാടിയിലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സാറാണ്.
പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
SSLC PREMODEL EXAM 2017 - QUESTION PAPERS

Sunday, 6 March 2016

SSLC PADHANA SAHAYI 2016 - DEEPIKA AND MATHRUBHUMI VIDYA

             എസ്.എസ്.എല്‍ .സി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതില്‍  അദ്ധ്യാപകരെയുംരക്ഷിതാക്കളെയും പോലെ തന്നെ കേരളത്തിലെ പത്രങ്ങളും നിസ്ഥുലമായ പങ്ക് വഹിക്കുന്നു. പരീക്ഷാ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കുട്ടികള്‍ക്ക് ഇവവിലെ ചോദ്യോത്തരങ്ങള്‍ , ചോദ്യങ്ങളുടെ വിശകലനങ്ങള്‍ എന്നിവ ഇതുവരെ പഠിച്ച കാര്യങ്ങളെ മനസ്സില്‍ ഉറപ്പിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായകമാകും എന്ന് കരുതുന്നു
DEEPIKA  - SSLC PADHANA SAHAYAI
1.Malayalam

2.English
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics

MATHRUBHUMI VIDYA  - SSLC PADHANA SAHAYAI
1.English
2.Malayalam
3.Social
4.Physics

Related Post
Malayala Manorama Padhipura -SSLC Pareeksha Sahayi

Friday, 4 March 2016

ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍


  • പരീക്ഷാദിവസം കൃത്യസമയത്ത് ഡ്യൂട്ടിക്ക് ഹാജരാകണം. പരീക്ഷാഡ്യൂട്ടി രേഖപ്പെടുത്തിയ രജിസ്റ്ററില്‍ ഒപ്പിട്ട് റൂമിലേക്കുള്ള സാമഗ്രികള്‍ ശേഖരിക്കണം
  • ഓരോ റൂമിലും ലഭ്യമാക്കിയ പാഡില്‍ ആറൂമിലേക്കാവശ്യമായ എണ്ണം മെയിന്‍ ഷീറ്റുകളും ആവശ്യത്തിന് അഡീഷണല്‍ ഷീറ്റുകളും ഉണ്ടെന്നുറപ്പാക്കുകയും അവയില്‍ മോണോഗ്രാം പതിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം
  • 1.30ന് പരീക്ഷാ റൂമുകളിലെത്തണം
  • ഹാള്‍ടിക്കറ്റ് പരിശോധിച്ച് ആ റൂമിലെ കുട്ടികളാണെന്നുറപ്പാക്കുക. ഒരു കാരണവശാലും കുട്ടികളുടെ സീറ്റുകള്‍ മാറിയിരിക്കാനനുവദിക്കരുത്
  • Extra Time അനുവദിച്ച കുട്ടികള്‍ മറ്റ് കുട്ടികളിരിക്കുന്ന റൂമുകളില്‍ അവരോടൊപ്പമാണ് പരീക്ഷ എഴുതേണ്ടത്. ഇവര്‍ക്ക് ആ റൂമിലെ അധ്യാപകന്‍ നിയമാനുശൃതമായ അധികസമയം ഉറപ്പാക്കണം
  • മെയിന്‍‍ഷീറ്റില്‍ മോണോഗ്രാം പതിച്ചതാണെന്ന് ഉറപ്പാക്കണം.
  • പരീക്ഷ  തുടങ്ങി അര മണിക്കൂറിന് ശേഷം ഒരു വിദ്യാര്‍ഥിയെയും പരീക്ഷാ ഹാളില്‍ പ്രവേശിക്കാനനുവദിക്കരുത്.
  • 1.30 മുതല്‍ 1.45 വരെയുള്ള സമയത്തിനുള്ളില്‍ ഹാള്‍ടിക്കറ്റുമായി ഒത്ത് നോക്കി അറ്റന്‍ഡന്‍സ് പരിശോധിക്കേണ്ടതും മെയിന്‍ഷീറ്റ് വിതരണം ചെയ്ത് ഓരോ കുട്ടിയുടെയും മെയിന്‍ ഷീറ്റില്‍ ഇന്‍വിജിലേറ്റര്‍ ഒപ്പിടുന്നതിന് മുമ്പ് അതില്‍ കുട്ടി രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്നുറപ്പാക്കണം.
  • മെയിന്‍ഷീറ്റിലും അഡീഷണല്‍ ഷീറ്റിലും കുട്ടികള്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതേണ്ടതും ഇന്‍വിജിലേറ്റര്‍ ഇതില്‍ ഒപ്പിടേണ്ടതുമാണ്
  • ചീഫോ ഡെപ്യൂട്ടി ചീഫോ റുമുകളിലെത്തിക്കുന്ന ചോദ്യ പേപ്പറുകള്‍ അന്നത്തെ തന്നെയാണെന്നുറപ്പാക്കി രണ്ട് വിദ്യാര്‍ഥികളുടെ ഒപ്പ് വാങ്ങിയതിന് ശേഷം ഇന്‍വിജിലേറ്ററും ഒപ്പിട്ട് വേണം പാക്കറ്റുകള്‍ പൊട്ടിച്ച് വിതരണം നടത്താന്‍.
  • വിതരണം ചെയ്തതിന് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകള്‍ റുമുകളിലെ വെച്ച് ഉടനേ തന്നെ കവറുകളിലാക്കി സെല്ലോടേപ്പുപയോഗിച്ച് ഒട്ടിച്ച് സീല്‍ചെയ്യേണ്ടതും 2.30നകം ചീഫ് സൂപ്രണ്ട് അത് ശേഖരിക്കേണ്ടതുമാണ്
  • ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാ റൂമുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല
  • ഓരോ വിദ്യാര്‍ഥിക്കും അഡീഷണല്‍ ഷീറ്റ് ആവശ്യമുള്ള അവസരത്തില്‍ അത് അവരുടെ ഇരിപ്പിടത്തില്‍ ഇന്‍വിജിലേറ്റര്‍ എത്തിക്കണം. ഒരു കാരണവശാലും കുട്ടിയെ ഇന്‍വിജിലേറ്ററുടെ സമീപത്തേക്ക് വിളിച്ച് ഷീറ്റുകള്‍ നല്‍കരുത്
  • പരീക്ഷാ റൂമില്‍ കാല്‍ക്കുലേറ്റര്‍ , മൊബൈല്‍ അത് പോലുള്ളവ അനുവദിക്കരുത്
  • Cool off Time-ല്‍ കുട്ടികള്‍ ഉത്തരമെഴുതാന്‍ അനുവദിക്കരുത്
  • അഡീഷണല്‍ ഷീറ്റുകളുടെ എണ്ണം മെയിന്‍ ഷീറ്റില്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കണം
  • Warning Bell വരെ കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ അഡീഷണല്‍ ഷീറ്റ് നല്‍കണം
  • പരീക്ഷ അവസാനിക്കാതെ ഒരു കുട്ടിയെപ്പോലും ഹാളിന് പുറത്ത് വിടരുത്
  • പരീക്ഷക്ക് ശേഷം ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പരുകളുടെ ആരോഹണക്രമത്തില്‍ ശേഖരിച്ച് അവസാനപേജിലെ അവസാനവരിക്ക് തൊട്ട് താഴെ മോണോഗ്രാം പതിച്ച് ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കണം
  • സോഷ്യല്‍സയന്‍സ് പരീക്ഷയുടെ ദിവസം മാപ്പ് നല്‍കാന്‍ മറക്കരുത്
  • സ്ക്രൈബിനെ അനുവദിച്ച വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അതത് റൂമിലെ പേപ്പറുകളോടൊപ്പം ഉള്‍പ്പെടുത്തണം


BELL TIMINGS
First Bell (Long Bell)    -    1.30 PM (Invigilators to Rooms)
Second Bell                  -1.45 PM  (Distribution of Question Papers)
Third Bell (Long Bell)                    -2.00PM (Can start Writing Exams)
           ഓരോ അര മണിക്കൂറിന് ശേഷവും ഒരു ബെല്‍ അടുക്കുന്നതും പരീക്ഷ തീരുന്നതിന് 5മിനിട്ട് മുമ്പ് Warning Bell നല്‍കുന്നതുമായിരിക്കും. പരീക്ഷ തീരുന്ന സമയത്ത് 3.30 അല്ലെങ്കില്‍ 4.30ന് Long Bell.

ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • SSLC പരീക്ഷയുടെ ചോദ്യ പേപ്പര്‍ സോര്‍ട്ടിങ്ങ് മാര്‍ച്ച് ആദ്യ ആഴ്ചയില്‍ അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കും. ചീഫ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും DEO മാര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് തന്നെ എത്തിച്ചേരണം. അവരവുടെ പരീക്ഷാ കേന്ദ്രങ്ങളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ കയ്യില്‍ കരുതണം.
  • പരീക്ഷാറൂമുകള്‍ സജ്ജീകരിക്കുമ്പോള്‍ ഒരു റൂമില്‍ 20 കുട്ടികള്‍ വീതമാകത്തക്ക വിധം ക്ലാസ് മുറികള്‍ ക്രമീകരിക്കണം. അവസാന റൂമില്‍ പരമാവധി 24 കുട്ടികള്‍ വരെയാകാം.
  • പരീക്ഷാദിവസം മാത്രം ഓരോ റൂമുകളിലേക്കുമുള്ള ഇന്‍വിജിലേറ്റേഴ്‌സിന്റെ പോസ്റ്റിങ്ങ് നടത്തിയാല്‍ മതി. ഇന്‍വിജിലേറ്റര്‍മാരെ Rotation അടിസ്ഥാനത്തില്‍ വേണം റൂമുകളില്‍ നിയമിക്കാന്‍. ഒരേ അധ്യാപകന്‍ തന്നെ ഒരു മുറിയില്‍ സ്ഥിരമായി ഡ്യൂട്ടി ചെയ്യുന്നത് ഒഴിവാക്കണം
  • ആദ്യപരീക്ഷാ ദിവസം രാവിലെ 11 മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ ഇന്‍വിജിലേറ്റര്‍മാരുടെ യോഗം ചേര്‍ന്ന് അവര്‍ക്കാവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
  • പരീക്ഷാ മുറികളില്‍ വെള്ളം ആവശ്യമുള്ള കുട്ടികള്‍ക്ക് അവ കൊണ്ടുവരാവുന്നതാണ്. എന്നാല്‍ ലേബലുകളുള്ള കുപ്പികള്‍ ഒഴിവാക്കണം
  • പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റുകള്‍ പരീക്ഷാസമയത്ത് അടച്ചിടരുത്
  • പരീക്ഷാസമയത്ത് പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരെയും കേന്ദ്രത്തില്‍ പ്രവേശിപ്പിക്കരുത്
  • ചോദ്യപേപ്പറുകള്‍ ശേഖരിക്കുന്ന അവസരത്തില്‍ അത് അന്നത്തെ പരീക്ഷയുടെ തന്നെയല്ലെ എന്ന് കോ‍ഡുകള്‍ പരിശോധിച്ച് ഉറപ്പാക്കണം
  • പരീക്ഷാദിവസങ്ങളില്‍ രാവിലെ ചോദ്യപേപ്പറുകള്‍ ചീഫും ഡെപ്യൂട്ടി ചീഫും ചേര്‍ന്ന് ഏറ്റുവാങ്ങണം. പാക്കറ്റിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം ഇത് ലോക്കറില്‍ വെച്ച് സീല്‍ ചെയ്യണം. ലോക്കറിന്റെ ഒരു താക്കോല്‍ ചീഫും മറ്റൊന്ന് ഡെപ്യൂട്ടിയുമാണ് സൂക്ഷിക്കേണ്ടത്. 
  • പരീക്ഷാ ദിവസം ഉച്ചക്ക് 1.40ന് പുറത്തെടുക്കുന്ന ചോദ്യ പേപ്പറുകള്‍ ക്ലാസു് റൂമുകളിലെത്തിക്കേണ്ടത് ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫും  ചേര്‍ന്നാണ് റൂമുകളിലെത്തിക്കേണ്ടത്. മറ്റാരെയും ഇതിനായി നിയോഗിക്കാന്‍ പാടുള്ളതല്ല
  • Regular, PCN, CCC, Betterment (RAC) വിഭാഗങ്ങള്‍ക്ക് School Going വിഭാഗത്തിന്റെ ചോദ്യപേപ്പര്‍ തന്നെയാണ് നല്‍കേണ്ടത്. മാര്‍ച്ച് 2011 വരെ ആദ്യമായി പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് പഴയ സിലബസ് പ്രകാരം നീലനിറത്തിലുള്ള ചോദ്യപേപ്പറുകളാണ് നല്‍കേണ്ടത്.
  • ഓരോ ദിവസത്തെയും പരീക്ഷക്ക് ശേഷം അതത് ദിവസത്തെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ കേന്ദ്രത്തിലേക്ക് അന്നുതന്നെ അയക്കാന്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം മതിയായ സുരക്ഷയോടെ അത് പരീക്ഷാകേന്ദ്രത്തിലെ ലോക്കറില്‍ സീല്‍ ചെയ്ത് സൂക്ഷിക്കുകയും തൊട്ടടുത്ത ദിവസം അയക്കുകയും വേണം
  • പരീക്ഷയുമായി ബന്ധപ്പെട്ട് സ്കൂളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറക്ക് അവ ഹാജരാക്കേണ്ടതുമാണ്
  • അഡിഷണല്‍ ഷീറ്റുകളിലും മെയിന്‍ ഷീറ്റുകളിലും മോണോഗ്രാം ഉറപ്പാക്കണം
  • മൂല്യനിര്‍ണ്ണയകേന്ദ്രങ്ങളിലേക്കയക്കുന്ന ഉത്തരക്കടലാസുകള്‍ ഓരോ പാക്കറ്റിലും നിശ്ചിത എണ്ണത്തിനനുശൃതമാണെന്നുറപ്പ് വരുത്തണം
  • എല്ലാ ഉത്തരക്കടലാസുകളുടെയും അവസാനപേജി്ല്‍ അവസാനവരിക്ക് തൊട്ടുതാഴെ മോണോഗ്രാം പതിക്കണം
  • ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയിലുള്ള എല്ലാ അധ്യാപകരുടെയും മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ച് വെക്കണം
  • അധികം ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് OFF നല്‍കുന്ന ദിവസം അവരോട് അത്യാവശ്യ സാഹചര്യത്തില്‍ ഡ്യൂട്ടിക്കെത്താന്‍ തയ്യാറായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കണം. ആ സമയത്ത് അവരുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്ന നിര്‍ദ്ദേശവും നല്‍കണം
  • ഇല്‍വിജിലേറ്റര്‍മാരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ പ്രസ്തുത കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നില്ല എന്ന സ്ത്യവാങ്ങ്മൂലം വാങ്ങണം
  • മൂല്യനിര്‍ണ്ണയകേന്ദ്രത്തിലേക്കയക്കുന്ന CV കവറിന് പുറത്ത് Absent/Break ആയ വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ ചുവന്ന മഷിയില്‍ രേഖപ്പെടുത്തണം.
  • ഓരോ വിഭാഗത്തിന്റെയും ഉത്തരക്കടലാസുകള്‍ പ്രത്യേകം പ്രത്യേകം പാക്കറ്റുകളിലാണ് വാല്യുവേഷന്‍ ക്യാമ്പിലേക്കയക്കേണ്ടത്(റഗുലര്‍ വിഭാഗത്തിന്റെ പാക്കറ്റില്‍ മറ്റു വിഭാഗങ്ങള്‍ പാടില്ല) പാക്കറ്റിന് പുറത്ത് ഏത് വിഭാഗമാണെന്ന് രേഖപ്പെടുത്തണം(SGC,PCN,ARC,BT,CCC,PCO)
  • 40മാര്‍ക്കിന്റെ ഉത്തരക്കടലാസുകള്‍ 18 വീതവും 80 മാര്‍ക്കിന്റേത് 12 വീതവുമാണ് ഒരു CV കവറില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • പരീക്ഷാ ദിവസങ്ങളില്‍ ആബ്‌സന്റാകുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ അന്നേ ദിവസം അഞ്ച് മണിക്കകം പരീക്ഷാഭവന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഇതോടൊപ്പം തന്നെ ഉത്തരക്കടലാസുകളയക്കുന്ന പാക്കറ്റിലും Absentees Statemnt പ്രത്യേക കവറിലാക്കി  അയക്കേണ്ടതുണ്ട്. 
  • പരീക്ഷ അവസാനിക്കുന്ന ദിവസം March 23ന് ഓരോ ദിവസത്തേയും ആബ്‌സന്റീസ് സ്റ്റേറ്റ്‌മെന്റ് Cosolidate ചെയ്ത് DEOയിലെത്തിക്കണം.
  • ഗ്രേസ് മാര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസില്‍ പ്രസ്ഥുത ഉത്തരവിന്റെ നമ്പരും ഏതാനുകൂല്യത്തിനാണര്‍ഹതയുള്ളത് എന്ന വിവരവും ചീഫ് സൂപ്രണ്ട് ചുവന്ന മഷിയില്‍ രേഖപ്പെടുത്തണം

Sunday, 8 March 2015

SSLC 2015 GRACEMARK  UPLOAD ചെയ്യുന്നതുമായി സംബന്ധിച്ച സര്ക്കുലര് :::::  LINK ACTIVATED.....CIRCULAR

Friday, 25 April 2014

SSLC ഓണ്‍ലൈന്‍ റീവാല്യുവേഷന്‍, സക്രൂട്ടിനി,ഫോട്ടോകോപ്പി എന്നിവയുടെ ലിങ്ക് ആക്ടീവായിരിക്കുന്നു.

SSLC ഓണ്‍ലൈന്‍ റീവാല്യുവേഷന്‍, സക്രൂട്ടിനി,ഫോട്ടോകോപ്പി എന്നിവയുടെ ലിങ്ക് ആക്ടീവായിരിക്കുന്നു.
http://bpekerala.in/reval-2014/

Sunday, 16 February 2014

Tuesday, 11 February 2014

Sunday, 9 February 2014

Wednesday, 13 November 2013