Saturday, 28 February 2015

ഡൽഹി ജുമാ മസ്ജിദ്

      

 
      ദില്ലിയിലെ ചാന്ദ്‌നി ചൗക്കിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ മോസ്കാണ്‌ മസ്ജിദ്-ഇ-ജഹാൻ നുമാ (ഹിന്ദി: मस्जिद-ए-जहां नुमा, ഉർദ്ദു: مسجد جھان نمہ). ജമാ മസ്ജിദ്, ജാമി മസ്ജിദ്, ജാമിയ മസ്ജിദ് എന്നിങ്ങനെയും പൊതുവെ അറിയപ്പെടുന്നു. 1644-56 കാലയളവിൽ മുഗൾ ചക്രവർത്തി ഷാ ജഹാനാണ്‌ ഈ പള്ളി പണി തീർത്തത്. ഷാ ജഹാൻ ദില്ലിയിലെ തന്റെ പുതിയ തലസ്ഥാനനഗരമായ ഷാജഹാനാബാദിലെ (ഇന്നത്തെ പുരാണാ ദില്ലി) നമസ്കാരപ്പള്ളിയായാണ്‌ ഇത് പണിതത്. ഇന്ത്യയിലെ അറിയപ്പെടുന്ന മുസ്ലിം പള്ളികളിൽ ഒന്നാണിത്. ദില്ലിയിലെത്തന്നെ ഏറ്റവും തിരക്കേറിയ കച്ചവടകേന്ദ്രങ്ങളിലൊന്നായ ചാന്ദ്‌നി ചൗക്കിലാണ്‌ പള്ളി സ്ഥിതി ചെയ്യുന്നത്.

കടപ്പാട് wikipedia 

Share this

Artikel Terkait

0 Comment to "ഡൽഹി ജുമാ മസ്ജിദ് "

Post a Comment