ചെന്നൈ വെള്ളപ്പൊക്കം - ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് : നടപടിക്രമം ലഘൂകരിച്ച് ഉത്തരവായി
ചെന്നൈ വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ ലഭിച്ചാലുടനെ, കാലതാമസം ഒഴിവാക്കി, നടപടിക്രമം ലഘൂകരിച്ച്, ഫീസ് ഒന്നും ഈടാക്കാതെ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഹയര്‍ സെക്കന്‍ഡറി ഡയക്ടര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
2015 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ /പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ, വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യം/ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്, മലയാളം), ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി.റിപ്പോര്‍ട്ട്/ ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച ഗവേഷകന്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, മികച്ച ജൈവവൈവിധ്യ ക്ലബ്ബ്, മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംഘടന, ജൈവവൈവിധ്യ/ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച സ്‌കൂള്‍, കോളേജ് എന്നിവയ്ക്ക് സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ നല്‍കും. അപേക്ഷയും അനുബന്ധരേഖകളും ജനുവരി 15 ന് മുമ്പായി ചുവടെ പറയുന്ന വിലാസത്തില്‍ ലഭിക്കണം. മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14 ജയ് നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം - 695 011 (ഫോണ്‍ നമ്പര്‍: 0471 - 2553135, 2554740) വിശദവിവരവും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org ല്‍ ലഭിക്കും
0 Comment to " "
Post a Comment