Showing posts with label SLI/GIS. Show all posts
Showing posts with label SLI/GIS. Show all posts

Wednesday, 14 December 2016

SLI New Rates (From December Salary)

SLI പുതുക്കിയ പ്രീമിയം തുക പ്രാബല്യത്തിൽ വരുന്നത് 2016 ഡിസംബർ മാസം മുതലാണ്.
ശമ്പള പരിധിയും, പുതുക്കിയ പ്രീമിയം തുകയും താഴെ...
⏩ അടിസ്ഥാനശമ്പളം: 17999 രൂപ വരെ 200 രൂപ
⏩ 18000 മുതൽ  35699 രൂപ വരെ 300 രൂപ
⏩ 35700 മുതൽ  55349 രൂപ വരെ 500 രൂപ
⏩ 55350  മുതൽ  600 രൂപ
നമ്മുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും, നിലവിലെ പ്രീമിയവും പരിശോധിച്ച് ഉറപ്പ് വരുത്തുക
SLl  പോളിസിയായതിനാൽ  ഇൻഷൂറൻസ് ഓഫീസിൽ നേരിട്ട് പോയി പുതിയ പോളിസി (അക്കൌണ്ട്) ഈ മാസം തന്നെ എടുക്കേണ്ടി വരും.
50 വയസ് പൂർത്തിയായവർക്ക് പുതിയ പോളിസി എടുക്കേണ്ടതില്ല.(അവർ അർഹരല്ല)
SLI ഓർഡര്‍, അപേക്ഷാ ഫോറം നിർദ്ദേശങ്ങൾ


Circular- SLI New Rates (From December Salary) 
 SLI Application Form 
 Instruction to fill SLI Form

Monday, 26 September 2016

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയുടെ സ്ലാബ്


പുതുക്കിയ ശമ്പളത്തിനനുസരിച്ച് 2016 സെപ്തംബര്‍ മാസം മുതല്‍ ഓരോ ജീവനക്കാരനും ഇപ്പോള്‍ അടച്ചു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയുടെ സ്ലാബില്‍ മാറ്റം 
വരുത്തി ധന വകുപ്പിന്റെ ഉത്തരവ് 
ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GIS പുതിയ അക്കൗണ്ട് നമ്പർ ലഭ്യമാകുന്ന സോഫ്റ്റ്|വെയര്‍

GIS പുതിയ അക്കൗണ്ട് നമ്പർ ലഭ്യമാകുന്ന സോഫ്റ്റ് വെയര്‍  കിട്ടാൻ  താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക്  ചെയ്യുക ..

  CLICK HERE

 ഈ സൈറ്റിൽ നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ കൊടുത്ത് പുതിയ 12 അക്ക നമ്പർ ലഭ്യമാക്കി അത് സ്പാർക്കിൽ എന്റർ ചെയ്യുക


നിർദേശങ്ങൾ 


1.      1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഈ സോഫ്റ്റ്|വെയര്‍ ലഭ്യമാക്കിയിട്ടുള്ളത്.

2.     2013 മുതല്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് പുതുക്കിയ ഘടനയിലുള്ള അക്കൗണ്ട് നമ്പറുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ടി ജീവനക്കാര്‍ ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കേണ്ടതില്ല.
3.     120 - ല്‍ തുടങ്ങുന്നതും 12 അക്കങ്ങള്‍ (സംഖ്യകള്‍ മാത്രം) ഉള്ളതുമായ ജി.ഐ.എസ് അക്കൗണ്ട് നമ്പറുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ യാതൊരു കാരണവശാലും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കാന്‍ പാടില്ല.
4.    താങ്കളുടെ PEN(പെര്‍മനന്റ് എംപ്ലോയീ നമ്പര്‍) പ്രകാരം കാണിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലോ താങ്കളുടെ ജി.ഐ.എസ് പാസ് ബുക്ക്, പെന്‍നമ്പര്‍ അടങ്ങുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
5.     ഈ സോഫ്റ്റ്|വെയറിലൂടെ താല്‍ക്കാലികമായി ലഭ്യമാകുന്ന 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിലെ രേഖകളും, ഡ്രോയിങ്ങ് ആന്റ് ഡിസ്ബഴ്|സിംഗ് ഓഫീസറുടെ പക്കല്‍ ഉള്ള വരിസംഖ്യാ കിഴിക്കല്‍ വിവരങ്ങളുമായി ഒത്ത് നോക്കിയ ശേഷമായിരിക്കും സ്ഥിരപ്പെടുത്തുക. അക്കൗണ്ട് നമ്പര്‍ സ്ഥിരപ്പെടുത്തുന്നത് വരെ താങ്കള്‍ക്ക് ലഭ്യമാകുന്ന റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്.
6.    നാളിതുവരെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വ നമ്പർ ലഭിച്ചിട്ടില്ലാത്ത ജീവനക്കാർ, അവരവരുടെ ജില്ലയിലെ ജില്ലാ ഇൻഷുറൻസ് ഓഫീസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം എടുക്കേണ്ടതാണ്‌. 2015 സെപ്റ്റംബർ 1 മുതൽ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് വരിസംഖ്യ അടവ് തുടങ്ങിയ ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ www.insurance.kerala.keltron.in എന്ന വെബ്ബ് സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അംഗത്വം നേടേണ്ടതാണ്‌. 2015 സെപ്റ്റംബർ 1 ന്‌ മുൻപ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് പൂർണ്ണ നിരക്കിൽ വരിസംഖ്യ അടവ് നടത്തിയിട്ടുള്ള ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ ബന്ധപ്പെട്ട ജില്ലാ ഇൻഷുറൻസ് ഓഫീസർക്ക് Form C യിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.
7.     ഈ സംവിധാനത്തിലൂടെ ഒരു 12 അക്ക താൽക്കാലിക അംഗത്വ നമ്പരാണ്‌ ജീവനക്കാർക്ക് അനുവദിക്കുന്നത്. ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം സംബന്ധിച്ച, ഈ വകുപ്പിലേയും ജീവനക്കാരന്റെ ഓഫീസിലേയും രേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ ഈ നമ്പർ സ്ഥിരപ്പെടുത്തുകയുള്ളൂ. തെറ്റായ വിവരം നല്കി നമ്പർ നേടിയതായി ശ്രദ്ധയിൽപ്പെട്ടാൽ, ടി ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം റദ്ദാക്കുന്നതും, ടിയാന്‌ ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള അർഹത നഷ്ടപ്പെടുന്നതുമായിരിക്കും.

8.     ഈ വകുപ്പുമായി ബന്ധപ്പെട്ടോ സ്വന്തമായോ ഇതിനോടകം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് നമ്പര്‍ പരിഷ്കരിച്ചിട്ടുള്ള ജീവനക്കാരും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിച്ച് പുതുക്കിയ 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നേടേണ്ടതാണ്.

Tuesday, 15 September 2015

ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്

                    പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ് പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു.
ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 2015 സെപ്തംബര്‍ മാസം ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം ഈടാക്കാവുന്നതാണ്. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു. പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015 സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ : 0471 2322771 വെബ്‌സൈറ്റ് : (www.insurance.kerala.gov.in) ലഭ്യമാണ്.

Wednesday, 3 September 2014

GIS & SLI Monthly Subscription..


    Subscription of members- GROUP INSURANCE SCHEME
    Grouping of employees is as follows:-
    Scale of payGroupRate of subscription (Rs.)
    Rs.29180 - 43640 and aboveA300
    Rs.18740 - 33680 and above but below Rs.29180 - 43640B250
    Rs.9190 = 15780 and above, but below Rs.18740 - 33680C200
    Rs.8500 - 13210 and above, but below Rs.9190 = 15780D150
    (The subscription for the Scheme shall continue to be in units of Rs.10 per mensom)
     In the event of regular promotion/appointment of a member from one Group to another, his subscription shall be revised, from the next anniversary of the ‘scheme’ to the level appropriate to the Group to which he is promoted or appointed.  Until the date of the next anniversary of the ‘scheme’ he shall continue to be covered for insurance for the same amount for which he was eligible before such promotion/appointment.

        STATE LIFE INSURANCE SCHEME- Premium

    Insured shall have to pay a minimum monthly premium fixed by Government from time to time.  The existing rates effective from 1.4.2012 are the following. Vide G.O (P) No. 104/2012/Fin dated 09/02/2012 
    Pay rangeRate of monthly premium(Rs.)
    Basic pay up to Rs. 9189/-150
    Basic pay from Rs. 9190 to Rs. 18739225
    Basic pay from Rs. 18740 to Rs. 29179375
    Basic pay Rs.29180/- and above450

    Insured will have to take additional policies when they cross from one pay range to the next pay range.