Friday, 20 December 2013

ആധാറില്‍ തെറ്റു തിരുത്തുക, മാറ്റം വരുത്തുക ഇനി വളരെ എളുപ്പം, നിങ്ങള്‍ക്കും പരീക്ഷിക്കാം

                      പല കാരണങ്ങള്‍ കൊണ്ട്‌ ആധാറില്‍ തെറ്റ്‌ കടന്നു കൂടുക സ്വാഭാവികമാണ്‌. ആധാര്‍ എടുക്കുന്ന സമയത്ത്‌ വളരെ ശ്രദ്ധിച്ച്‌ കറക്‌ട്‌ ചെയ്‌തതാണെങ്കിലും ആധാര്‍കൈയ്യില്‍ കിട്ടിയപ്പോള്‍ തെറ്റ്‌ പറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയവര്‍ നിരവധിയാണ്‌. എന്തു ചെയ്യണമെന്നറിയാതെ അലയുന്ന പ്രവാസികളുള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ മലയാളി വാര്‍ത്തയോട്‌ ആശങ്ക പങ്കുവച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടപ്പോഴാണ്‌ വളരെ എളുപ്പത്തില്‍ തന്നെ തെറ്റ്‌ തിരുത്താമെന്നറിയുന്നത്‌. സാധാരണ ആള്‍ക്കാര്‍ക്കുകൂടി മനസിലാകുന്നവിധം വളരെ ലളിതമായാണ്‌ ഇത്‌ വിവരിക്കുന്നത്‌. ഇതിന്റെ പ്രോസസിംഗിന്റെ ഓരോ ഘട്ടത്തിലും നേരിട്ട്‌ പോയി വിജയിച്ചു എന്ന അടിസ്ഥാനത്തിലാണ്‌ മലയാളിവാര്‍ത്ത ജനസമക്ഷം ഇതവതരിപ്പിക്കുന്നത്‌.

ഓണ്‍ലൈന്‍ വഴിയുംപോസ്റ്റല്‍ വഴിയും ആധാര്‍ എന്‍ട്രോള്‍ സെന്റര്‍ വഴിയും തെറ്റ്‌ തിരുത്താവുന്നതാണ്‌.

ഓണ്‍ലൈന്‍ വഴി സ്വയം തെറ്റ്‌ തിരുത്തുന്നതെങ്ങനെ?

പേര്‌ജനന തീയതിലിംഗംഅഡ്രസ്‌മൊബൈല്‍ നമ്പര്‍ ഇവ തിരുത്താം.

ആധാറില്‍ തെറ്റു തിരുത്താനായി UIDAI 'ആധാര്‍ സെല്‍ഫ്‌ സര്‍വ്വീസ്‌ അപ്‌ഡേറ്റ്‌ പോര്‍ട്ടല്‍വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഇതിലൂടെ പേര്‌ജനന തീയതിലിംഗംഅഡ്രസ്‌ഫോണ്‍നമ്പര്‍ എന്നിവ വളരെ എളുപ്പത്തില്‍ തിരുത്തുകയോകൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. 

ഇതില്‍ ലളിതമായ മൂന്ന്‌ സ്റ്റെപ്പുകളാണുള്ളത്‌. ആദ്യം ആധാര്‍ ലോഗ്‌ ഇന്‍ ചെയ്യണം. രണ്ടാമത്‌ അപ്‌ഡേറ്റ്‌ റിക്വസ്റ്റാണ്‌. മൂന്നാമത്തേത്‌ ഡോക്യുമെന്റ്‌സ്‌ അപ്‌ലോഡ്‌ ആണ്‌.

ഇതിനായി 
ണ്ട്‌ കാര്യങ്ങള്‍ വേണം. ഒന്ന്‌ ശരിയായ ആധാര്‍ നമ്പര്‍ ഉണ്ടായിരിക്കണം. രണ്ട്‌മൊബൈല്‍ നമ്പര്‍ നേരത്തെ ആധാറില്‍ നല്‍കിയിരിക്കണം.

ആദ്യമായി ആധാര്‍ സെല്‍ഫ്‌ സര്‍വ്വീസ്‌ അപ്‌ഡേറ്റ്‌ പോര്‍ട്ടല്‍ ലിങ്കില്‍ പോകുക.
https://ssup.uidai.gov.in/web/guest/update - 


സ്‌ക്രീനിലെ മുകളില്‍ കാണുന്ന കോളത്തില്‍ ആധാര്‍ നമ്പര്‍ തെറ്റു കൂടാതെ ടൈപ്പ്‌ ചെയ്യുക. നടുക്ക്‌ കാണുന്ന കോഡ്‌ അക്ഷരങ്ങള്‍ താഴെക്കാണുന്ന കോളത്തില്‍ ടെപ്പ്‌ ചെയ്‌ത്‌ SEND OTP ക്ലിക്ക്‌ ചെയ്യുക.

അപ്പോള്‍ നമ്മള്‍ നേരത്തേ കൊടുത്തിരുന്ന മൊബൈല്‍ നമ്പരില്‍ ഒരു OTP( One Time Password) വരും. ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പാസ്‌വേഡാണിത്‌. ഇത്‌ 15 മിനിറ്റിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. നിങ്ങളുടെ മൊബൈലില്‍ OTP കിട്ടുന്നില്ലെങ്കില്‍ വീണ്ടും ശ്രമിക്കാവുന്നതാണ്‌.
അപ്പോഴേക്കും സ്‌ക്രീനില്‍ മറ്റൊരു പേജ്‌ വരും
-

മൊബൈലില്‍ വരുന്ന OTP താഴത്തെ കോളത്തില്‍ ടെപ്പ്‌ ചെയ്‌ത്‌ Login ക്ലിക്ക്‌ ചെയ്യാം.

അപ്പോള്‍ ആദ്യത്തെ സ്റ്റെപ്പ്‌ വിജയിച്ച്‌ രണ്ടാമത്തെ പേജ്‌ വരും 
നിങ്ങള്‍ക്ക്‌ മാറ്റം വരുത്തേണ്ടവ അതത്‌ സ്ഥാനത്ത്‌ ടിക്ക്‌ ചെയ്യുക. 

മൊബൈല്‍ നമ്പര്‍ മാറ്റേണ്ടവര്‍ ഇവിടെ ടിക്ക്‌ ചെയ്യാവുന്നതാണ്‌. അതിനുശേഷം Submit ക്ലിക്ക്‌ ചെയ്യുക.

അപ്പോഴേക്കും നമ്മള്‍ക്ക്‌ തിരുത്തേണ്ട പേജ്‌ വരും. 
അതനുസരിച്ച്‌ ഇംഗ്ലീഷില്‍ എല്ലാ വിവരങ്ങളും നമ്മള്‍ നല്‍കണം. ഒന്നു ടൈപ്പ്‌ ചെയ്‌ത്‌ മറ്റൊന്നിലേക്ക്‌ പോകുമ്പോള്‍ എതിരേയുള്ള കോളത്തില്‍ നമ്മള്‍ ടൈപ്പ്‌ ചെയ്‌തതിന്‌ സമാന്തരമായി മലയാളത്തില്‍ അത്‌ കാണാന്‍ പറ്റും. മലയാളം ശരിയല്ലെങ്കില്‍ മലയാളത്തിന്റെ കോളത്തില്‍ മൗസ്‌ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അതിന്‌ സാമ്യമുള്ള പേരുകള്‍ താഴോട്ട്‌ കാണാം. ശരിയായവ ക്ലിക്ക്‌ ചെയ്‌താല്‍ അത്‌ വരും. അത്‌ കഴിഞ്ഞ്‌ Submit Update Request ക്ലിക്ക്‌ ചെയ്യുക. 

അപ്പോള്‍ പുതിയ പേജ്‌ വരും അവിടെ Modify / Proceed എന്നിങ്ങനെ രണ്ട്‌ ഓപ്‌ഷന്‍ വരും. തെറ്റുണ്ടങ്കില്‍ തിരുത്താനായി വീണ്ടും Modify ല്‍ പോകുക.

ശരിയാണെങ്കില്‍ താഴെക്കാണുന്ന ചെറിയ ബോക്‌സില്‍ ടിക്ക്‌ ചെയ്‌ത്‌ Proceed അമര്‍ത്തുക. അപ്പോഴേക്കും മൂന്നാമത്തെ സ്റ്റെപ്പായ Document Upload വരും 

ഇവിടെയാണ്‌ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. നമ്മള്‍ ഇത്രയും ചെയ്‌തത്‌ പൂര്‍ണമായും വിജയിക്കണമെങ്കില്‍ നമ്മള്‍ തിരുത്തിയതിന്റെ ആധികാരിക രേഖ വേണം. സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും രേഖയുടെ കോപ്പിയില്‍ നമ്മള്‍ ഒപ്പും പേരും ഡേറ്റുമിട്ട്‌ സ്വയം അറ്റസ്റ്റ്‌ ചെയ്‌ത്‌ അതിന്റെ സ്‌കാന്‍ എടുക്കുക. ആ ഇമേജ്‌ കമ്പ്യൂട്ടറില്‍ നേരത്തേ ഇട്ടിരിക്കണം.

ഇനി നമുക്ക്‌ മൂന്നാമത്തെ സ്റ്റെപ്പ്‌ തുടരാം. ആദ്യം നമ്മള്‍ നല്‍കുന്ന രേഖയേതാണെന്ന്‌ Proof of Identity കോളത്തില്‍ ക്ലിക്ക്‌ ചെയ്യുക. നമ്മുടെ കൈയ്യിലുള്ള രേഖ ഏതാണെന്ന്‌ ക്ലിക്ക്‌ ചെയ്യുക.
അതിനുശേഷം നമ്മള്‍ കമ്പ്യൂട്ടറില്‍ ഇട്ടിരുന്ന രേഖ അപ്‌ലോഡ്‌ ചെയ്യുന്നതിനായി ആദ്യം Choose File ക്ലിക്ക്‌ ചെയ്യ്‌ത്‌ നമ്മളിട്ടിരുന്ന ഡോക്യുമെന്റ്‌ സെലക്‌ട്‌ ചെയ്യുക. അല്‍പ്പസമയത്തിനു ശേഷം ആ ഡോക്യുമെന്റ്‌ അപ്‌ലോഡായി വരും.

തെറ്റായ ഫയലാണ്‌ നമ്മള്‍ നല്‍കിയെന്ന്‌ ബോധ്യം വന്നാല്‍ Remove കൊടുത്താല്‍ വീണ്ടും അപ്‌ലോഡ്‌ ചെയ്യാം.
നമ്മുടെ അപ്‌ലോഡ്‌ ശരിയായാല്‍ Submit ബട്ടന്‍ തെളിയും അത്‌ ക്ലിക്ക്‌ ചെയ്യുമ്പോള്‍ Update Request Complete എന്ന പേജ്‌ വരും. അപ്പോള്‍ നിങ്ങളുടെ തിരുത്തല്‍ വിജയകരമായി (Your update request has been successfully submitted on date) എന്നുകാണിച്ചുകൊണ്ടുള്ള സൂചന വരും. അപ്പോള്‍ ഒരു അപ്‌ഡേറ്റ്‌ റിക്വസ്റ്റ്‌ നമ്പര്‍ കിട്ടും. ( ഉദാഹരണത്തിന്‌ Your Update Request Number(URN) is 0000/00111/0XXXX ) ഇതോടൊപ്പം നമ്മളുടെ മൊബൈലിലേക്ക്‌ ഒരു കണ്‍ഫര്‍മേഷന്‍ മെസേജും വരും.

ഇത്‌ വളരെ രഹസ്യമായി നഷ്‌ടപ്പെടാതെ സൂക്ഷിക്കുക. പിന്നീടുള്ള നമ്മളുടെ എല്ലാ തിരുത്തലുകള്‍ക്കുംഅപ്‌ഡേഷനും ഈ നമ്പര്‍ ആവശ്യമാണ്‌.

ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഇതിന്റെ പിഡിഎഫ്‌ രൂപത്തിലുള്ള പ്രിന്റ്‌ എടുത്ത്‌ സൂക്ഷിക്കുന്നത്‌ നന്നായിരിക്കും. അതിനായി Download File button ക്ലിക്ക്‌ ചെയ്യുക. പ്രിന്റിംഗ്‌ സൗകര്യമുള്ളവര്‍ Print button ക്ലിക്ക്‌ ചെയ്യുക. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക്‌ ഈ കോപ്പി ഉപകരിക്കുന്നതാണ്‌.

ഇത്രയുമായി കഴിഞ്ഞാല്‍ നമ്മള്‍ വിജയിച്ചു. ഇനി മുകളില്‍ വലത്തേയറ്റത്തു കാണുന്ന Logout ക്ലിക്ക്‌ ചെയ്യുക.

അഡ്രസ്‌ തിരുത്താന്‍ പോസ്റ്റല്‍ പിന്‍കോഡ്‌വില്ലേജ്‌ടൗണ്‍, സിറ്റിപോസ്റ്റ്‌ ഓഫീസ്‌ജില്ലസംസ്ഥാനം എന്നിവ ആവശ്യമാണ്‌. ഇതിനോടൊപ്പം പ്രാദേശിക ഭാഷയില്‍ വിവര്‍ത്തനം ചെയ്യാനുള്ള ബുദ്ധിമുട്ട്‌ വരുന്നവര്‍ പോസ്റ്റല്‍ വഴിയോ എന്‍ട്രോള്‍മെന്റ്‌ സെന്റര്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്‌.

പോസ്റ്റല്‍ വഴി അപേക്ഷിക്കുന്നതിനായി ഈ ലിങ്കില്‍ പോകുക
http://www.uidai.gov.in/images/application_form_11102012.pdf
നേരത്തെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക്‌ മാത്രമേ ഓണ്‍ലൈന്‍ രീതിയില്‍ തെറ്റ്‌ തിരുത്താന്‍ കഴിയൂ. 
കടപ്പാട്: ചിരിക്കുടുക്ക


Share this

Artikel Terkait

0 Comment to "ആധാറില്‍ തെറ്റു തിരുത്തുക, മാറ്റം വരുത്തുക ഇനി വളരെ എളുപ്പം, നിങ്ങള്‍ക്കും പരീക്ഷിക്കാം"

Post a Comment