Saturday, 4 June 2016

പരിസ്ഥിതി ക്വിസ് (1)

  1.  മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ?
  2. കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ?
  3. ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ?
  4. കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?
  5. പശു ഏത് രാജ്യത്തിന്റെ ദേശീയ മൃഗമാണ് ?
  6. നീല സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ?
  7. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിവുള്ള നെല്‍വിത്തിനം ?
  8. ബാണാസുരസാഗര്‍ ഡാം ഏത് ജില്ലയിലാണ് ?
  9. ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?
  10. ശുദ്ധജലത്തിന്റെ പി എച്ച് മൂല്യം എത്ര ?
ഉത്തരങ്ങള്‍
  1. പെഡോളജി
  2. കുരുമുളക്
  3. പറമ്പികുളം
  4. ആസാം
  5. നേപ്പാള്‍
  6. ജലം
  7. സുവര്‍ണ സബ് - 1
  8. വയനാട്
  9. ബ്രസീല്‍
  10. 7

Friday, 3 June 2016

പരിസ്ഥിതി ക്വിസ്

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്താവുന്ന ക്വിസ്  ചോദ്യാവലി പവര്‍ പോയിന്റ്‌ രൂപത്തില്‍  ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....
തയ്യാറാക്കിയത്: ഷാജല്‍ കക്കോടി  8089720887

ദിനാചരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയണ്ടേ?

        ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ എന്നും രാജ്യത്തിനകത്തു പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ദിനങ്ങളെ ദേശീയ ദിനങ്ങൾ എന്നും വിളിക്കുന്നു

ജനുവരി മാസത്തിലെ ദിനങ്ങൾ

  • ജനുവരി 1 - ആഗോളകുടുംബദിനം
  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
  • ജനുവരി 9 - ദേശീയ പ്രവാസി ദിനം
  • ജനുവരി 10 - ലോകചിരിദിനം
  • ജനുവരി 12 - ദേശീയ യുവജനദിനം
  • ജനുവരി 15 - ദേശീയ കരസേനാ ദിനം
  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
  • ജനുവരി 24 - ദേശീയ ബാലികാ ദിനം
  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
  • ജനുവരി 26 - റിപ്പബ്ലിക് ദിനം
  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം
  • ജനുവരി 30 - രക്തസാക്ഷി ദിനം
  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം 

ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ



മാർച്ച് മാസത്തിലെ ദിനങ്ങൾ


  • മാർച്ച് 4 - ദേശീയ സുരക്ഷാദിനം
  • മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
  • മാർച്ച് 8 - ലോക വനിതാ ദിനം
  • മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
  • മാർച്ച് 15 - ലോക വികലാംഗദിനം
  • മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
  • മാർച്ച് 21 - ലോക വനദിനം
  • മാർച്ച് 21 - ലോക വർണ്ണവിചനദിനം
  • മാർച്ച് 22 - ലോക ജലദിനം
  • മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
  • മാർച്ച് 27 - ലോക നാടകദിനം 

ഏപ്രിൽ മാസത്തിലെ ദിനങ്ങൾ


  • ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം
  • ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
  • ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം
  • ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
  • ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
  • ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
  • ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
  • ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
  • ഏപ്രിൽ 14 - അംബേദ്കർ ദിനം
  • ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
  • ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
  • ഏപ്രിൽ 18 - ലോക പൈതൃകദിനം
  • ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
  • ഏപ്രിൽ 22 - ലോക ഭൗമദിനം
  • ഏപ്രിൽ 23 - ലോക പുസ്തക ദിനം
  • ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
  • ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം
  • ഏപ്രിൽ 25 - ലോക മലേറിയ ദിനം
  • ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
  • ഏപ്രിൽ 29 - ലോക നൃത്തദിനം 

മേയ് മാസത്തിലെ ദിനങ്ങൾ


  • മേയ് 1 - ലോക തൊഴിലാളിദിനം
  • മേയ് 3 - പത്രസ്വാതന്ത്ര്യദിനം
  • മേയ് 6 - ലോക ആസ്ത്മാ ദിനം
  • മേയ് 8 - ലോക റെഡ്ക്രോസ് ദിനം
  • മേയ് 11 - ദേശീയ സാങ്കേതിക ദിനം
  • മേയ് 12 - ആതുര ശുശ്രൂഷാ ദിനം
  • മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
  • മേയ് 15 - ദേശീയ കുടുംബദിനം
  • മേയ് 16 - സിക്കിംദിനം
  • മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
  • മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
  • മേയ് 22 - ജൈവ വൈവിധ്യദിനം
  • മേയ് 24 - കോമൺവെൽത്ത് ദിനം
  • മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം
  • മേയ് 29 - എവറസ്റ്റ് ദിനം
  • മേയ് 31 - ലോക പുകയിലവിരുദ്ധദിനം 

ജൂൺ മാസത്തിലെ ദിനങ്ങൾ


  • ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
  • ജൂൺ 5 - ലോക പരിസ്ഥിതി ദിനം
  • ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
  • ജൂൺ 8 - ലോകസമുദ്ര ദിനം
  • ജൂൺ 14 - ലോക രക്തദാന ദിനം
  • ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
  • ജൂൺ 18 - പിതൃദിനം
  • ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
  • ജൂൺ 19 - വായനാദിനം
  • ജൂൺ 20 - ലോക അഭയാർത്ഥി ദിനം
  • ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
  • ജൂൺ 21 - ലോക സംഗീതദിനം
  • ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
  • ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
  • ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
  • ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
  • ജൂൺ 28 - ലോക ദാരിദ്ര്യദിനം
  • ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം 

ജൂലൈ മാസത്തിലെ ദിനങ്ങൾ


  • ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം
  • ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം
  • ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
  • ജൂലൈ 11 - ലോകജനസംഖ്യാ ദിനം
  • ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
  • ജൂലൈ 26 - കാർഗിൽ വിജയദിനം 

ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ


  • ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
  • ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം
  • ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
  • ആഗസ്റ്റ് 8 - ലോക വയോജനദിനം
  • ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
  • ആഗസ്റ്റ് 9 - നാഗസാക്കി ദിനം
  • ആഗസ്റ്റ് 12 - ലോക യുവജന ദിനം
  • ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
  • ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം
  • ആഗസ്റ്റ് 22 - സംസ്കൃതദിനം
  • ആഗസ്റ്റ് 29 - ദേശീയ കായികദിനം 

സെപ്തംബർ മാസത്തിലെ ദിനങ്ങൾ


  • സെപ്തംബർ 2 - ലോക നാളീകേരദിനം
  • സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
  • സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
  • സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം
  • സെപ്തംബർ 14 - ഹിന്ദിദിനം
  • സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
  • സെപ്തംബർ 16 - ഓസോൺദിനം
  • സെപ്തംബർ 21 - അൾഷിമേഴ്സ്ദിനം
  • സെപ്തംബർ 21 - ലോകസമാധാനദിനം
  • സെപ്തംബർ 25 - സാമൂഹ്യനീതി ദിനം
  • സെപ്തംബർ 22 - റോസ് ദിനം
  • സെപ്തംബർ 26 - ദേശീയ ബധിരദിനം
  • സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം 

ഒക്ടോബർ മാസത്തിലെ ദിനങ്ങൾ


  • ഒക്ടോബർ 1 - ലോകവൃദ്ധദിനം
  • ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
  • ഒക്ടോബർ 1 - ലോക സംഗീത ദിനം
  • ഒക്ടോബർ 1 - ലോകരക്തദാന ദിനം
  • ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം
  • ഒക്ടോബർ 2 - ദേശീയ സേവനദിനം
  • ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
  • ഒക്ടോബർ 3 - ലോകആവാസ ദിനം
  • ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
  • ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
  • ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
  • ഒക്ടോബർ 6 - ലോകവന്യജീവി ദിനം
  • ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
  • ഒക്ടോബർ 9 - ലോകതപാൽ ദിനം
  • ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
  • ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
  • ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
  • ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
  • ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
  • ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
  • ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
  • ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
  • ഒക്ടോബർ 15 - അന്ധ ദിനം
  • ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
  • ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
  • ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
  • ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
  • ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
  • ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
  • ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം 

നവംബർ മാസത്തിലെ ദിനങ്ങൾ


  • നവംബർ 1 - കേരളപ്പിറവി
  • നവംബർ 5 - ലോക വനദിനം
  • നവംബർ 9 - ദേശീയ നിയമസേവനദിനം
  • നവംബർ 10 - ദേശീയ ഗതാഗതദിനം
  • നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം
  • നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം
  • നവംബർ 14 - ദേശീയ ശിശുദിനം
  • നവംബർ 14 - പ്രമേഹദിനം
  • നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
  • നവംബർ 19 - പുരുഷദിനം
  • നവംബർ 19 - പൗരാവകാശദിനം
  • നവംബർ 20 - ലോക ഫിലോസഫി ദിനം
  • നവംബർ 21 - ലോക ടെലിവിഷൻ ദിനം
  • നവംബർ 24 - എൻ.സി.സി. ദിനം
  • നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം
  • നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
  • നവംബർ 26 - ദേശീയ നിയമ ദിനം
  • നവംബർ 30 - പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം 

ഡിസംബർ മാസത്തിലെ ദിനങ്ങൾ


  • ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
  • ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
  • ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
  • ഡിസംബർ 3 - ലോക വികലാംഗദിനം
  • ഡിസംബർ 4 - ദേശീയ നാവികദിനം
  • ഡിസംബർ 5 - മാതൃസുരക്ഷാ ദിനം
  • ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം.
    ഡിസംബര്‍ 9 - ലോകഅഴിമതിവിരുദ്ധദിനം. 
  • ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം
  • ഡിസംബർ 11 - പർവ്വത ദിനം
  • ഡിസംബർ 12 - മാർക്കോണി ദിനം
  • ഡിസംബർ 16 - ദേശീയ വിജയ ദിനം
  • ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
  • ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
  • ഡിസംബർ 23 - ദേശീയ കർഷക ദിനം
  • ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം

Thursday, 2 June 2016

സ്ഥലമാറ്റം ::: ട്രാന്സ്ഫര് ലഭിക്കാത്തവര്ക്ക് ഒരു അവസരം കൂടി

ഹൈസ്കൂള് എച്ച്.എം, എ.ഇ.ഒ, സമാന തസ്തികയിലുള്ളവര്ക്ക്
ORDER ഡൌണ് ലോഡ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക

ഉച്ചഭക്ഷണം- അപേക്ഷ ഫോം

     ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ  നിന്നും  അപേക്ഷ ഫോം പൂരിപ്പിച്ച്  ഓഫിസിൽ  സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി എഫ്, വേർഡ്‌  ( എഡിറ്റ്‌ ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലുളള ) ഫോർമാറ്റ്‌ താഴെ  കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

 PDF  Format
Word Format

ന്യൂമാറ്റ്‌സ് പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യാം

      സ്‌കൂള്‍ കുട്ടികളുടെ ഗണിത ശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് എസ്. സി. ഇ. ആര്‍. ടി നടപ്പിരാക്കുന്ന ന്യൂമാറ്റ്‌സ് പദ്ധതിയിലേക്ക് സബ്ജില്ലാ തലത്തില്‍ 2016 ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പദ്ധതി. ഓരോ സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു കുട്ടികളുടെ വിശദാംശങ്ങള്‍ ഹെഡ്മാസ്റ്റര്‍ മുഖാന്തിരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പരീക്ഷാ തീയതിയും മറ്റു വിശദാംശങ്ങളും എസ്. സി. ഇ. ആര്‍. ടി യുടെ വെബ്‌സൈറ്റായ www.scert.kerala.gov.in -ല്‍ ലഭ്യമാണ്.