Saturday, 29 November 2014

35 ാമത് ദേശീയഗെയിംസിന് ഫെസിലിറ്റേഷന്‍ വളന്റിയര്‍ ആകുന്ന HSS വിദ്യാര്‍ത്ഥികള്‍ക്ക് 3% ഗ്രേസ് മാര്‍ക്ക് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്

സ്‌കോളര്‍ഷിപ്പ് അപേക്ഷാതീയതി നീട്ടി

കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള 2014-15 അദ്ധ്യയന വര്‍ഷത്തെ സി.എച്ച്.മുഹമ്മദ്‌കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് (പുതിയത്) എന്നിവയുടെ അവസാന തീയതി ഡിസംബര്‍ 10 വരെ നീട്ടി. ബിരുദത്തിന് പഠിക്കുന്ന 3000 വിദ്യാര്‍ത്ഥിനികള്‍ക്ക് 4,000 രൂപയും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 1,000 വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപയും പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന 1,000 വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപയും 2,000 വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ 12,000 രൂപയും വീതമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും പൊതു പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി, സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍കഴിയാതെ പോയവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50%-ല്‍ കുറയാത്ത മാര്‍ക്ക് നേടിയവരും കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. സര്‍വകലാശാലകള്‍ ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ്., വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്ഥാപനം എന്നിവ നടത്തുന്ന ഹോസ്റ്റലുകളിലും, നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിക്കുന്ന സ്വകാര്യ ഹോസ്റ്റലുകളിലും താമസിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപന്റിന് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എസ്.ബി.റ്റി/എസ്.ബി.ഐ തുടങ്ങിയ ബാങ്കുകളില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. 18 വയസിന് മുമ്പ് ബാങ്ക് അക്കൗണ്ട് തുടങ്ങിയവര്‍ 18 വയസിന് ശേഷം ബാങ്കുമായി ബന്ധപ്പെട്ട് മേജര്‍/അഡല്‍റ്റ് അക്കൗണ്ടാക്കി മാറ്റണം. ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെwww.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കിയതിനുശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. ഫോണ്‍ : 0471-2300524, 2302090 . പി.എന്‍.എക്‌സ്.5977/14

റിപ്പബ്ലിക് ദിനം ക്വിസ് -2

1. ഇന്ത്യയുടെ ദേശീയ മൃഗം?
    കടുവ
2. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്‍ഷം?
  1972-ൽ
3. മയിലിനെ ദേശീയ പക്ഷിയായി  തന്നെ തിരഞ്ഞെടുത്ത വര്‍ഷം?
  1964-ൽ
4. ഇന്ത്യയുടെ ദേശീയ പുഷ്പം?
 താമര.
5. ദേശീയ വൃക്ഷം?
 പേരാല്‍
6. ദേശീയ ഫലം?
  മാങ്ങ
7. ദേശീയ ജലജീവി?
   2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിന്‍
8.  ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം.
  ശകവർഷം
9.  ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്.
   1957 മാർച്ച് 22
10.  ക്രി.വ. 78-ൽ ഭാരതത്തിന്റെ ദേശീയ പഞ്ചാംഗമായ  ശകവർഷംന്‍ തുടങ്ങിയതാര്?
      കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കന്‍
11.  രാജ്യത്തിന്റെ തലവൻ?
    രാഷ്ട്രപതി (പ്രസിഡന്റ്‌) 
12. സർക്കാരിന്റെ തലവന്‍?
    പ്രധാനമന്ത്രി
13. ലോകത്തിലെ ഏറ്റവും  ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യം?
    ഇന്ത്യ
14.  രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത്?
   ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ 
15. ഈ ഭവനം രൂപകല്പന ചെയ്തത്‌
     സർ എഡ്വിൻ ലുറ്റ്യൻസ്
16. ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാ‍ാര്??
    ഷാജഹാൻ ചക്രവർത്തി
17. ഇന്ത്യയുടെ 13 -ാമത്തെ പ്രസിഡന്റ്?
    പ്രണബ് മുഖർജി 
18. ആദ്യത്തെ രാഷ്ട്രപതി?
    ഡോ. രാജേന്ദ്ര പ്രസാദ്
19.  സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത് ആര്?
    ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതി
20. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ
    ചെയർമാൻ, യു.പി.എസ്.സി., ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി -
    ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത്?
    രാഷ്ട്രപതി.

Friday, 14 November 2014

കേരളത്തെ പുകയില പരസ്യരഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു.

കേരളത്തെ പുകയില പരസ്യരഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു. രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനാഘോഷ ഭാഗമായി ആരോഗ്യവകുപ്പ് കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന യോഗ പദ്ധതിയുടെ ഉദ്ഘാടനം, കഴിഞ്ഞ വര്‍ഷം ആരംഭിച്ച നവജാതശിശു സമ്പൂര്‍ണ്ണ ആരോഗ്യപരിശോധനാ പരിപാടിയുടെയും പോലീസ് ജീവനക്കാര്‍ക്കായി ഈ വര്‍ഷം ആരംഭിച്ച ഷേപ്പ് പദ്ധതിയുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ സമര്‍പ്പണം എന്നിവയും ആഭ്യന്തരമന്ത്രി നിര്‍വ്വഹിച്ചു. നവജാതശിശു സമ്പൂര്‍ണ്ണ ആരോഗ്യപരിശോധനാ പരിപാടിയില്‍ 18 മാസംകൊണ്ട് ഒരു ലക്ഷത്തിലധികം ശിശുക്കളെ പരിശോധിച്ചതായി അധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതില്‍ 50 കുഞ്ഞുങ്ങള്‍ക്ക് കന്‍ജനിറ്റല്‍ ഹൈപ്പോതൈറോയിഡിസവും ഒരു കുഞ്ഞിന് കന്‍ജനിറ്റല്‍ അഡ്രീനല്‍ ഹൈപ്പര്‍പ്ലേസിയയും ഉള്ളതായി കണ്ടെത്തി. ഇവരിപ്പോള്‍ ചികിത്സയിലാണ്. പരിശോധനയ്ക്കു വിധേയരാക്കിയതുമൂലം 50 കുഞ്ഞുങ്ങളെയും ബുദ്ധിമാന്ദ്യത്തില്‍നിന്നും രക്ഷിക്കാന്‍ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ നല്‍കി സുഖപ്പെട്ട രണ്ട് കുട്ടികളും അവരുടെ മാതാപിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംസ്ഥാനത്തെ നാല് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ വഴി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള 44 ഗവണ്‍മെന്റ് ആശുപത്രികളില്‍ ജനിച്ച കുട്ടികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. വിദ്യാലയാരോഗ്യ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സ്‌കൂളുകള്‍ക്ക് മന്ത്രി കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഒരു ലക്ഷം, അമ്പതിനായിരം, ഇരുപത്തിയയ്യായിരം രൂപ വീതമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും അവാര്‍ഡുകള്‍. ആരോഗ്യവകുപ്പ് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മേയര്‍ കെ. ചന്ദ്രിക നിര്‍വ്വഹിച്ചു. എന്‍എച്ച്എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.എന്‍.എക്‌സ്.5662/14

IMPORTANT FILES 2017

JANUARY 2017








 

പ്രൊവിഷണല്‍ സീനിയോറിറ്റി പട്ടിക

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുണ്ടായിരുന്നതും സര്‍ക്കാര്‍ ഏറ്റെടുത്തതുമായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ലാബ് അസിസ്റ്റന്റ്മാര്‍ക്കും കോമണ്‍പൂളിലോ സര്‍ക്കാര്‍ സര്‍വീസിലോ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ച ഓപ്ഷന്‍ അനുസരിച്ചുള്ള പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിന്റെ പൂര്‍ണ്ണരൂപംwww.dhse.kerala.gov.in ല്‍ ലഭിക്കും. പരാതി ഉള്ളവര്‍ വിവരം നവംബര്‍ 20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി രേഖാമൂലം ലഭ്യമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.5666/14

റിപ്പബ്ലിക് ദിന ക്വിസ് - 1


1.  ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?
    1950  ജനുവരി 26 ന്
2.  ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര്‍ഷം?
    1950 ജനുവരി 26
3. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും  1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ
    ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ?
    ജോർജ്ജ് നാലാമന്‍
4. 1950 ജനുവരി 26 ന്  ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു?
     ഡോ. രാജേന്ദ്രപ്രസാദ്
5.  ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?
    രാഷ്ട്രപതി
6.  68-മത് റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി?
     മുഹമ്മദ്  ബിൻ  സയ്ദ്  അൽ  നഹ്യാൻ (അബു  ദാബി)
7. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?
   പിംഗലി വെങ്കയ്യ
8. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
   സർവേപ്പള്ളി രാധാകൃഷ്ണൻ
9.  ഇന്ത്യയുടെ ദേശീയമുദ്ര.?
   സിംഹമുദ്ര

10. ഏത് ചക്രവര്‍ത്തിയുടെ  കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ടതാണ്
    അശോകമുദ്ര അഥവാ അശോകസ്തംഭം?
   അശോക ചക്രവര്‍ത്തി
11. മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ (സത്യം എപ്പോഴും ജയിക്കട്ടെ) എന്നവാക്യം ഏത്
    ലിപിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്?
  ദേവനാഗരി ലിപിയിൽ
12.ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാ?
  രവീന്ദ്രനാഥ ടാഗോർ
13.  ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം?
    1950 ജനുവരി 24-നു
14. സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം  രചിച്ചതാര്?
   ബങ്കിം ചന്ദ്ര ചാറ്റർജി
15. സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര്?
  മുഹമ്മദ് ഇക്‌ബാൽ

Monday, 10 November 2014


Saturday, 8 November 2014

Wednesday, 5 November 2014

SAMPOORNA CORRECTION AND PHOTO UPLOADING

സമ്പൂര്‍ണ്ണയില്‍ പത്താം തീയതി തിരുത്തലുകള്‍ക്കൊപ്പം ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. 30KB-യില്‍ കുറവുള്ള Black&White ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. admission--->upload photos -->select a class --> select a division ---‍>Browse -->Upload എന്ന ക്രമത്തില്‍ 10 കുട്ടികളുടെ ഫോട്ടോ ഒരുമിച്ച്  അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയില്‍ ഫോട്ടോയുടെ സ്ഥാനത്ത് Filename ആയിരിക്കും കാണുക.ഫോട്ടോ കാണണമെങ്കില്‍ മെയിന്‍ മെനുവിലെ ID card--‍‍‍>select a class-->select a division-->Generate ID ID Card എന്ന ക്രമത്തില്‍ ക്ലിക് ചെയ്താല്‍ കുട്ടികളുടെ ഫോട്ടോ ഭംഗിയായി കാണാം..ഫോട്ടോ  അപ്‌ലോഡ് ആയോ ഇല്ലയോ എന്ന ടെന്‍ഷനും അകറ്റാം...

Sunday, 2 November 2014

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ പുനര്‍ ഭേദഗതിചെയ്തു

പ്രീമെട്രിക് സ്‌കേളര്‍ഷിപ്പിനുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ പുനര്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നില്‍ കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ അര്‍ഹതയില്ലാത്തതിനാല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന പിന്നാക്ക വിഭാഗക്കാരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളും ഒ.ഇ.സി വിദ്യാര്‍ത്ഥികളും മറ്റ് വകുപ്പുകളില്‍ നിന്ന് അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പ് വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കേണ്ടതും, ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമേധാവിയും പിന്നാക്ക, വിഭാഗവികസന വകുപ്പും അക്കാര്യം ഉറപ്പുവരുത്തേണ്ടതാണെന്നുമാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.