Monday, 19 January 2015

ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് ഡയസ്‌നോണ്‍


          ജനുവരി 22-ന് സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കില്‍ പങ്കെടുത്ത് ഓഫീസില്‍ ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി ഉത്തരവായി. എല്ലാ വകുപ്പദ്ധ്യക്ഷന്മാരും ജനുവരി 22 ലെ ഹാജര്‍ പട്ടിക എല്ലാ സബ് ഓഫീസുകളില്‍ നിന്നും സമാഹരിച്ച് ടെലിഫോണ്‍ മുഖേന (2327559/2518399) രാവിലെ 10.30-ന് മുമ്പായി അറിയിക്കുന്നതിനോടൊപ്പം അന്നേ ദിവസം ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാരുടെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര് എന്നിവ തയ്യാറാക്കി അയച്ചു നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും 22 ന് ഹാജര്‍ രാവിലെ 10.30 മണിക്ക് മുമ്പായി ഫോണ്‍ മുഖേന അറിയിക്കുന്നതിലും വീഴ്ചയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുവാന്‍ സബ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Share this

Artikel Terkait

0 Comment to "ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് ഡയസ്‌നോണ്‍"

Post a Comment