Friday, 5 February 2016

Bringing of vehicles to schools by students without licence



ന്യൂനപക്ഷ വില്ലേജുകളില്‍ വിര്‍ച്വല്‍ ക്‌ളാസ് റൂം/സ്മാര്‍ട്ട് ക്‌ളാസ് റൂം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ കേന്ദ്രീകൃത വില്ലേജുകളിലെ സ്‌കൂളുകളില്‍ വിര്‍ച്വല്‍/സ്മാര്‍ട്ട് ക്‌ളാസ് റൂം സജ്ജമാക്കുന്നതിന് ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍ / ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന സൗകര്യങ്ങളുള്ളതും കുറഞ്ഞത് 50% എങ്കിലും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ പഠിക്കുന്നതും ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്ററി തലത്തില്‍ കുറഞ്ഞത് 200 കുട്ടികളെങ്കിലും പഠിക്കുന്ന, മറ്റ് വകുപ്പുകളില്‍ നിന്നും സമാന ആനുകൂല്യം ലഭിക്കാത്ത സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ ഫെബ്രുവരി 20-നകം ലഭിച്ചിരിക്കണം. കവറിനു മുകളില്‍ Application for Virtual / Smart Class Room (2015-16) എന്ന് രേഖപ്പെടുത്തണം. ഫോണ്‍ 0471-2300524, 2302090.

അധ്യാപകരുടെ പൊതു സ്ഥലം മാറ്റം 2016-17

            അധ്യാപകരുടെ പൊതു സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു പൊതു സ്ഥലം മാറ്റം 2016-17 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്.  അപേക്ഷ അവസാന തീയതി 20/02/2016. Click Here

Wednesday, 3 February 2016

ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരം

ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരം ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓരോ അധ്യായത്തില്‍ നിന്നുമുള്ള പരമാവധി ചോദ്യങ്ങള്‍ ശേഖരിച്ച്  തയ്യാറാക്കിയത് എടത്തനാട്ടുകര ഗവ ഓറിയന്റല്‍ സ്കൂളിലെ അധ്യാപകനായ ശ്രീ എം കെ ഇഖ്‌ബാല്‍ മാഷാണ്. 
ചോദ്യശേഖരം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

LSS/USS QUESTION BANK 2016


LSS/USS പരീക്ഷകളുടെ മാതൃകാ ചോദ്യ ശേഖരം തയ്യറാക്കിയത് ഡയറ്റ് ഇടുക്കി.
പുതിയ രീതിയിലുള്ള ചോദ്യങ്ങളായത്കൊണ്ട് കുട്ടികള്‍ക്ക് ഏറെ ഉപകരിക്കും 

Tuesday, 2 February 2016

SSLC Examination-March 2016 Centralized Valuation Submission of Online Application for  Examinership starts only on 04/02/2016

എംപ്ലായ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

1995 ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

Monday, 1 February 2016