Sunday, 6 March 2016

പരീക്ഷാപ്പേടി അകറ്റാന്‍ വീഹെല്‍പ്പ് : കുട്ടികള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍

ഹയര്‍ സെക്കന്ററി പരീക്ഷയുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് വീ ഹെല്‍പ്പ് എന്ന പേരില്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായ കേന്ദ്രം ആരംഭിച്ചു. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ ഫോണില്‍ കൗണ്‍സിലിംഗ് സഹായത്തിന് 1800 425 3191 നമ്പരില്‍ ടോള്‍ ഫ്രീ ആയി വിളിക്കാം

മാര്‍ഗ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം ജില്ലയിലുളള ജീവനക്കാരെയും കഴിഞ്ഞ നാല് വര്‍ഷത്തുനുളളില്‍ മൂന്ന് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരെയും വിരമിക്കാന്‍ ആറ് മാസത്തില്‍ താഴെയുളളവരെയും റിട്ടേണിംഗ് ഓഫീസിറായോ അസിസ്ന്റ് റിട്ടേണിംഗ് ഓഫീസിറായോ നിയമിക്കരുതെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ വകുപ്പ് തലവന്‍മാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച നിയമനങ്ങള്‍ മാര്‍ച്ച് രണ്ടിനുതന്നെ പൂര്‍ത്തിയാക്കാനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടിനു തന്നെ സമര്‍പ്പിക്കാനും സ്ഥലം മാറ്റം ലഭിച്ചവര്‍ മാര്‍ച്ച് രണ്ടിനു തന്നെ സ്ഥലം മാറ്റം ലഭിച്ച ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇത് കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കൂടാതെ എല്ലാ വകുപ്പു സെക്രട്ടറിമാരും വകുപ്പു തലവന്‍മാരും ചീഫ് സെക്രട്ടറിയ്ക്ക് 0471 -2320311 എന്ന ഫാക്‌സ് നമ്പരിലോ secy.gad@kerala.gov.in എന്ന മെയിലിലോ, ദിനസരി റിപ്പോര്‍ട്ടു നല്‍കാനും യോഗം നിര്‍ദ്ദേശിച്ചു

Share this

Artikel Terkait

0 Comment to " "

Post a Comment