Wednesday, 16 March 2016

നിയമനവും സ്ഥലംമറ്റവും പാടില്ല

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടാന്‍ അര്‍ഹതയുളള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും നടത്താന്‍ പാടില്ല എന്ന് എല്ലാ സെക്രട്ടറിമാരോടും വകുപ്പ് മേധാവികളോടും കര്‍ശനമായി നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു.കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പോളിംഗ് ഉദ്യോഗസ്ഥരുടെഡേറ്റാ ബേസ് തയ്യാറാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍സ്പാര്‍ക്ക് സിസ്റ്റത്തില്‍ നിന്നും ശേഖരിച്ച് അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ ഡാറ്റാബേസില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിക്കഴിഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 

Share this

0 Comment to " "

Post a Comment