Saturday, 12 December 2015

രണ്ടാം പാദവാർഷിക പരീക്ഷ 2015-16 കലാ കായിക ആരോഗ്യ പ്രവൃത്തി പ0നം -മാർഗ നിർദേശങ്ങൾ ഇവിടെ



ദേശീയ സമ്മതിദായക ദിനം
പതിനെട്ട് വയസ് തികഞ്ഞവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുക, ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജനുവരി 25 ന് നാഷണല്‍ വോട്ടേഴ്‌സ് ഡേ ആചരിക്കും. അന്നേദിവസം രാവിലെ 11 മണിക്ക് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമ്മതിദായക ദിന പ്രതിജ്ഞയെടുക്കും. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ. സമ്മതിദായകരുടെ പ്രതിജ്ഞ ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്‍ഡ്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞടുപ്പിന്റെ അന്തസും കാത്തുസൂക്ഷിക്കുമെന്നും, ജാതി, മതം. ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു

തൊഴില്‍ വകുപ്പിന് കോള്‍ സെന്റര്‍
തൊഴില്‍ വകുപ്പിന്റെ കോള്‍ സെന്റര്‍ തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്കും, തൊഴിലാളികള്‍ക്കും 1800 - 425 - 55214, 155214 കോള്‍ നമ്പരില്‍ വിളിച്ച് സംശവ നിവാരണവും പരാതി പരിഹാരവും തേടാം. 

Share this

Artikel Terkait

0 Comment to " "

Post a Comment