Wednesday, 27 January 2016

രണ്ടുവയസ്സിനുതാഴെ പ്രായമുളള കുട്ടികളുടെ അമ്മമാരെ തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പുജോലിയില്‍ നിന്ന് ഒഴിവാക്കി


      തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പു സംബന്ധിച്ച ചുമതലകളില്‍നിന്ന് രണ്ടുവയസ്സിനുതാഴെ പ്രായമുളള കുട്ടികളുടെ അമ്മമാരെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. ഇതുസംബന്ധിച്ച സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. രണ്ടുവയസ്സുവരെയുളള കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും മാതാവിന്റെ സാമീപ്യവും ആവശ്യമുളള കാലയളവായതിനാലും കുട്ടികള്‍ക്ക് മുലയൂട്ടുന്ന കാലയളവായതിനാലും ഇത്തരം അമ്മമാരെ തരിഞ്ഞെടുപ്പുജോലിക്ക് നിയോഗിക്കുന്നത് കുട്ടികളുടെ ഉത്തമതാല്‍പര്യത്തിന് അനുഗുണമാകില്ലെന്ന് കമ്മീഷന്‍ വിലയിരുത്തിയിരുന്നു. ഇതു പരിഗണിച്ചാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന അവസരത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this

Artikel Terkait

0 Comment to " രണ്ടുവയസ്സിനുതാഴെ പ്രായമുളള കുട്ടികളുടെ അമ്മമാരെ തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പുജോലിയില്‍ നിന്ന് ഒഴിവാക്കി"

Post a Comment