Thursday, 30 June 2016

സി–ടെറ്റിന് അപേക്ഷിക്കാം

അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 18 • പരീക്ഷ സെപ്റ്റംബര്‍ 18ന്

ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ അധ്യാപകനിയമനത്തിന് ദേശീയതലത്തില്‍ നടത്തുന്ന യോഗ്യതാപരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (സി-ടെറ്റ്) അപേക്ഷിക്കാം.
കേന്ദ്രീയവിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള സ്കൂളുകള്‍ എന്നിവിടങ്ങളിലെ അധ്യാപകനിയമനത്തിന് സി-ടെറ്റ് വിജയിക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ 18നാണ് പരീക്ഷ. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) ആണ് പരീക്ഷ നടത്തുന്നത്്.
യോഗ്യത: പേപ്പര്‍ ഒന്ന് എഴുതുന്നതിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള പ്ളസ് ടു/തത്തുല്യവും രണ്ടുവര്‍ഷത്തെ എജുക്കേഷന്‍ ഡിപ്ളോമയും(അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം).
അല്ളെങ്കില്‍ ബിരുദവും എജുക്കേഷന്‍ ഡിപ്ളോമയും. സ്പെഷല്‍ എജുക്കേഷന്‍ ഡിപ്ളോമക്കാര്‍ക്കും അപേക്ഷിക്കാം. എലിമെന്‍ററി എജുക്കേഷനില്‍ നാലുവര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. പേപ്പര്‍ രണ്ട് എഴുതുന്നതിന് ബിരുദവും എലിമെന്‍ററി എജുക്കേഷന്‍ ഡിപ്ളോമയും അല്ളെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദവും ബാച്ലര്‍ ഓഫ് എജുക്കേഷനും (കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും ആദ്യവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം)അല്ളെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത പ്ളസ്ടുവും നാലുവര്‍ഷത്തെ ബി.എ/ബി.എസ്സി എജുക്കേഷന്‍/ബി.എ എജുക്കേഷന്‍. സംവരണവിഭാഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ അഞ്ചുശതമാനം മാര്‍ക്കിളവിന് അര്‍ഹതയുണ്ട്.
പരീക്ഷ: രണ്ട് പേപ്പറുകളാണുണ്ടാവുക. ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളിലെ അധ്യാപകനിയമനത്തിന് പേപ്പര്‍ ഒന്നിലും ആറുമുതല്‍ എട്ടുവരെ ക്ളാസുകളിലെ നിയമനത്തിന് പേപ്പര്‍ രണ്ടിലും യോഗ്യത നേടണം. 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയാലാണ് യോഗ്യത ലഭിക്കുക. രണ്ടരമണിക്കൂര്‍ ആണ് പരീക്ഷാദൈര്‍ഘ്യം. പേപ്പര്‍ ഒന്ന് രാവിലെ 9.30 മുതല്‍ 12 വരെയും പേപ്പര്‍ രണ്ട് ഉച്ചക്ക് രണ്ടുമുതല്‍ 4.30 വരെയുമാണ്.
അപേക്ഷ: അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 18. അപേക്ഷാഫീസ് ഒരു പേപ്പറിന് 600 രൂപയും രണ്ടു പേപ്പറിനുംകൂടി 1000 രൂപയുമാണ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഒരു പേപ്പറിന് 300 രൂപയും രണ്ട് പേപ്പറിനുംകൂടി 500 രൂപയുമാണ്. ഫീസടക്കാനുള്ള അവസാനതീയതി ജൂലൈ 19 ആണ്. ഇ-ചലാന്‍ വഴിയും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും ഫീസടക്കാം. ആഗസ്റ്റ് 17ന് ഹാള്‍ട്ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
വിവരങ്ങള്‍ക്ക് www.ctet.nic.in

Hindi Study Materials II


       കരിമ്പ ഗവ ഹൈസ്കൂള്‍ ഹിന്ദി അധ്യാപകനായ ശ്രീ സദാശിവന്‍ മാഷ് അയച്ച് തന്ന ഹിന്ദി പഠന വിഭവങ്ങളിലെ രണ്ടാം ഭാഗമാണ് ഇത്. പത്താം ക്ലാസ് പാഠപുസ്തകത്തിലെ രണ്ടാം അധ്യായമായ टूटा पहियाഎന്ന കവിതയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു കുറിപ്പും ഒമ്പതാം ക്ലാസിലെ ആദ്യ പാഠമായ पुल बनी थी मां യിലെ പഠന പ്രവര്‍ത്തനമായ ഒരു പോസ്റ്ററുമാണ് ഇവിടെ അവതരിപ്പിക്കുന്നത്. മാതൃദിനത്തോടനുബന്ധിച്ച് തയ്യാറാക്കുന്ന പോസ്റ്ററാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് രണ്ട് പഠനപ്രവര്‍ത്തനങ്ങളും ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to download the Posture
Click Here to download the टिप्पणी

Wednesday, 29 June 2016

മാസാന്ത്യ മൂല്യനിർണയം:ചോദ്യപേപ്പർ


തയ്യാറാക്കിയത് അനീസ് സാർ  ഗവ.എച്ച്.എസ്  ശ്രീകാര്യം, തിരുവനന്തപുരം


അറബിക് ക്വിസ്സ് (റമളാൻ)

ഗവ.എൽ.പി.എസ്  മറ്റത്തിൽഭാഗം മൂന്ന് ,നാലു്,അഞ്ച് ക്ലാസ്സിലെ  കുട്ടികൾക്കിടയിൽ നടത്താൻ  തയ്യാറാക്കിയ   അൻപത് ചോദ്യങ്ങളടങ്ങിയ അറബിക് ക്വിസ്സ്  
 ചോദ്യങ്ങൾ 
ഉത്തരങ്ങൾ 

അയച്ചുതന്നത് ::: അബുമുഹ്‌സിന

للصفّ السّادس ::: الوحدة اولي فخر القرية :::الورقة العملية

ആറാം   ക്ലാസ്സിലെ ഒന്നാം യൂണിറ്റ് 

فخر القرية

എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വർക് ഷീറ്റുകൾ
തയ്യാറാക്കിയത്  ::: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി,എം.യു.പി സ്കൂള്‍ അറബിക്ക്
അധ്യാപകന്‍
അബ്ദുൽ കരീം സാർ

Tuesday, 28 June 2016

പത്താം തരത്തിലെ ഒന്നാം യുനിറ്റിലെ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ

Monday, 27 June 2016

الوحدة اولي – كيف أنسي أمّي

ഏഴാം  ക്ലാസ്സിലെ ഒന്നാം യൂണിറ്റ് 
كيف أنسي أمّي
എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വർക് ഷീറ്റുകൾ
തയ്യാറാക്കിയത്  ::: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി,എം.യു.പി സ്കൂള്‍ അറബിക്ക്
അധ്യാപകന്‍
അബ്ദുൽ കരീം സാർ

Sunday, 26 June 2016

الوحدة اولي – لا تحزن ، أنا معك

അഞ്ചാം ക്ലാസ്സിലെ ഒന്നാം യൂണിറ്റ് 
لا تحزن ، أنا معك
എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വർക് ഷീറ്റുകൾ

തയ്യാറാക്കിയത്  ::: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി,എം.യു.പി സ്കൂള്‍ അറബിക്ക്
അധ്യാപകന്‍
അബ്ദുൽ കരീം സാർ

GAIN PF Help and Support


Update: All matters relating to Provident Fund accounts of Aided employees such as enrollment,maintenance of accounts ,issuing of credit cards,submission and processing of loan and closure applications etc are to be done only through GAINPF system with effect from 01.04.2016. Govt order GO(p) No.39/2016/Fin dtd 16.03.2016 published.
We warmly welcome you to our GAIN PF (Government Aided Institutions Provident Fund) help and support forum. Here you can ask & find solutions to all your GAIN PF problems. No matter how big or small. You are also allowed to help the community here if you are sure enough with your proposed solution.

Downloads
GAIN PF-Online Application Submission -Help file Prepared by Bibin C.Jacob
Related Downloads
Implementation of GAIN PF.Circular dtd  22.04.2016
Implementation of GAIN PF.Circular dtd  11.04.2016
Implementation of GAIN PF.Govt Order GO(p) No.39/2016/Fin dtd 16.03.2016
GAIN PF Circular dtd 18.12.2015
GAIN PF Online Portal for Aided Institutions
GAIN PF Portal: User Manual
GAIN PF Kollam District Schedule.Circular dtd 14.01.15
GAIN PF : Documnet Collection Kollam District. Circular dtd 30.12.2014
GAIN PF Malappuram Schedule.Circular dtd 19.11.14
GAIN PF : Documnet Collection Malappuram District. Circular dtd 11.11.2014
Data Process Confirmation after Financial Year data entry.Circular dtd 24.09.14
GAIN PF : OB Loan Entry. Circular dtd 12.08.2014
GAINPF-HSE-KAHSS(+2)EPF-GAINPF- Employee details.Circular dtd 03.06.14
GAIN PF User Manual
Application for office Initialization in GAIN PF
GAIN PF Portal
GAIN PF Help File Prepared by Kannur Team [Thanks to Deviprasad.A, IJMHSS Kottiyoor and Jayakrishna C,Mambaram HSS]
GAIN PF : Institution Transfer Form & Guidelines

സര്‍വശിക്ഷാ അഭിയാനില്‍ ഒഴിവ്

     സര്‍വശിക്ഷാ അഭിയാന്റെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും സ്റ്റേറ്റ് പ്രോഗ്രോം ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ - IEDC, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ -IEDC ട്രയിനര്‍മാര്‍ (ബ്ലോക്ക്തലം) തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ അപേക്ഷകള്‍ ജൂലൈ 12 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി എസ്. എസ്. എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ട്രയിനര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്കാണ് അയക്കേണ്ടത്. 
SSA Invites Application for BRC Trainers& Cluster Coordinators : CIRCULAR & APPLICATION FORM

Sixth Working Day Latest Instructions

ആറാം പ്രവര്‍ത്തിദിവസത്തെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍. ഇത് പ്രകാരം കുട്ടുകളുടെ UID പ്രകാരമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. Sixth Working Day  സൈറ്റില്‍ EID രേഖപ്പെടുത്തുന്നതിനും UID ഉള്‍പ്പെടെയുള്ള പ്രിന്റ് എടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു. ജൂണ്‍ 30ന് മുമ്പ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് നിര്‍ദ്ദേശം.

നിര്‍ദ്ദേശങ്ങള്‍.....

ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക
1. Report of Sampoorna and Sixth Working Day എന്ന ലിങ്കില്‍ Consolidation Reports കാണാവുന്നതാണ്
2. Batch Synchronization എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Batch (Class and Division) Data Sync ചെയ്യാവുന്നതാണ്
2. Sampoorna Synchronization എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Sampoorna Data Sync ചെയ്യാവുന്നതാണ്
3. Entry Form EID / UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ Class-ലും ഉള്ള UID / EID ഇല്ലാത്ത കുട്ടികളുടെ UID / EID എന്റര്‍ ചെയ്ത് സേവ് ചെയ്യുക
4. Class wise Print എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ -ലും പഠിക്കുന്ന കുട്ടികളുടെ Details Print എടുക്കാവുന്നതാണ് 
Click Here for Sixth Working Day Site
Click Here for Latest DPI Circular

Saturday, 25 June 2016

PLUS ONE ADMISSION-SECOND ALLOTMENT RESULTS WILL BE PUBLISHED 

ON 27th JUNE 2016....DHSE

Friday, 24 June 2016

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി : ഏകജാലക പ്രവേശനം

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുളള രണ്ടാം അലോട്ട്‌മെന്റ് www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 27 വൈകുന്നേരം നാല് മണിക്ക് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരമായോ താല്‍ക്കാലികമായോ ആയ അഡ്മിഷന്‍ നേടാതിരുന്നാല്‍, പ്രവേശന പ്രക്രിയയില്‍നിന്നും പുറത്താകും.

Wednesday, 22 June 2016

Tuesday, 21 June 2016

Muthoot Excellence Award


കെ ടെറ്റ് പാസാകുന്നതിന് ഇളവ്


2015-16 അധ്യയന വര്‍ഷത്തില്‍ നിയമിതരായ അധ്യാപകര്‍ക്കും കെ.-ടെറ്റ് യോഗ്യത പരീഷ പാസാകുന്നതിന് 2018 വരെ ഇളവ് അനുവദിച്ച് ഉത്തരവായി. എന്‍.സി.റ്റി.ഇ മാനദണ്ഡങ്ങള്‍ പ്രകാരം കെ-ടെറ്റ് നിര്‍ബന്ധയോഗ്യതയായതിനാല്‍ ഇളവ് ലഭിച്ച എല്ലാ അധ്യാപകരും 2018-19 അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കെ-ടെറ്റ് യോഗ്യത നേടിയിരിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.PLEASE CLICK HERE FOR CIRCULAR

പത്താം ക്ലാസിലെ ഒന്നാം യൂണിറ്റിലെ ഇറാസിംഗാള്‍

പത്താം ക്ലാസിലെ ഒന്നാം യൂണിറ്റിലെ ഇറാസിംഗാള്‍ എന്ന പാ‍ഠവുമായി  ബന്ധപ്പെട്ട picture charts

തയ്യാറാക്കിയത് : ഹൗലത്ത് ടീച്ചർ സി.കെ.എച്ച്.എസ്.എസ്  മണിമൂളി ,നിലമ്പുർ  

لماذا أنت يا صامت

എട്ടാം ക്ലാസിലെ لماذا أنت يا صامت  എന്ന കഥ പഠിപ്പിക്കാന്‍ സഹായകരമായ ചിത്രങ്ങള്‍
തയ്യാറാക്കിയത് : ഹൗലത്ത് ടീച്ചർ സി.കെ.എച്ച്.എസ്.എസ്  മണിമൂളി ,നിലമ്പുർ 

SSLT IT WORK SHEET UNIT 01

https://drive.google.com/file/d/0B7AUpV8UWu5xdU1TNEt2eXBDaTA/view?usp=sharing
തയ്യാറാക്കിയത്  റഷീദ് പി. പി  (എച്ച്.എസ്.എ  അറബിക് ) NOCHAT HSS KKD

അധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനം

             ബാംഗ്ലൂര്‍ ആസ്ഥാനമായ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 മുതല്‍ ആഗസ്റ്റ് ഒന്‍പത് വരെയാണ് പരിശീലന കാലാവധി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അന്‍പത് വയസ് കഴിയാത്ത അധ്യാപകര്‍ ജൂണ്‍ 25 ന് മുമ്പ് അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മതപത്രത്തോടുകൂടി ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് : www.riesielt.org.

Monday, 20 June 2016

Govt. Orders & Circular,

വായനാദിനവുമായി ബന്ധപ്പെട്ട് തൂത റഫീഖ് സാർ നിർമ്മിച്ച ഒരു പോസ്റ്റർ...

ICT TEXT BOOKS AND MODEL WORK SHEETS STD 8,9,10

Class X- Hindi - Unit I- Study Materials

          പത്താം ക്ലാസിലെ പുതിയ ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠമായ 'വീര്‍ബഹൂട്ടി' എന്ന അധ്യായവുമായി ബന്ധപ്പെട്ട ചില അനുബന്ധ പഠന പ്രവര്‍ത്തനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. പാഠഭാഗവുമായി ബന്ധപ്പെട്ട Letter, Conversation, Screen Play, Diary എന്നിവയുടെ ഏതാനും മാതൃകകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ കെ പി സദാശിവനാണ് ഇവ തയ്യാറാക്കി അയച്ച് തന്നത്. ശ്രീ സദാശിവന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി

Click Here to Download Diary 1 & Diary2 
Click Here to Download Conversation
Click Here to Download Letter 
Click Here to Download Screenplay