Friday, 30 September 2016

Thursday, 29 September 2016

പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം വരുന്ന കുട്ടികള്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നു. അപകടം സംഭവിച്ച് മരണപ്പെട്ടാല്‍ 50,000 രൂപയും, പരിക്ക് പറ്റിയാല്‍ പരമാവധി 10,000 രൂപയും ഇന്‍ഷ്വറന്‍സ് തുക നല്‍കുന്നതാണ് പദ്ധതി. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകട മരണം സഭവിച്ചാല്‍ 50,000 രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തി, അതിന്റെ പലിശ തുടര്‍പഠനത്തിന് ഉപയോഗിക്കാവുന്നതാണ്. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Tuesday, 27 September 2016

സ്കൂള്‍ കലോത്സവം - വിധികര്‍ത്താക്കളാകാന്‍ അപേക്ഷ ക്ഷണിച്ചു.

അന്‍പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിധിനിര്‍ണയത്തിന് വിധികര്‍ത്താക്കളാവാന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോണ്‍ നമ്പരുമടക്കം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഒക്ടോബര്‍ 25 നകം അയയ്ക്കണം. പി.എന്‍.എക്‌സ്.3626/16

ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല

         കേന്ദ്ര സ്‌കോളര്‍ഷിപ്പ് : ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല
കേന്ദ്രാവിഷ്‌കൃത പദ്ധതികളായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്), നാഷണല്‍ സ്‌കീം ഓഫ് ഇന്‍സെന്റീ്‌വ് ടു ഗേള്‍സ് ഫോര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ (എന്‍.എസ്.ഐ.ജി.എസ്.ഇ) എന്നീ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ (ഫ്രഷ് & റിന്യുവല്‍) ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പരുമായി അടിയന്തിരമായി ബന്ധപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. അല്ലാത്ത പക്ഷം സ്‌കോളര്‍ഷിപ്പ് തുക ലഭിക്കില്ല. 

Monday, 26 September 2016

പ്രീ മെട്രിക് സ്കോളര്‍ഷിപ്പുകള്‍

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയുടെ സ്ലാബ്


പുതുക്കിയ ശമ്പളത്തിനനുസരിച്ച് 2016 സെപ്തംബര്‍ മാസം മുതല്‍ ഓരോ ജീവനക്കാരനും ഇപ്പോള്‍ അടച്ചു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയുടെ സ്ലാബില്‍ മാറ്റം 
വരുത്തി ധന വകുപ്പിന്റെ ഉത്തരവ് 
ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GIS പുതിയ അക്കൗണ്ട് നമ്പർ ലഭ്യമാകുന്ന സോഫ്റ്റ്|വെയര്‍

GIS പുതിയ അക്കൗണ്ട് നമ്പർ ലഭ്യമാകുന്ന സോഫ്റ്റ് വെയര്‍  കിട്ടാൻ  താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക്  ചെയ്യുക ..

  CLICK HERE

 ഈ സൈറ്റിൽ നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ കൊടുത്ത് പുതിയ 12 അക്ക നമ്പർ ലഭ്യമാക്കി അത് സ്പാർക്കിൽ എന്റർ ചെയ്യുക


നിർദേശങ്ങൾ 


1.      1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഈ സോഫ്റ്റ്|വെയര്‍ ലഭ്യമാക്കിയിട്ടുള്ളത്.

2.     2013 മുതല്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് പുതുക്കിയ ഘടനയിലുള്ള അക്കൗണ്ട് നമ്പറുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ടി ജീവനക്കാര്‍ ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കേണ്ടതില്ല.
3.     120 - ല്‍ തുടങ്ങുന്നതും 12 അക്കങ്ങള്‍ (സംഖ്യകള്‍ മാത്രം) ഉള്ളതുമായ ജി.ഐ.എസ് അക്കൗണ്ട് നമ്പറുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ യാതൊരു കാരണവശാലും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കാന്‍ പാടില്ല.
4.    താങ്കളുടെ PEN(പെര്‍മനന്റ് എംപ്ലോയീ നമ്പര്‍) പ്രകാരം കാണിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലോ താങ്കളുടെ ജി.ഐ.എസ് പാസ് ബുക്ക്, പെന്‍നമ്പര്‍ അടങ്ങുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
5.     ഈ സോഫ്റ്റ്|വെയറിലൂടെ താല്‍ക്കാലികമായി ലഭ്യമാകുന്ന 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിലെ രേഖകളും, ഡ്രോയിങ്ങ് ആന്റ് ഡിസ്ബഴ്|സിംഗ് ഓഫീസറുടെ പക്കല്‍ ഉള്ള വരിസംഖ്യാ കിഴിക്കല്‍ വിവരങ്ങളുമായി ഒത്ത് നോക്കിയ ശേഷമായിരിക്കും സ്ഥിരപ്പെടുത്തുക. അക്കൗണ്ട് നമ്പര്‍ സ്ഥിരപ്പെടുത്തുന്നത് വരെ താങ്കള്‍ക്ക് ലഭ്യമാകുന്ന റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്.
6.    നാളിതുവരെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വ നമ്പർ ലഭിച്ചിട്ടില്ലാത്ത ജീവനക്കാർ, അവരവരുടെ ജില്ലയിലെ ജില്ലാ ഇൻഷുറൻസ് ഓഫീസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം എടുക്കേണ്ടതാണ്‌. 2015 സെപ്റ്റംബർ 1 മുതൽ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് വരിസംഖ്യ അടവ് തുടങ്ങിയ ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ www.insurance.kerala.keltron.in എന്ന വെബ്ബ് സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അംഗത്വം നേടേണ്ടതാണ്‌. 2015 സെപ്റ്റംബർ 1 ന്‌ മുൻപ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് പൂർണ്ണ നിരക്കിൽ വരിസംഖ്യ അടവ് നടത്തിയിട്ടുള്ള ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ ബന്ധപ്പെട്ട ജില്ലാ ഇൻഷുറൻസ് ഓഫീസർക്ക് Form C യിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.
7.     ഈ സംവിധാനത്തിലൂടെ ഒരു 12 അക്ക താൽക്കാലിക അംഗത്വ നമ്പരാണ്‌ ജീവനക്കാർക്ക് അനുവദിക്കുന്നത്. ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം സംബന്ധിച്ച, ഈ വകുപ്പിലേയും ജീവനക്കാരന്റെ ഓഫീസിലേയും രേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ ഈ നമ്പർ സ്ഥിരപ്പെടുത്തുകയുള്ളൂ. തെറ്റായ വിവരം നല്കി നമ്പർ നേടിയതായി ശ്രദ്ധയിൽപ്പെട്ടാൽ, ടി ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം റദ്ദാക്കുന്നതും, ടിയാന്‌ ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള അർഹത നഷ്ടപ്പെടുന്നതുമായിരിക്കും.

8.     ഈ വകുപ്പുമായി ബന്ധപ്പെട്ടോ സ്വന്തമായോ ഇതിനോടകം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് നമ്പര്‍ പരിഷ്കരിച്ചിട്ടുള്ള ജീവനക്കാരും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിച്ച് പുതുക്കിയ 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നേടേണ്ടതാണ്.

Saturday, 24 September 2016





PUZZLE





ULSAV - SOFTWARE FOR SCHOOL KALOLSAVAM

സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പിന്‍റെ ജോലിഭാരത്തിന് അല്പം ആശ്വാസമേകുന്ന ഒരു സോഫ്റ്റ്‍വെയറാണ് ഉത്സവ്. 
                 വിദ്യാര്‍ത്ഥികളില്‍ നിന്നും എന്‍ട്രി ഫോം ലഭിക്കുന്ന മുറയ്ക്ക് ഇതില്‍ രജിസ്ട്രേഷന്‍ നടത്തിയാല്‍ മതി. സ്റ്റേജിലേക്കും മറ്റും ആവശ്യമായ എല്ലാ റിപ്പോര്‍ട്ടുകളും നിഷ്പ്രയാസം ഇതില്‍ നിന്ന് ലഭിക്കുന്നു. പൂര്‍ണ്ണമായും കലോത്സവ മാനുവലിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയതായത് കൊണ്ട് എന്‍ട്രിയില്‍ തെറ്റുകള്‍ വരുത്തുമ്പോള്‍ സോഫ്റ്റ്‍വെയര്‍ പ്രസ്തുത തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും പുതുതായി ഉള്‍ക്കൊള്ളിച്ച ഇനങ്ങള്‍ അടക്കമുള്ള ഐറ്റം കോഡ് ലിസ്റ്റ് ഇതില്‍ ലഭ്യമാണ്. ഓരോ ഇനങ്ങളുടെയും മത്സരങ്ങള്‍ അവസാനിക്കുന്നതിനനുസരിച്ച് മത്സര ഫലങ്ങള്‍ വളരെ എളുപ്പത്തില്‍ എന്‍റര്‍ ചെയ്യാം. ഫലങ്ങള്‍ എന്‍റെര്‍ ചെയ്ത ഉടനെ തന്നെ അത്തരം ഇനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്ത് നല്‍കാം. സര്‍ട്ടിഫിക്കറ്റിന്‍റെ ഡിസൈന്‍ മാത്രം പ്രസുകളില്‍ നിന്ന് പ്രിന്‍റ് ചെയ്താല്‍ മതി. ബാക്കിയുള്ള വിവരങ്ങള്‍ സോഫ്റ്റ്‍വെയറില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളിലേക്ക് പ്രിന്‍റ് ചെയ്യാം. നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അപ്ഡേറ്റഡ് റിസല്‍ട്ട് സ്റ്റേറ്റ്മെന്‍റ് പ്രിന്‍റ് ചെയ്യാം.
ഈ സോഫ്ട്‌വെയര്‍ തയ്യാറാക്കിയത് Govt Girls HSS, B.P.Angadi യിലെ അധ്യാപകന്‍ ശ്രീ അബ്ദുറഹിമാന്‍ സര്‍

ഗാന്ധി ക്വിസ് - 2


ഗാന്ധിജി ജനിച്ചത് എന്നായിരുന്നു?
1869 ഒക്ടോബർ 2

ഗാന്ധിജിയുടെ യഥാർത്ഥ പേര് 
മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി

ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ ആയിരുന്നു ? 
 ദക്ഷിണാഫ്രിക്കയിൽ

ഗാന്ധിജിയെ ആദ്യമായി "രാഷ്ട്രപിതാവ്‌ "എന്ന് വിളിച്ചത് ആര് 
സുഭാഷ്‌ ചന്ദ്രബോസ്

ഗാന്ധിജിയെ ആദ്യമായി "മഹാത്മാ" എന്ന് സംബോധന ചെയ്തത് ആര് ?
ടാഗോർ 

ഗാന്ധിജിയെ "അർദ്ധനഗ്നനായ ഫക്കീർ" എന്ന് വിശേഷിപ്പിച്ചത് ആര് ?
വിൻസ്റെൻ ചർച്ചിൽ

ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് എപ്പോൾ ?
1920 ആഗസ്റ്റ്‌ 18

ഗാന്ധിജിയുടെ ആദ്യ കേരളസന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു ?
ഖിലാഫത്ത് പ്രസ്ഥാനം

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
ഗോപാലകൃഷ്ണ ഗോഖലെ

ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപെടുന്നത് ആര് ?
സി രാജഗോപാലാചാരി

ഗാന്ധിജി ഇന്ധ്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരൻ സമരം

ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ?
"എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ "

ഗാന്ധിജിയുടെ ആത്മകഥ ഏതു ഭാഷയിലായിരുന്നു എഴുതിയത് ?
ഗുജറാത്തി

ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി

ജനുവരി-9 പ്രവാസി ദിനമായി ആചരിക്കാനുള്ള കാരണം ?
ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച് ഗാന്ധിജി

ഇന്ധ്യയിലേക് തിരിച്ചുവന്നതിന്റെ ഓർമയ്ക്കായി ഗാന്ധിജിയുടെ ജീവിതത്തെ സ്വാധീനിച്ച രണ്ട് നാടകങ്ങൾ ഏതെല്ലാമായിരുന്നു?
ശ്രാവണകുമാരൻ , ഹരിശ്ചന്ദ്ര

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച പത്രം ?
ഇന്ത്യൻ ഒപ്പീനിയൻ (Indian Opinion)


ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ?
ഫീനിക്സ്


കസ്തൂര്ബാ ഗാന്ധി ഏത് ജയില് വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാൻ പാലസ്

“ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാർധ യിൽ


ഗാന്ധിജിയെ സ്വാധീനിച്ച ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)



ഗാന്ധിജി ആദ്യമായി ജയിൽ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബർഗിൽ

“ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ

“പൊളിയുന്ന ബാങ്കില് നിന്ന് മാറാന് നല്കിയ കാലഹരണപ്പെട്ട ചെക്ക്”-
ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്

ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള

ഗാന്ധി കൃതികളുടെ പകർപ്പവകാശം ആർക്കാണ്?
നവ ജീവൻ ട്രസ്റ്റ്

" ദേശസ്നേഹികളുടെ രാജകുമാരൻ " എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്

ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ

സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു

ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി 

മീരാ ബെൻ എന്ന പേരിൽ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിൻ സ്ലേഡ് (Madlin Slad)

"ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല." ഗന്ധിജിയെപറ്റി ഇങ്ങനെ അഭിപ്രായപെട്ടത് ആര് ?
ആൽബർട്ട് ഐൻസ്റ്റിൻ

“നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” -ആരുടെ വാക്കുകളാണിവ ?
ജവഹർലാൽ നെഹ്‌റു 

ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടിൽ

ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ?
ബാബാ ആംതെ

ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
അഹൻ‌ഗാമേജ് ട്യൂഡർ അരിയരത്ന 

അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് ?
ഘാൻ അബ്ത്തുൽ ഗാഫർ ഘാൻ

കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത് ?
ജോ മോ കെനിയാറ്റ

ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്. ?
നെൽസണ്‍ മണ്ടേല 

അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
മാർട്ടിൻ ലൂഥർ കിംഗ് 

ഒന്നാം പാദ വാര്‍ഷിക പരീക്ഷ 2016-17 ::: സ്കോര്‍ ഷീറ്റ്


സ്കോര്‍ ഷീറ്റ്  (എല്‍.പി ക്ലാസ്സുകളിലേക്ക്  മാത്രം)
PDF ഫയല്‍       വേഡ് ഫയല്‍
തയ്യാറാക്കിയത് 
Mansoor.p
Gmlps thrikkaloor mannarkaad

Friday, 23 September 2016

Thursday, 22 September 2016

Wednesday, 21 September 2016

https://drive.google.com/file/d/0B84Qy8WFvriOQmFSXzNvOWREcFdmVV92czA2cE5DekV4Y0U4/view?usp=sharing

     പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അറബി അക്ഷരങ്ങൾ എളുപ്പത്തിൽ പഠിപ്പിക്കാൻ പറ്റുന്ന വർക്ക് ഷീറ്റുകൾ .

 തയ്യാറാക്കിയത്: മൻസൂർ .പി, GMLPS Thrikkaloor, Palakkad

Tuesday, 20 September 2016

https://drive.google.com/file/d/0ByJKKGBZrnPLbVpKbkd4a2dKVkFnck1hbTJlRjRiTEJKS1ow/view?usp=sharing

തയ്യാറാക്കിയത് , അറബിക് പഠന വിഭാഗം, ഗവ.എല്‍ പി എസ് മറ്റത്തില്‍ഭാഗം 

Monday, 19 September 2016

ജനകീയാരോഗ്യ നയം: പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം
ജനകീയാരോഗ്യ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആരോഗ്യമേഖലയിലെ സംഘടനകളില്‍ നിന്നും സര്‍വീസ് സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. സെപ്റ്റംബര്‍ 27, 28, 29, 30 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സസ് സെന്ററില്‍ ഉച്ചയ്ക്ക് 2.30 ന് സമിതി ഹിയറിംഗ് നടത്തും. പൊതുജനങ്ങള്‍ക്കും മറ്റു സന്നദ്ധ സംഘടനകള്‍ക്കും യഥാക്രമം ഒക്ടോബര്‍ എട്ടിന് കോഴിക്കോട്, 13 ന് തൃശ്ശൂര്‍, 19 ന് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കാം. നിര്‍ദ്ദേശങ്ങള്‍ healthpolicykerala.shsrc@gmail.com എന്ന ഇ-മെയില്‍ മുഖേനയും അറിയിക്കാം. ഫോണ്‍: 0471 - 323223, 9946920013. 


പുതുക്കിയ ശമ്പളത്തിനനുസരിച്ച് 2016 സെപ്തംബര്‍ മാസം മുതല്‍ ഓരോ ജീവനക്കാരനും ഇപ്പോള്‍ അടച്ചു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയുടെ സ്ലാബില്‍ മാറ്റം വരുത്തി ധന വകുപ്പിന്റെ ഉത്തരവ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരിശീലനം

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം നല്‍കുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കേരളത്തിലെ എല്ലാ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വേണ്ടി സെപ്റ്റംബര്‍ 23, 27, 29 തീയതികളില്‍ തിരുവനന്തപുരം , തൃശ്ശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി നടത്തും. പരിശീലന പരിപാടിയില്‍ സ്ഥാപനങ്ങളിലെ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.dtekerala.gov.in എന്ന വെബ്‌സൈറ്റില്‍ MCM Scholarship ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍: 0471 - 2561214, 0471 2561411, 9497723630

Saturday, 17 September 2016

പത്താം തരം തുല്യതാ പരീക്ഷ വിജ്ഞാപനമിറങ്ങിഇവിടെ ക്ലിക്ക് ചെയ്യുക

ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ന് 


2016 - 17    വർഷത്തെ   സാമൂഹ്യ ശാസ്ത്ര പരിപാടിയുടെ ഭാഗമായുള്ള കണ്ണൂർ റവന്യു ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ബുധനാഴ്ച്ച ചൊവ്വ    ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച്      നടക്കുന്നു.  ഉപജില്ലാ തല വാർത്താ   വായന    മത്സരത്തിൽ ഒന്ന് / രണ്ട്‌ സ്ഥാനം ലഭിച്ച  വിദ്യാർത്ഥികളെ റവന്യു ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് എന്നും കണ്ണൂര്‍ DDE അറിയിച്ചു.

കെ.ടെറ്റ്: അപേക്ഷ തീയതി നീട്ടി

നവംബര്‍ അഞ്ച്, 19 തീയതികളില്‍ സംസ്ഥാനത്തെ 
വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്). ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുളള തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക്www.keralapareekshabhavan.in.

Friday, 9 September 2016

HSE-Unarv programme


മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 അധ്യയന വര്‍ഷത്തില്‍ മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് പുതുക്കാനുള്ള അപേക്ഷയും ഇപ്പോള്‍ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 31. അപേക്ഷകര്‍ കേരളീയരും ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈന സമുദായങ്ങളൊന്നില്‍പ്പെട്ടവരും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പട്ടിക പ്രകാരമുള്ള ഏതെങ്കിലും സാങ്കേതിക പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. വിശദവിവരങ്ങള്‍ www.scholarship.gov.in, www.minorityaffairs.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ഫോണ്‍ : 9497723630, 0471 - 2561411.

അടുത്ത യു ജി സി നെറ്റ് / ജെ ആര്‍ എഫ് പരീക്ഷ 2017  ജനുവരി 22 ന് നടക്കുമെന്ന് സി ബി എസ് ഇ അറിയിച്ചു. 

Thursday, 8 September 2016

Prematric Scholarship 2016-17

1. Guidelines

2. Districtwse Bank details

3.Balance amount - refund

e monitoring for Text book supply

Redeployment of Protected Teachers -

ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ് വിതരണം

സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സം ഗ്രാന്റിനുള്ള ഗുണഭോക്തൃ പട്ടിക www.scholarship.itschool.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തുക പ്രധാനാധ്യാപകരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളില്‍ ഉടന്‍ ക്രെഡിറ്റ് ചെയ്യും. പ്രധാനാധ്യാപകര്‍ ബാങ്ക് അക്കൗണ്ടുകളുടെ കൃത്യത ഉറപ്പ് വരുത്തി തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്ന മുറയ്ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 

Wednesday, 7 September 2016

Tuesday, 6 September 2016

മുസ്ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ച് ഉത്തരവായി

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ-ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് നല്‍കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന്റെയും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന്റെയും നിരക്കുകള്‍ വര്‍ധിപ്പിച്ച് ഉത്തരവായി. ബിരുദം - അയ്യായിരം, ബിരുദാനന്തര ബിരുദം - ആറായിരം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ - ഏഴായിരം, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് - പ്രതിമാസം ആയിരത്തി മൂന്നൂറ് രൂപ നിരക്കില്‍ പരമാവധി ഒരു വര്‍ഷത്തേയ്ക്ക് പതിമൂവായിരം രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്

കുട്ടികളുടെ സുരക്ഷ 


സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറും സ്റ്റൌവും സുരക്ഷിതമായി സൂക്ഷിക്കുന്നത് സംബന്ധിച്ച DPI യുടെ നിര്‍ദേശങ്ങള്‍ ചുവടെ.

Saturday, 3 September 2016

Pre Matric Scholarship for handicapped children - 2016 - 17

NURSERY TEACHERS’ EDUCATION COURSE EXAMINATION MARCH 2016 Result Published

Teacher's Day Message


സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലനം : അപേക്ഷ ക്ഷണിച്ചു

ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ പഠിക്കുന്നമുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങി ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നവിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ്-വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. അഭിരുചിക്കനുസരിച്ച് ഉപരിപഠന മേഖലകള്‍ തെരഞ്ഞെടുക്കുക, വ്യക്തിത്വ രൂപീകരണം തുടങ്ങിയവയാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.

ഒന്നാംദിനം രാവിലെ ഒന്‍പത് മണിക്ക് ക്യാമ്പ് ആരംഭിച്ച് രണ്ടാം ദിനം വൈകിട്ട് നാലിന് അവസാനിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ഒന്നാംദിനം രാത്രി ക്യാമ്പില്‍ താമസിക്കണം. വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് പ്രവേശനം. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കും മറ്റുളളവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുമാണ് മാനദണ്ഡം. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 20 ശതമാനം സീറ്റുകള്‍ മുസ്ലീം ഒഴികെയുളള മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ബി.പി.എല്‍ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

ഒരു ക്യാമ്പില്‍ പരമാവധി നൂറ് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ഓരോ ജില്ലയിലും പരമാവധി പത്ത് ക്യാമ്പുകള്‍ വരെ സംഘടിപ്പിക്കും. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം, നേതൃത്വപാടവം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരായ പരിശീലകര്‍ നേതൃത്വം നല്‍കും. സ്‌കൂള്‍ മേലധികാരിയുടെ മേലൊപ്പോടുകൂടി ഡപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ല കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറംwww.miniritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും.

Govt. Orders & Circular,