Wednesday, 22 July 2015

ഒ.ഇ.സി. ലംപ്‌സം ഗ്രാന്റ് : സ്‌കൂളുകള്‍ ഡാറ്റാ എന്‍ട്രി നടത്തണം

                       സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ്/ട്യൂഷന്‍ ഫീസ് എന്നിവ സംബന്ധിച്ച വിവരം സ്‌കൂളുകള്‍ www.scholarship.itschool.gov.inഎന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ജൂലൈ 30-നകം ഡാറ്റാ എന്‍ട്രി നടത്തണം. സ്‌കൂള്‍ കോഡ്/പാസ്‌വേര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഐ.റ്റി@സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍ : 0484-2429130, ഇ-മെയില്‍tvmitschool@gmail.com, obcdirectorate@gmail.com

Monday, 20 July 2015

Thursday, 16 July 2015

ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ (ISM) ഉത്തരവ് &ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍

ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ (ISM) ഉത്തരവ്.


2015-16 വര്‍ഷത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചു ഇവിടെ ക്ലിക്ക് ചെയ്യൂ 



Tuesday, 7 July 2015

മൂന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പാഠഭാഗം::വിഡിയോ

മൂന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പാഠഭാഗം (പേജ് 12) പഠിപ്പിക്കാന്‍ സഹായകരമായ വിഡിയോ DOWNLOAD ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, 5 July 2015

OEC LUMSUM GRANT - അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം

ഈ വര്‍ഷം മുതല്‍ OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം. OEC വിദ്യാര്‍ഥികള്‍ക്ക് മുറമെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും വിദ്യാഭ്യാസാനുകൂല്യത്തിനായി അനുവദിച്ച മറ്റ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ( OEC വിഭാഗങ്ങളുടെയും വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള മറ്റ് വിഭാഗക്കാരുടെയും പട്ടിക ചുവടെ). 
പ്രധാനനിര്‍ദ്ദേശങ്ങള്‍
  1. ഓണ്‍ലൈന്‍ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജം.(ലിങ്ക് ചുവടെ) സമ്പൂര്‍ണ്ണയുടെ Username, Password ഇവ നല്‍കുക.
  2. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക
  3. OEC വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും 6ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ആനുകൂല്യത്തിനര്‍തയുള്ള മറ്റ് 30 വിഭാഗങ്ങളും(പട്ടിക ചുവടെ)
  4. ഗ്രാന്റ് തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്കായിരിക്കും എത്തുക
  5. രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 30-നകം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
  6. വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ മാത്രം ചുവടെയുള്ള മാതൃകയില്‍ അപേക്ഷ സ്വീകരിക്കാം
  7. ജാതി വിവരം സംബന്ധിച്ച് സംശയമുള്ളവരുടെ മാത്രം ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതി
  8. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും അവ ലഭ്യമെങ്കില്‍  ഉള്‍പ്പെടുത്തുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രയോജനപ്പെടും.
  9. സ്കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമായിരിക്കണം. (OBC പ്രീമെട്രിക്കിന്റേതായാലും മതി)
  10. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്സ്മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ അക്കൗണ്ടിലേക്ക്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന AEO/DEOക്ക് Forward ചെയ്യണം
  11. ലംപ്സംഗ്രാന്റ് തുക :LP-Rs.250 , UP-Rs.500, HS-Rs.750 ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ഇതിന്റെ 50% മാത്രം


kadappaad SITC PALAKKAD

Friday, 3 July 2015

നാലാം ക്ലാസ്സിലെ مساكن الحيوانات പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയിന്റ്‌

നാലാം ക്ലാസ്സിലെ مساكن الحيوانات പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയിന്റ്‌ ടീച്ചിംഗ് എയിഡ്സ്. കുട്ടികള്‍ക്ക്  കമ്പ്യൂട്ടര്‍ഗെയിം ആയി കൊടുക്കാവുന്നതാണ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പക്ഷി,മൃഗങ്ങളുടെ താമസ സ്ഥലങ്ങളെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.... 
أسماء بيوت بعض الحيوانات

Thursday, 2 July 2015

. മൂന്നാം ക്ലാസ്സിലെ വസ്ത്രങ്ങളെ കുറിച്ചുള്ള പാഠഭാഗം (പേജ്:12) പഠിപ്പിക്കാന് സഹായകരമായ POWER POINT

പ്രിയ അദ്ധ്യാപക സുഹൃത്തുക്കളെ.... മൂന്നാം ക്ലാസ്സിലെ വസ്ത്രങ്ങളെ കുറിച്ചുള്ള പാഠഭാഗം (പേജ്:12) പഠിപ്പിക്കാന് സഹായകരമായ POWER POINT PRESENTATION ല് തയ്യാറാക്കിയ ടീച്ചിംഗ് ഏയ്ഡ്സും വര്ക്ക് ഷീറ്റും ഡൌണ് ലോഡ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക