Saturday, 6 December 2014

ഭാഷാ അദ്ധ്യാപകരുടെ പുനര്‍ വിന്യാസം : ഉത്തരവ് റദ്ദാക്കി

 തസ്തിക നഷ്ടമായതിനെ തുടര്‍ന്ന് അദ്ധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തിയവരെ കലാ, കായിക പ്രവൃത്തിപരിചയ അദ്ധ്യാപകരായി പുനര്‍ വിന്യസിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ നടപടി. ഭാഷാ അദ്ധ്യാപകരെ കായിക അദ്ധ്യാപകര്‍ അടക്കമുള്ള സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമിക്കുന്നതിനെതിരെ അദ്ധ്യാപ കര്‍ക്കിടയില്‍ ഉടലെടുത്ത പ്രതിഷേധം കണക്കിലെടുത്താണ് ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പി.എന്‍.എക്‌സ്.6146/14

Share this

0 Comment to "ഭാഷാ അദ്ധ്യാപകരുടെ പുനര്‍ വിന്യാസം : ഉത്തരവ് റദ്ദാക്കി"

Post a Comment