Tuesday, 10 March 2015

മൈസൂർ കൊട്ടാരം

          

       കർണാടകത്തിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു കൊട്ടാരമാണ് മൈസൂർ കൊട്ടാരം. അംബാ വിലാസ് കൊട്ടാരം എന്നും ഇത് പ്രാദേശികമായ് അറിയപ്പെടുന്നു. മൈസൂരുഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം.
            കൊട്ടാരങ്ങളുടെ നഗരം എന്നാണ് മൈസൂരു അറിയപ്പെടുന്നത്. മൈസൂരിലെത്തന്നെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും ഇതാണ്. വാഡിയാർ രാജാക്കന്മാർ 14ആം നൂറ്റാണ്ടിലാണ് ആദ്യമായ് ഒരു കൊട്ടാരം നിർമ്മിക്കുന്നത്. എന്നാൽ ഇത് പിൽകാലത്ത് പലവട്ടം തകർക്കപ്പെടുകയും പുനഃനിർമ്മിക്കപ്പെടുകയുമുണ്ടായി. നാം ഇന്നുകാണുന്ന കൊട്ടാരത്തിന്റെ നിർമ്മാണം 1897ലാണ് ആരംഭിക്കുന്നത്. 1912ൽ ഇതിന്റെ പണി പൂർത്തിയായി. 1940കളിൽ ഈ കൊട്ടാരം വീണ്ടും വിസ്തൃതമാക്കുകയുണ്ടായി
           ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല


Share this

Artikel Terkait

0 Comment to " മൈസൂർ കൊട്ടാരം"

Post a Comment