ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കി
സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ ഐഡന്റിറ്റി കാര്‍ഡ് കര്‍ശനമായി ധരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ജീവനക്കാര്‍ക്ക് അത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്
നോട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല
വിദേശ രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥമൊ ഉന്നത വിദ്യാഭ്യാസത്തിനൊ പോകുന്നവരുടെ അംഗീകൃത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളില്‍ നോര്‍ക്ക മുഖാന്തിരമുള്ള എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന് നോട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ലെന്ന് നോര്‍ക്ക ഓതന്റിക്കേഷന്‍ ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റിന്റെയും, മാര്‍ക്ക് ഷീറ്റുകളുടെയും അസല്‍ ഹാജരാക്കിയാല്‍ മതിയാകും. വിശദ വിവരങ്ങള്‍www.norkaroots.netവെബ്‌സൈറ്റില്‍ ലഭ്യമാണ്.
0 Comment to " "
Post a Comment