Wednesday, 30 September 2015

Election 2015 eDROP User Manual

eDROP-electronically Deploying Randomly Officers for Polling duty is the official software solution of Kerala State Election Commission for deploying officers for polling duty.

This software provides a web based solution for all matters related to posting of officials for election duty. The System randomly mixes all data and assigns the officials for polling duty against each polling station. 

Click the below link for eDrop user manual, employee data collection proforma etc:-
Election 2015-eDrop for Institutions
eDROP- User Manual for Online Data Entry
eDROP- Sample Proforma for eDROP data collection 
eDROP- Important Dates 
eDROP- Online Portal for Data Entry 

Tuesday, 29 September 2015

ഗാന്ധി ക്വിസ്സ്.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ( മലയാളത്തിലുള്ള ) ക്വിസ്സ് മത്സരത്തിന് സഹായകരമായ പവർപോയന്റ് പ്രസന്റേഷൻ. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
 തയ്യാറാക്കി അയച്ചുതന്നത് കോഴിക്കോട് ജില്ലയിലെ  M.I.L.P  SCHOOL  KAKKODI ലെ അധ്യാപകന്‍ SHAJAL  KAKKODI.

ഉദേ്യാഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി : സമയപരിധി പുന:ക്രമീകരിച്ചു

                   തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണത്തിന് സമയപരിധി പുനക്രമീകരിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട എല്ലാ ഉദേ്യാഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. പുതുക്കിയ സമയക്രമം
അനുസരിച്ച് സ്ഥാപനങ്ങള്‍ ഉദേ്യാഗസ്ഥരെപ്പറ്റിയുള്ള ഡാറ്റാ ശേഖരണവും, ഡാറ്റാ എന്‍ട്രിയും നിശ്ചിത വെബ്‌സൈറ്റില്‍ www.edrop.gov.in - ല്‍ ഒക്‌ടോബര്‍ ഒന്‍പതിനകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒക്‌ടോബര്‍ 12 വരെ ജില്ലാ ഭരണകൂടം ബന്ധപ്പെട്ട ജില്ലയുടെ അപ്‌ലോഡ് ചെയ്ത ഡാറ്റകള്‍ പരിശോധിക്കും. ഉദേ്യാഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി സ്ഥലം നിശ്ചയിച്ചുകൊണ്ടുള്ള നടപടികള്‍ 15-ന് മുമ്പും നിയമന ഉത്തരവുകളുടെ വിതരണം 19-ന് മുമ്പും പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 26-ന് മുമ്പ് തന്നെ പരിശീലന / റിഹേഴ്‌സല്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം. കമ്മീഷന്‍ നല്‍കിയിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദേ്യാഗസ്ഥര്‍ക്കുള്ള അറിയിപ്പില്‍ പറയുന്നു.

Monday, 28 September 2015

Vol 2പാഠപുസ്തകങ്ങൾ ഒക്ടോബർ 1 മുതൽ സ്കൂളുകളിൽ എത്തിക്കും 


2015-16 വർഷത്തെ Vol 2 പാഠപുസ്തകങ്ങൾ ഒക്ടോബർ ഒന്നു മുതൽ സ്കൂളുകളിൽ എത്തിച്ചുതുടങ്ങും. ഇത്തവണ KBPS നേരിട്ടാണ് വിതരണം നടത്തുന്നത്. സ്കൂളുകളിൽ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയുള്ള സമയത്താണ് പുസ്തകങ്ങള്‍ എത്തിക്കുക. പുസ്തകങ്ങൾ സ്കൂളുകളിൽ എത്തുന്ന ദിവസം മുൻകൂട്ടി അറിയിക്കുന്നതാണ്. 7 മുതൽ 10 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങളാണ്ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.ജില്ല തിരിച്ചുള്ള help line നമ്പരുകൾ വെബ്‌ സൈറ്റായ www.keralabooks.org  ൽ നല്കിയിട്ടുണ്ട്.

ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ്

          മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരില്‍ നിന്നും ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥിക്ക് 1250 രൂപയാണ്
സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും, എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന എന്‍.ടി.എസ്.ഇ സ്‌കോളര്‍ഷിപ്പുകളും, ഒറ്റപ്പെണ്‍കുട്ടിക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഒഴികെ മറ്റ് ഏതെങ്കിലും സ്‌കോളര്‍ഷിപ്പോ ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമേധാവി മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 28. വിശദവിവരവും സ്ഥാപനമേധാവികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും  www.dcescholarship.kerala.gov.in- ല്‍ District Merit Scholarship (DMS) >instructionഎന്ന ലിങ്കില്‍ ലഭിക്കും

Sunday, 27 September 2015

സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

                  2016-17 അധ്യയന വര്‍ഷത്തില്‍ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് ആറ്, ഒന്‍പത് ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ 2016 ജനുവരി മൂന്നിന് നടത്തും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 2015 നവംബര്‍ 21 വരെ ലഭിക്കും. നവംബര്‍ 30 വരെ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. കഴക്കൂട്ടം സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം പ്രിന്‍സിപ്പല്‍, കഴക്കൂട്ടം സൈനിക സ്‌കൂള്‍, തിരുവനന്തപുരം-695 585 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ അപേക്ഷാഫോറം, പ്രോസ്‌പെക്ടസ്, പഴയ ചോദ്യപേപ്പറുകള്‍ എന്നിവ ലഭിക്കും. ജനറല്‍ കാറ്റഗറിക്ക് തപാലില്‍ ലഭിക്കാന്‍ 475 രൂപയും, നേരിട്ട് വാങ്ങിയാല്‍ 425 രൂപയുമാണ് വില. എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 325, 275 രൂപയാണ്. അപേക്ഷാഫോറം തപാലില്‍ വേണ്ടവര്‍, അഡ്രസ്, ഫോണ്‍ നമ്പര്‍, കാറ്റഗറി, താമസസ്ഥലം, അപേക്ഷിക്കുന്ന ക്ലാസ്, ജനനത്തീയതി എന്നിവ വ്യക്തമാക്കണം.www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറവും മറ്റും ഡൗണ്‍ലോഡ് ചെയ്യുകയുമാവാം. 2005 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവര്‍ക്ക് ആറാം ക്ലാസിലേക്കും, 2002 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് ഒന്‍പതാം ക്ലാസിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍

Friday, 25 September 2015

"കാടിന് കാവല്‍ നാം തന്നെ" പ്രതിജ്ഞ ഒക്ടോബര്‍ ആറിന്

ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാര്‍ത്ഥികളിലും സര്‍ക്കാര്‍ ജീവനക്കാരിലും എത്തിക്കുന്നതിന് ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് പ്രതിജ്ഞ എടുക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതിനായുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വനത്തേയും വന്യജീവികളെയും സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ ജനവിഭാഗങ്ങളെയും ബോധവത്ക്കരിക്കുകയും സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 

Thursday, 24 September 2015

Friday, 18 September 2015

Thursday, 17 September 2015

ഒ.ബി.സി. വിഭാഗത്തിന് വിദേശപഠനത്തിന് ധനസഹായം

പിന്നാക്ക സമുദായ വികസന വകുപ്പ് നല്‍കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി. വിഭാഗങ്ങളില്‍ ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയറിങ്/പ്യൂവര്‍ സയന്‍സ്/അഗ്രിക്കള്‍ച്ചര്‍/മാനേജ്‌മെന്റ് കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിന് ഇതുവഴി അവസരം ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വിശദവിവരവും ഉള്‍പ്പെടുന്ന വിജ്ഞാപനം www.bcdd.kerala.gov.in -ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഒക്ടോബര്‍ 26 നകം ഡയറക്ടര്‍, പിന്നോക്ക സമുദായ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍ നാലാംനില, കനകനഗര്‍, വെള്ളയമ്പലം, തിരുവനനന്തപുരം - 3 വിലാസത്തില്‍ അയയ്ക്കണം. 

ഒക്ടോബര്‍ മാസത്തെ വിദ്യാലയ പ്രവര്‍ത്തന കലണ്ടര്‍

കണ്ണൂര്‍ DIET തയ്യാറാക്കിയ 2015 ഒക്ടോബര്‍ മാസത്തെ വിദ്യാലയ പ്രവര്‍ത്തന കലണ്ടര്‍ ചുവടെ.
Transfer and Postings of HM/AEO..HIGH SCHOOL 

  TRANSFER                PROMOTION

Wednesday, 16 September 2015

                നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് (സ്വകാര്യ) വാഹനങ്ങളില്‍ അനധികൃത പരസ്യപ്രദര്‍ശനം നടത്തരുതെന്നും അത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. നിരവധി നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ അനധികൃതമായി പരസ്യം പ്രദര്‍ശിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Tuesday, 15 September 2015

ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്

                    പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ് പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു.
ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 2015 സെപ്തംബര്‍ മാസം ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം ഈടാക്കാവുന്നതാണ്. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു. പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015 സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ : 0471 2322771 വെബ്‌സൈറ്റ് : (www.insurance.kerala.gov.in) ലഭ്യമാണ്.

Monday, 14 September 2015

ഓസോണ്‍ ദിനാഘോഷം

 ലോക ഓസോണ്‍ ദിനം ഈ മാസം 16 ന് ആഘോഷിക്കും. ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 16 ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. 

       വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം


     അംഗീകൃത പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ പ്ലസ്‌വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെയുള്ള അംഗീകൃത പോസ്റ്റ് മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും നിലവില്‍ ഇ-ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ വരെ ആയിരിക്കണം. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അയയ്ക്കണം. പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് ആരംഭിച്ച് രണ്ട് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ്www.scdd.kerala.gov.in

Thursday, 10 September 2015

റേഷന്‍ കാര്‍ഡ് : കൃത്യത ഉറപ്പാക്കാന്‍ നേരിട്ടവസരം

റേഷന്‍ കാര്‍ഡ് : കൃത്യത ഉറപ്പാക്കാന്‍ നേരിട്ടവസരം    റേഷന്‍ കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് കാര്‍ഡുടമകള്‍ക്ക് തങ്ങളുടെ ഫോമുകള്‍ നേരിട്ട് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നു.
കാര്‍ഡുടമകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രിന്റിംഗ് പൂര്‍ത്തിയായ ഫോമുകള്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ അതത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. ഈ ഫോമുകള്‍ നേരിട്ട് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ രേഖപ്പെടുത്തി ഒക്ടോബര്‍ 20 നകം റേഷന്‍ കടകളില്‍ തിരികെ ഏല്‍പ്പിക്കണം. ഓരോ റേഷന്‍ കടയിലൂടെയും ഫോമുകള്‍ ലഭ്യമാകുന്ന തീയതി പ്രദേശിക വാര്‍ത്തകളിലൂടെ അറിയിക്കും. നിലവിലുള്ള ഓണ്‍ലൈന്‍ സംവിധാനം ഒക്ടോബര്‍ 20 വരെ തുടരും. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താം

Tuesday, 8 September 2015

Monday, 7 September 2015

Sunday, 6 September 2015

Saturday, 5 September 2015

പവര്‍ പോയിന്റ്‌ ഗെയിം

Thursday, 3 September 2015

Wednesday, 2 September 2015

മൂന്നാം തരത്തിലെ രണ്ടാം യൂണിറ്റിലെ آداب الأكل والشرب പഠിപ്പിക്കാന്‍ സഹായകരമായപ്രസന്റേഷന്


ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക   

തയ്യാറക്കിയത് : ലത്തീഫ് മംഗലശ്ശേരി, കാസറഗോഡ്  9846965549




Registrations for Pre matric,Post Matric and Merit-cum-Means Schemes of Minority Department is extended to 15th October 2015

Tuesday, 1 September 2015

നാലാം ക്ലാസ്സിലെ രണ്ടാമത്തെ യൂണിറ്റിലെ ചരിത്ര സ്ഥലങ്ങളെ പരിചയ പെടുത്തുന്ന ഓഡിയോ സഹിതമുള്ള പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍.

ഡൌണ്‍ലോഡ്  ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തയ്യാറക്കിയത് : ലത്തീഫ് മംഗലശ്ശേരി, കാസറഗോഡ്  9846965549

നവോദയ വിദ്യാലയം: ആറാം ക്ലാസ് പ്രവേശന ടെസ്റ്റ്

          ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2016 വര്‍ഷത്തെ സെലക്ഷന്‍ ടെസ്റ്റിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം സൗജന്യമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ബി.ഇ.ഒ.കള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. 2016 ജനുവരി ഒന്‍പത് ശനിയാഴ്ചയാണ് ടെസ്റ്റ് നടത്തുക.

പ്ലസ് വണ്ണിന് സ്‌കൂളുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വേക്കന്‍സികളില്‍ സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം