Tuesday, 9 June 2015

ലോട്ടസ് മഹൽ


 

      ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമായ ഹംപിയിലാണ് പ്രസിദ്ധമായ ലോട്ടസ് മഹൽ. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ലോട്ടസ് മഹലിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ഈ മന്ദിരത്തിനു മുകളിലേക്ക് കയറാനുള്ള വഴി ഒരു വശത്തുണ്ട്. വാസ്തുവിദ്യയുടെ ഒരു വിസ്മയം തന്നെയാണു ലോട്ടസ് മഹൽ. നാലു ഭാഗത്തുനിന്നു നോക്കിയാലും ഒരു പോലെ തന്നെ ഇത് കാണുന്നു. ജലമഹലും ലോട്ടസ് മഹലും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നവയാണെന്നു അവയുടെ ഘടനകണ്ടാൽ തന്നെ മനസ്സിലാക്കാൻ പറ്റും. അലങ്കരിക്കാനായി വെച്ചിരുന്ന വിലപ്പിടിപ്പുള്ള കല്ലുകൾ അടർത്തിമാറ്റിയതിന്റെ പാടുകൾ ഇന്ന് ലോട്ടസ് മഹലിന്റെ ഭിത്തികളിൽ കാണാം.

കടപ്പാട് wikipedia

Share this

Artikel Terkait

0 Comment to "ലോട്ടസ് മഹൽ"

Post a Comment