Showing posts with label sampoorna. Show all posts
Showing posts with label sampoorna. Show all posts

Sunday, 27 September 2015

സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

                  2016-17 അധ്യയന വര്‍ഷത്തില്‍ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് ആറ്, ഒന്‍പത് ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ 2016 ജനുവരി മൂന്നിന് നടത്തും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 2015 നവംബര്‍ 21 വരെ ലഭിക്കും. നവംബര്‍ 30 വരെ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. കഴക്കൂട്ടം സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം പ്രിന്‍സിപ്പല്‍, കഴക്കൂട്ടം സൈനിക സ്‌കൂള്‍, തിരുവനന്തപുരം-695 585 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ അപേക്ഷാഫോറം, പ്രോസ്‌പെക്ടസ്, പഴയ ചോദ്യപേപ്പറുകള്‍ എന്നിവ ലഭിക്കും. ജനറല്‍ കാറ്റഗറിക്ക് തപാലില്‍ ലഭിക്കാന്‍ 475 രൂപയും, നേരിട്ട് വാങ്ങിയാല്‍ 425 രൂപയുമാണ് വില. എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 325, 275 രൂപയാണ്. അപേക്ഷാഫോറം തപാലില്‍ വേണ്ടവര്‍, അഡ്രസ്, ഫോണ്‍ നമ്പര്‍, കാറ്റഗറി, താമസസ്ഥലം, അപേക്ഷിക്കുന്ന ക്ലാസ്, ജനനത്തീയതി എന്നിവ വ്യക്തമാക്കണം.www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറവും മറ്റും ഡൗണ്‍ലോഡ് ചെയ്യുകയുമാവാം. 2005 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവര്‍ക്ക് ആറാം ക്ലാസിലേക്കും, 2002 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് ഒന്‍പതാം ക്ലാസിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍

Wednesday, 5 November 2014

SAMPOORNA CORRECTION AND PHOTO UPLOADING

സമ്പൂര്‍ണ്ണയില്‍ പത്താം തീയതി തിരുത്തലുകള്‍ക്കൊപ്പം ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. 30KB-യില്‍ കുറവുള്ള Black&White ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. admission--->upload photos -->select a class --> select a division ---‍>Browse -->Upload എന്ന ക്രമത്തില്‍ 10 കുട്ടികളുടെ ഫോട്ടോ ഒരുമിച്ച്  അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയില്‍ ഫോട്ടോയുടെ സ്ഥാനത്ത് Filename ആയിരിക്കും കാണുക.ഫോട്ടോ കാണണമെങ്കില്‍ മെയിന്‍ മെനുവിലെ ID card--‍‍‍>select a class-->select a division-->Generate ID ID Card എന്ന ക്രമത്തില്‍ ക്ലിക് ചെയ്താല്‍ കുട്ടികളുടെ ഫോട്ടോ ഭംഗിയായി കാണാം..ഫോട്ടോ  അപ്‌ലോഡ് ആയോ ഇല്ലയോ എന്ന ടെന്‍ഷനും അകറ്റാം...

Wednesday, 9 July 2014

HELP FILE FOR SAMPOORNA AND SIXTH WORKING DAY SYNCHRONISE

ആറാം പ്രവര്‍ത്തിദിനത്തിലെ കുട്ടികളെ എണ്ണവും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണവും മറ്റുവിവരങ്ങളും ഫിക്സേഷനുവേണ്ടി ഓണ്‍ലൈനായി കൃത്യതപ്പെടുത്തി സര്‍ട്ടിഫൈ ചെയ്യുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. UID ഇല്ലാത്ത കുട്ടികള്‍ക്ക് EID രേഖപ്പെടുത്തലും ഇതോടൊപ്പം ചെയ്യേണ്ടതുണ്ട്. വിശദവിവരങ്ങളും പ്രവര്‍ത്തനക്രമങ്ങളും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമ്പൂര്‍ണ്ണയില്‍ ശ്രദ്ധിക്കേണ്ടത്
  • സമ്പൂര്‍ണ്ണയില്‍ ഒരേ ക്ലാസ്സിലെ ഡിവിഷനുകള്‍ക്ക് വ്യത്യസ്തരീതിയില്‍ പേര്‍ നല്കിയിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടതാണ്.
  • ആറാം പ്രവര്‍ത്തിദിനത്തില്‍ ഇല്ലാത്ത ഡിവിഷനുകള്‍ സമ്പൂര്‍ണ്ണയില്‍ മാത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഉചിതമായ മാറ്റം വരുത്തേണ്ടതാണ്.
  • കുട്ടികളില്ലാത്ത blank divisions ഉണ്ടെങ്കില്‍ അത് delete ചെയ്യുന്നതായിരിക്കും ഉചിതം.

    ഡിവിഷനുകളില്‍ മേല്‍സൂചിപ്പിച്ച മാറ്റം വരുത്തിയശേഷം Sixth Working Day Statementല്‍ (http://ktet.in/sixthworkday)ല്‍ Sampoorna Sync ചെയ്തിരിക്കണം. കുട്ടികളുടെ ഇപ്പോഴുള്ള അവസ്ഥ രണ്ട് സംവിധാനത്തിലും ഒരുപോലെ പ്രതിഫലിക്കാനാണിത് ചെയ്യുന്നത്. കൂടാതെ division wise statements കൃത്യതയോടെ generate ചെയ്യുന്നതിനും ഇതാവശ്യമാണ്.
തുടര്‍ന്ന് Sixth Working Day Statementല്‍ നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചപ്രകാരം ചെയ്യണം. കുട്ടികളെ Remove ചെയ്യുന്നത് സമ്പൂര്‍ണ്ണയിലല്ലെന്നും ആറാം പ്രവര്‍ത്തിദിനം ഫിക്സേഷനുവേണ്ടിയുള്ള പ്രധാന തീയതിയാണെന്നതും ശ്രദ്ധിക്കുക.

SIX WORKING DAY ENTRY - HELP
STAFF FIXATION നിര്ദ്ദശങ്ങള് 

Wednesday, 2 July 2014

Sampoorna Instructions

  • സമ്പൂര്‍ണ്ണയുടെ അപ്ഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍പ്രക്രിയ ആണ്.
  • ഈ അധ്യയനവര്‍ഷം എല്ലാ ക്ലാസ്സിലുമുള്ള വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണവിവരങ്ങള്‍ സമ്പൂര്‍ണ്ണയിലുമുണ്ടെന്ന് ഉറപ്പുവരുത്തണം.
  • ഏതെങ്കിലും വിദ്യാര്‍ത്ഥി TC വാങ്ങുകയാണെങ്കില്‍ അത് സമ്പൂര്‍ണ്ണയിലൂടെ തന്നെ നല്‍കേണ്ടതാണ്.
  • മാന്വലായി നല്‍കിയ TCയുടെ തുടര്‍ നമ്പര്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഓഫീസ് കോപ്പി ഫയല്‍ ചെയ്യണം.
  • യുഐഡി ഇല്ലാത്ത കുട്ടികള്‍ അവ ലഭ്യമാകുമ്പോള്‍ സമ്പൂര്‍ണ്ണയിലും നല്‍കിയിരിക്കണം.
  • ഏതെങ്കിലും കുട്ടിയെ Remove ചെയ്യേണ്ടി വരുമ്പോഴും സമ്പൂര്‍ണ്ണയിലൂടെ ഇക്കാര്യം ചെയ്യേണ്ടതാണ്. അഡ്മിഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തല്‍ ഉണ്ടാകണം.
  • പ്രഥമദ്ധ്യാപകന്റെ പേര്, ഇമെയില്‍, ഫോണ്‍ തുടങ്ങിയവയിലെ മാറ്റം School Details പേജില്‍ വരുത്തേണ്ടതാണ്.
  • ജീവനക്കാരുടെ വിശദവിവരങ്ങള്‍ സമ്പൂര്‍ണ്ണയിലൂടെ ഓഗസ്റ്റ് 31ന് മുന്‍പായി പൂര്‍ത്തിയാക്കേണ്ടതാണ് (സര്‍ക്കുലര്‍ പ്രകാരം)