Monday, 9 June 2014

സര്‍ക്കാര്‍ ഓഫീസിലെ ആഘോഷം: സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ ഓഫീസിലെ ആഘോഷം: സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
പ്രവര്‍ത്തി സമയങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്ക് ആഘോഷങ്ങള്‍ പലപ്പോഴും ബുദ്ധിമുട്ടാകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇത്തരം ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ നടത്തേണ്ടതാണെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this

0 Comment to "സര്‍ക്കാര്‍ ഓഫീസിലെ ആഘോഷം: സര്‍ക്കുലര്‍ പുറപ്പെടുവിച്ചു."

Post a Comment