Showing posts with label Scholarships. Show all posts
Showing posts with label Scholarships. Show all posts

Friday, 10 March 2017

Thursday, 17 December 2015

സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി

                   ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് സ്‌കോളര്‍ഷിപ്പിനും സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിനും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ.കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. വിശദവരത്തിന് ബന്ധപ്പെടുക. ഫോണ്‍: 0471 - 2300524, 2302090. വെബ്‌സൈറ്റ് www.minoritywelfare.kerala.gov.in.

Saturday, 17 October 2015

ജില്ലാ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

                   2015 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരില്‍ നിന്നും ജില്ലാ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥിക്ക് 1250 രൂപ
ആണ് സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. എസ്.സി/ എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകുല്യങ്ങളും, എസ്.സി.ഇ.ആര്‍.ടി. നല്‍കുന്ന എന്‍.ടി.എസ്.ഇ. സ്‌കോളര്‍ഷിപ്പുകളും, ഒറ്റപ്പെണ്‍കുട്ടിക്കുളള സ്‌കോളര്‍ഷിപ്പുകളും ഒഴികെ, മറ്റ് ഏതെങ്കിലും സ്‌കോളര്‍ഷിപ്പോ, ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടുളളതല്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപന മേധാവി മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കേണ്ട അവസാന തീയതി: 2015 ഒക്ടോബര്‍ 28. വിശദവിവരങ്ങളും, സ്ഥാപനമേധാവികള്‍ക്കുളള നിര്‍ദ്ദേശങ്ങളും www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍.

Saturday, 10 October 2015

സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം

        സാമൂഹ്യസുരക്ഷാ മിഷന്റെ കീഴിലുള്ള സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. മുന്‍വര്‍ഷം അപേക്ഷിച്ച വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചിട്ടുള്ളതായി അറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥിക്ക് തുക ലഭിച്ചിട്ടില്ലെങ്കില്‍ 0471 2341200 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ വിശദാംശങ്ങള്‍ അറിയുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരെ ഈ വര്‍ഷം Renewalന് നല്‍കേണ്ടതാണ്. അതോടൊപ്പം പുതുതായി വിദ്യാലയത്തില്‍ പ്രവേശനം തേടിയ വിദ്യാര്‍ഥികളെയും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ടി സി വാങ്ങി പോയ വിദ്യാര്‍ഥികളുടേത് അവര്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാലയത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
     ഇത് കൂടാതെ കഴിഞ്ഞ അധ്യയനവര്‍ഷം സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിച്ചവരില്‍ എസ് എസ് എല്‍ സിക്ക് എല്ലാവിഷയങ്ങള്‍ക്കം A+ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യക്ഷേമവകുപ്പിന്റെ പ്രത്യേകപുരസ്കീരത്തിനും ഇതോടൊപ്പം അപേക്ഷിക്കാവുന്നതാണ്.
(മുന്‍വര്‍ഷത്തെ Username വിദ്യാലയത്തിന്റെ മെയില്‍ ഐ ഡി ആയിരുന്നു)
സ്നേഹപൂര്‍വ്വം അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്നേഹപൂര്‍വ്വം അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഓണ്‍ലൈന്‍ സൈറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റ് അന്വേഷണങ്ങള്‍ക്ക്  ബന്ധപ്പെടേണ്ട മെയില്‍ അഡ്രസ്: snehapoorvamonline@gmail.com 

Monday, 28 September 2015

ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ്

          മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരില്‍ നിന്നും ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥിക്ക് 1250 രൂപയാണ്
സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും, എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന എന്‍.ടി.എസ്.ഇ സ്‌കോളര്‍ഷിപ്പുകളും, ഒറ്റപ്പെണ്‍കുട്ടിക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഒഴികെ മറ്റ് ഏതെങ്കിലും സ്‌കോളര്‍ഷിപ്പോ ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമേധാവി മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 28. വിശദവിവരവും സ്ഥാപനമേധാവികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും  www.dcescholarship.kerala.gov.in- ല്‍ District Merit Scholarship (DMS) >instructionഎന്ന ലിങ്കില്‍ ലഭിക്കും

Friday, 24 July 2015

Maulana Azad National Scholarship 2015-16

Applications have been invited for the Maulana Azad National Scholarship for Girls 2015-16.

Only Girl Students belonging to National Minorities, (i.e. Muslims, Christians, Buddhists, Sikhs, Parsis) can apply.

Applicants Should have secured not less than 55% marks (in aggregate) in the Class 10th examination conducted by any recognized Centre/State Board of Secondary Education and should have Confirmed admission in class-XI/XII. Family income of the student from all sources should be less than Rs. 1,00,000/-. Last Date for Application: 30.09.2015. Follow the below link for online application portal , instructions and press release.

Downloads
Maulana Azad National Scholarship for Girls. Instructions
Press Release 2015-16
Maulana Azad National Scholarship for Girls. Online Portal
kadappaad: HSS LIVE

Friday, 23 January 2015

സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു,,ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി 31.01.2015....

ഉത്തരവ് ഇവിടെ വിശദാംശങ്ങള്‍ ONLINE SITE HSS ONLINE SITE HS Copy and WIN : http://bit.ly/copy_win

Copy and WIN : http://bit.ly/copy_win
ON LINE SITE HS:::::: ONLINE SITE HSS::::::: ORDER  :::::::  DETAILS

Thursday, 1 January 2015

സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

        അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എയിംസ്, ടിസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിനകത്ത് സി.എ/ഐ.സി.ഡബ്ല്യൂ.എ/കമ്പനി സെക്രട്ടറി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരവും പിന്നാക്ക സമുദായ വികസന വകുപ്പിന്റെ www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍. കൂടുതല്‍ വിവരം 0471-2727379 എന്ന ഫോണിലുംobcdirectorate@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം

Thursday, 4 December 2014

സ്‌കോളര്‍ഷിപ്പ് അപേക്ഷാതീയതി നീട്ടി

 കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള 2014-15 അദ്ധ്യയന വര്‍ഷത്തെ സി.എച്ച്.മുഹമ്മദ്‌കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് (പുതിയത്) എന്നിവയുടെ അവസാന തീയതി ഡിസംബര്‍ 10 വരെ നീട്ടി. ബിരുദത്തിന് പഠിക്കുന്ന 3000 വിദ്യാര്‍ത്ഥിനികള്‍ക്ക് 4,000 രൂപയും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 1,000 വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപയും പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന 1,000 വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപയും 2,000 വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ 12,000 രൂപയും വീതമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക