Thursday, 19 March 2015

ഛത്രപതി ശിവജി ടെർമിനസ്


            ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനുകളിലൊന്നാണ് മുംബൈയിലെ ഛത്രപതി ശിവാജി ടെർ‌മിനസ്. മധ്യ റയിൽ‌വേയുടെ ആസ്ഥാനം കൂടിയായ ഇവിടം ഇന്ത്യയിലെ മനോഹരമായ റയിൽ‌വേ സ്റ്റേഷനുകളിലൊന്നാണ്.
                   ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഛത്രപതി ശിവാജി ടെർ‌മിനൽ‌സ് റയിൽ‌വേസ്റ്റേഷൻ നിർ‌മ്മിച്ചത്. ബ്രിട്ടീഷുകാരനായ എഫ്. ഡബ്ലൂ സ്റ്റീവൻസാണ് ഇതിന്റെ വാസ്തുശില്പി. 1878-ൽ നിർ‌മ്മാണം ആരംഭിച്ച ഇതിന്റെ പണി പൂർ‌ത്തിയാകാൻ പത്തു വർ‌ഷത്തിലധികം എടുത്തു. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം വിക്ടോറിയ ടെർ‌മിനൽസ് എന്നായിരുന്നു ഇതിനു ആദ്യമിട്ട പേര്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികരികളിലൊരാളായ ഛത്രപതി ശിവാജിയുടെ ബഹുമാനാർ‌ഥം 1996ൽ ഇതിന്റെ പേർ ഛത്രപതി ശിവാജി ടെർ‌മിനൽ‌സ് എന്നാക്കി മാറ്റി. 

kadappad: wikipedia

Share this

Artikel Terkait

0 Comment to " ഛത്രപതി ശിവജി ടെർമിനസ്"

Post a Comment