Saturday, 11 June 2016

വായനദിനം

വായനദിനം

          1996 മുതൽ കേരളാ സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്കൂളുകളിൽ ഇ.റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.

മലയാളിയെ വായിക്കാൻ പഠിപ്പിച്ച പണിക്കർ

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെ ചരമ ദിനമായ ജൂൺ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത് .

പുതുവായിൽ നാരായണ പണിക്കരെപ്പറ്റി

ആലപ്പുഴ ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക ചിന്തിച്ച് വിവെകം നെടുക" എന്ന് കുട്ടികളോടു് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു.

നിരക്ഷരതാനിർമാർജ്ജനം

നിരക്ഷരതാനിർമാർജ്ജനത്തിനായി 1977 ല് കേരള അനൌപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോട് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ് . 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.

ഓർമ്മക്കായി

അദ്ദേഹത്തിൻറെ ഓർമയ്ക്ക് 2004 ജൂൺ 19നു അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി.

കടപ്പാട്: വിക്കിപീഡിയ

Share this

0 Comment to "വായനദിനം"

Post a Comment