NuMats_One day training
വിവരം അറിയിക്കാം
മുതിര്‍ന്ന പൗരന്‍മാരും മാതാപിതാക്കളും സംരക്ഷണ ചെലവിനായി ആര്‍.ഡി.ഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു നല്‍കിയിട്ടുള്ളതും പരിഹരിക്കപ്പെടാത്തതുമായ ഹര്‍ജികള്‍ സംബന്ധിച്ച വിവരം എറണാകുളത്ത് ഹൈക്കോടതിക്കു സമീപം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് മുന്നിലുളള എമ്പയര്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഓഫീസില്‍ അറിയിക്കണം
മത്സ്യത്തൊഴിലാളി പെന്‍ഷന്‍ വിതരണം ആരംഭിച്ചു
മത്സ്യത്തൊഴിലാളികള്‍ക്ക് 2015 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാല് മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ 15.91 കോടി രൂപ അനുവദിച്ചു. 47,900 മത്സ്യത്തൊഴിലാളികള്‍ക്കും 9,765 മത്സ്യത്തൊഴിലാളി വിധവകള്‍ക്കും 6,585 അനുബന്ധത്തൊഴിലാളികളും ഉള്‍പ്പെടെ 64,250 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.
0 Comment to " "
Post a Comment