Wednesday, 31 August 2016

സ്വാതന്ത്ര്യ സമര ചരിത്രക്വിസ്


*.നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
* 1947 ആഗസ്റ്റ്‌  15
*  സ്വതന്ത്ര സമരത്തിന്‌ നേത്രുത്വം കൊടുത്ത പ്രധാന സംഘടന ?
*  ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്
*  "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും    "-ഇങ്ങനെ പറഞ്ഞതാര്?
*  ബാലഗംഗാതര തിലകൻ
*  ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ സ്ഥാപകൻ ആര്?
*  .ഹ്യൂം
 
*  പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം ഗാന്ധിജി   നൽകിയതെപ്പോൾ?
*  ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത്
*  ബ്രിറ്റീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത്ആര്?
 സുഭാഷ് ചന്ദ്ര ബോസ്
*  ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി?
 ക്ലമന്റ് ആറ്റ്ലി          
      
*  ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം?
*  1857
*  ബ്രിട്ടീഷുകാർ   ഇന്ത്യയിൽ വന്നത് എന്തിനു വേണ്ടി ആയിരുന്നു?
*  കച്ചവടത്തിന് വേണ്ടി
*  കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി?
*  ഈസ്റ്റ്‌ ഇന്ത്യ കമ്പനി
*  ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
*  പ്ലാസ്സി യുദ്ധം
*  ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതു എവടെനിന്ന് ?
*  സബർമതി ആശ്രമത്തിൽ നിന്ന്-1930
*  രാഷ്ട്രപിതാവ്‌  എന്ന വിശേഷണം ഗാന്ധിജിക്ക് നല്കിയത്  ആര്?
*  സുഭാഷ് ചന്ദ്ര ബോസ്
*  ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
*  പഴശ്ശി രാജ
*  ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്നത് എവിടെ വച്ചാണ്?
 അമ്രിതസർ   {1919 ഏപ്രിൽ 13}
*   ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
*  ആനി ബസന്റ്
*  ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ് ?
*  സരോജിനി നായിഡു
 
*  ആരാണ് ഹിന്ദുസ്ഥാൻ  സോഷ്യലിസ്റ്റ്‌  റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്?
*  ചന്ദ്രശേഖർ ആസാദ്‌ (1921)
*  “സാരേ ജഹാംസെ  അച്ഛാ” എന്ന ദേശ ഭക്തി ഗാനം രചിച്ചത് ആര്?
*  മുഹമ്മദ്‌ ഇഖ്ബാൽ .
*  ലാൽ-ബാൽ-പാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ?
 ലാലാ ലജ്പത് റായ്‌,- ബാല ഗംഗാതര തിലകൻ,- ബിപിൻ ചന്ദ്ര പാൽ
* “ജനഗണമന ” ആദ്യമായി പാടിയതെന്ന്?
*  1911 ഡിസംബർ  27  ഇന്ത്യൻ  നാഷണൽ കോണ്ഗ്രസിന്റെ   കല്കട്ടസമ്മേളനത്തിൽ വച്ച്  .
*  കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വം കൊടുത്തത് ആര്?
*  കെ .കേളപ്പൻ
*  "നിങ്ങൾ എനിക്ക് രക്തം തരൂ ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം"-ഇങ്ങനെപറഞ്ഞതാര്?
*  സുഭാഷ് ചന്ദ്ര ബോസ്

Tuesday, 30 August 2016




എക്കാലത്തെയും നമ്മുടെ തലവേദനയാണ് നമ്മുടെ ഫോണിലെ കോൺടാക്ട് നമ്പറുകൾ നഷ്ടപ്പെടുകയെന്നത്. ഫോൺ കേടുവരുന്നതു കൊണ്ടോ നഷ്ടപ്പെടുന്നതു കൊണ്ടോ ഇനി നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ കോൺടാക്ട് നമ്പറുകൾ നഷ്ടപ്പെട്ടു കൂടാ. വീഡിയോ കാണൂ ...  ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യൂ.  

Al mudarriseen online classroom . CLASS 2

Govt. Orders & Circular

Thursday, 25 August 2016

Guest Salary Processing in SPARK


Integrated Financial Management System (IFMS) നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ  GO(P) No. 109/2016/FIN dated 29/7/2016  എന്ന ഉത്തരവ് പ്രകാരം കരാര്‍ ജീവനക്കാരുടെയും താത്കാലിക ജീവനക്കാരുടെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും 2016 ആഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി നല്‍കണം എന്ന് നിര്‍ദ്ദേശിക്കുന്നു. ഇതിനുള്ള സൗകര്യങ്ങള്‍ സ്പാര്‍ക്കില്‍ തയ്യാറായിക്കഴിഞ്ഞു. ഇങ്ങനെയുള്ള താത്കാലിക ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ സ്പാര്‍ക്കില്‍ തയ്യാറാക്കുന്നതിന് ഈ പോസ്റ്റ് ഉപകരിക്കുമെന്ന് കരുതുന്നു. ഇതിലെ വ്യത്യസ്ത ഘട്ടങ്ങള്‍ താഴെ വിവരിക്കുന്നു.


1. Initialisation of Head of Account
ആദ്യമായി നാം ചെയ്യേണ്ടത് താത്കാലിക ജീവനക്കാരുടെ ശമ്പളത്തിന്‍റെ Expenditure Head of Account സ്പാര്‍ക്കില്‍ ചേര്‍ക്കുകയാണ്. ഇത് സാധാരണ സ്ഥിരം ജോലിക്കാര്‍ക്ക് നല്‍കുന്ന Salary Head of Account തന്നെ നല്‍കിയാല്‍ മതി. ഉദാഹരണമായി ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ദിവസവേദന അടിസ്ഥാനത്തില്‍  ജോലി  ചെയ്യുന്ന അധ്യാപകര്‍ക്കാണെങ്കില്‍ ഇത് 2202-02-109-86-00-01-00 എന്ന് നല്‍കിയാല്‍ മതി. ഇതില്‍ സംശയമുള്ളവര്‍ അതത് ട്രഷറികളുമായി ബന്ധപ്പെടുക.
Expenditure Head of Account ചേര്‍ക്കുന്നതിന്  സ്പാര്‍ക്കില്‍ Accounts എന്ന മെനുവില്‍ Initialisation >> Head of Account എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ സ്പാര്‍ക്കില്‍ നിന്ന് തന്നെ കൂട്ടിച്ചേര്‍ ഒരുപാട് Head of Account കള്‍ നമുക്ക് കാണാന്‍ കഴിയും. നാം ഉദ്ദേശിക്കുന്ന Head of Account ഇക്കൂട്ടത്തില്‍ നിലവിലുണ്ടെങ്കില്‍ നാം പുതുതായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല. ഇല്ല എങ്കില്‍ മാത്രം ഇതിന്‍റെ ഏറ്റവും അവസാനത്തെ ശൂന്യമായ നിരയില്‍ ഓരോ ബോക്സുകളിലായി Head of Account നല്‍കി അവസാനത്തെ രണ്ട് കോളങ്ങളില്‍ Non Plan എന്നും Voted എന്നും സെലക്ട് ചെയ്ത് ഏറ്റവും അവസാനം കാണുന്ന Insert എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകഹെഡ് ഓഫ് അക്കൗണ്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അത്കൊണ്ട് വളരെ കൃത്യമായിതന്നെ ചേര്‍ക്കുക.

2. Registration of Temporary Employees
ഈ സ്റ്റെപ്പില്‍ നമ്മുടെ സ്ഥാപനത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ ഓരോന്നായി ചേര്‍ക്കുകയാണ് വേണ്ടത്. ഇതിന് വേണ്ടി Accounts മെനുവുിലെ Register Temporary Employees എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ജീവനക്കാരന്‍റെ വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതിനുള്ള താഴെ കാണുന്ന വിന്‍ഡോ ലഭിക്കും.
 

Name : ജീവനക്കാരന്‍റെ പേര് ആധാര്‍ കാര്‍ഡിലുള്ളത് പോലെയാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്ളത് പോലെയല്ല.  അതല്ലെങ്കില്‍ ആധാര്‍ വെരിഫിക്കേഷന്‍ വീജയിക്കില്ല.  ( ഈ ഫീല്‍ഡില്‍ ഡോട്ട് അനുവദനീയമല്ല. എങ്കിലും ആ ഒരു കാരണം കൊണ്ട് മാത്രം ആധാര്‍ വെരിഫിക്കേഷന്‍ നിരസിക്കപ്പെടില്ല. ഉദാഹരണമായി ആധാറില്‍ ജീവനക്കാരന്‍റെ പേര്  SUMESH.K എന്നാണെങ്കില്‍ ഈ ഫീല്‍ഡില്‍ SUMESH K (ഇടയ്ക്കുള്ള ഡോട്ട് ഇല്ല) എന്നേ നല്‍കാന്‍ കഴിയൂ. എന്നാലും ഇത് സ്വീകരിക്കും. മറ്റേതൊരു തരത്തിലുള്ള മാറ്റവും പേരില്‍ ഉണ്ടാവാന്‍ പാടില്ല )
Designation : കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. 
Date of Birth : ആധാറിലുള്ളത് തന്നെ നല്‍കുക
Gender : സെലക്ട് ചെയ്യുക.
Aadar Number : ഒരു കാരണവശാലും തെറ്റരുത്. കാരണം ഇത് ആധാര്‍ ഡാറ്റാ ബോസുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
Mobile No, Email ID, Address എന്നിവ പൂരിപ്പിക്കുക. അഡ്രസിന് മൂന്ന് ബോക്സുകള്‍ കാണാം. ഓരോ ബോക്സിലും ഓരോ ലൈന്‍ മാത്രമേ പൂരിപ്പിക്കാന്‍ കഴിയു.
Bank : ജീവനക്കാരന് ഏത് ബാങ്കിലാണ് അക്കൗണ്ട് എന്നത് കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. 
Branch : കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. ബ്രാഞ്ചിന്‍റെ സ്ഥലം കൃത്യമായി മനസ്സിലാക്കി വേണം ഇത് സെലക്ട് ചെയ്യാന്‍
Account No : ബാങ്ക് അക്കൗണ്ട് നമ്പര്‍ കൃത്യമായി എന്‍റര്‍ ചെയ്യുക.  തെറ്റിപ്പോയാല്‍ പണം മറ്റ് അക്കൗണ്ടുകളിലേക്ക് പോകും. 
ഇത്രയും വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് കഴിഞ്ഞാല്‍ ഫോമിന് താഴെ കാണുന്ന Verify Aadar എന്ന ബട്ടണില്‍ അമര്‍ത്തുക. ആധാര്‍ നമ്പരിലോ പേരിലോ ജനന തിയതിയിലോ തെറ്റുണ്ടെങ്കില്‍ ആ വിവരം കാണിച്ചുകൊണ്ടുള്ള മെസേജ് ബോക്സ് പ്രത്യക്ഷപ്പെടും. വിവരങ്ങള്‍ കൃത്യമാക്കി വീണ്ടും ശ്രമിക്കുക. എല്ലാം കൃത്യമാണെങ്കില്‍ താഴെ കാണുന്ന മെസേജ് ലഭിക്കും.


അതിന് ശേഷം Save എന്ന ബട്ടണില്‍ അമര്‍ത്തുക. ഇതോടു കൂടി പ്രസ്തുത ജീവനക്കാരന്‍റെ പേര് മുകളിലെ ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടും. ഇയാള്‍ പുതുതായി ഒരു എംപ്ലോയി കോഡും നല്‍കിയതായി കാണാം. പ്രസ്തുത ലിസ്റ്റിലെ Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ജീവനക്കാരന്‍റെ വിവരങ്ങള്‍ വീണ്ടും കാണാം. 
പേര്, ആധാര്‍ നമ്പര്‍, ജനന തീയതി എന്നിവ ഒരിക്കലും തിരുത്താന്‍ സാധ്യമല്ല. ബാക്കിയുള്ള വിവരങ്ങള്‍ വേണമെങ്കില്‍ തിരുത്താവുന്നതാണ്. തിരുത്തിയതിന് ശേഷം Update ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.
ഒരാളുടെ വിവരങ്ങള്‍ സേവ് ചെയ്യപ്പെട്ടാല്‍ New Employee എന്ന ബട്ടണില്‍ അമര്‍ത്തി അടുത്ത ജീവനക്കാരന്‍റെ വിവരങ്ങള്‍ എന്‍റര്‍ ചെയ്തു തുടങ്ങാം.


3. Claim Entry

താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവര്‍ ജോലി ചെയ്ത ദിവസത്തിന് അടിസ്ഥാനപ്പെടുത്തി ശമ്പളം കണക്കാക്കി ബില്ല് തയ്യാറാക്കുന്ന പ്രക്രിയയാണിത്. ശമ്പളം സ്ഥിരം ജീവനക്കാരുടെത് പോലെ സ്പാര്‍ക്കില്‍ സ്വമേധയാ കണക്കാക്കി വരില്ല. നമ്മള്‍ എന്‍റര്‍ ചെയ്തു നല്‍കണം. രണ്ട് താത്കാലിക ജീവനക്കാര്‍ മാത്രമടങ്ങുന്ന ഒരു സ്ഥാപനത്തിലെ ജൂലൈ മാസത്തെ ശമ്പള ബില്ല് ഉദാഹരണമായി തയ്യാറാക്കുന്നു. താല്‍ക്കാലിക ജീവനക്കാരുടെ ഓരോ മാസത്തെയും ശമ്പളം അവരുടെ പ്രവര്‍ത്തന ദിവസങ്ങള്‍ കണക്കാക്കി ആ മാസത്തിന്‍റെ അവസാനത്തെ ദിവസം മാത്രമേ തയ്യാറാക്കാന്‍ കഴിയൂ. മാത്രമല്ല ക്ലയിം എന്‍ട്രി നടത്തുമ്പോള്‍ ഭാവിയിലുള്ള ഒരു തിയതി നല്‍കാനും കഴിയില്ല. അത് കൊണ്ടാണ് ഉദാഹരണമായി ജൂലൈ മാസം സെലക്ട് ചെയ്യുന്നത്
ക്ലയിം എന്‍ട്രി നടത്തുന്നതിന് Accounts എന്ന മെനുവിലെ Claim Entry എന്ന സബ് മെനുവില്‍ ക്സിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. 
ഇതില്‍ Nature of Claim എന്നതിന് നേരെ കോമ്പോ ബോക്സില്‍ നിന്നും Pay and Allowances for Temporary Employees എന്ന് സെലക്ട് ചെയ്യുക. 
Name of Treasury, Department, Office, DDO Code എന്നിവ സ്വമേധയാ ഫില്‍ ചെയ്യപ്പെടും.
Period of Bill :  ഇവിടെയാണ് ഏത് മാസത്തെ ബില്ലാണ് തയ്യാറാക്കുന്നത് എന്നത് നല്‍കേണ്ടത്. ആദ്യത്തെ ബോക്സില്‍ മാസത്തിന്‍റെ ആദ്യത്തെ തിയതി നല്‍കുക (ഉദാഹരണായി 01/07/2016). അത് എന്‍റര്‍ ചെയ്തു കഴിഞ്ഞാല്‍ ആ മാസത്തിന്‍റെ അവസാനത്തെ ദിവസം രണ്ടാമത്തെ ബോക്സില്‍ സ്വമേധയാ വന്നുകൊള്ളും. 
അതിന് ശേഷം Expenditure Head of Account എന്നതിന് നേരെ നമ്മള്‍ നേരത്തി ക്രിയേറ്റ് ചെയ്ത ഹെഡ് ഓഫ് അക്കൗണ്ട് കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക.
Salary Head of Account എന്നതിന് നേരെ നമ്മള്‍ സാധാരണ താത്കാലിക ജീവനക്കാരുടെ ബില്ലുകളില്‍ ചേര്‍ക്കാറുണ്ടായിരുന്ന ഹെഡ് ഓഫ് അക്കൗണ്ട് സെലക്ട് ചെയ്യുക

അതിന് ശേഷം വിന്‍ഡോയുടെ താഴെ കാണുന്ന നീണ്ട നിരയിലാണ് നാം ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. ഇത് ചെയ്യുന്നതിന്ന മുമ്പായി ഓരോരുത്തരുടെയും ഈ മാസത്തെ ശമ്പളം നേരത്തെ കണക്കാക്കിയിരിക്കുണം.
ഈ നിരയിലെ Empcd എന്ന കോളത്തില്‍ ലഭ്യമായ കോമ്പോ ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ നാം നേരത്തെ രജിസ്റ്റര്‍ ചെയ്ത എല്ലാ ജീവനക്കാരുടെയും പേര് ദൃശ്യമാകും. ഇതില്‍ നിന്ന് ആദ്യം ഒരാളെ സെലക്ട് ചെയ്യുക. അപ്പോള്‍ അവരുടെ പേര്, ഉദ്യോഗപ്പര്, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ ദൃശ്യമാകും. ഇതില്‍ Month, Year എന്നീ കോളങ്ങളില്‍ ബില്ല് ഏത് മാസത്തെതെന്നും ഏത് വര്‍ഷത്തെതെന്നും നല്‍കുക. Sanction Order എന്നത് ഈ ബില്ല് അംഗീകരിച്ച പ്രൊസീഡിംഗ്സിന്‍റെ നമ്പര്‍ ആണ്. അതിന് ശേഷം Sanction Order Date നല്‍കുക.
പിന്നീട് കാണുന്ന Income Tax, EPF(Employee Contribution), EPF(Employer Contribution), Pro.Tax എന്നിവ ബാധകമാണെങ്കില്‍ മാത്രം ഫില്‍ ചെയ്യുക.
അടുത്തതായി കാണുന്ന Net Amount Payable എന്ന കോളത്തിലാണ് ഈ ജീവനക്കാരന് ഈ മാസം നല്‍കേണ്ടുന്ന ശമ്പളത്തിന്‍റെ തുക നല്‍കേണ്ടത്. ഇത് നല്‍കിയതിന് ശേഷം അവസാനം കാണുന്ന Insert എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇനി ബാക്കിയുള്ള ജീവനക്കാര്‍ക്കും ഇതേ രീതി പിന്തുടരുക.

4. Claim Approval

മൂന്നാമത്തെ സ്റ്റെപ്പില്‍ നടത്തിയ ക്ലയിം എന്‍ട്രി അപ്രൂവ് ചെയ്യുന്നതാണ് അടുത്ത സ്റ്റെപ്പ്. അതിന് വേണ്ടി Accounts എന്ന മെനുവില്‍ Claim Approval എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്ലയിം അപ്രൂവല്‍ സ്ക്രീനില്‍ നേരത്തെ ക്രിയേറ്റ് ചെയ്ത ക്ലയിം ലിസ്റ്റ് ചെയ്യപ്പെടും. അതിന് ഇടത് വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ താഴെ കാണുന്ന സ്ക്രീനില്‍ ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് കാണപ്പെടും. അതിന് താഴെ Approve, Reject എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ കാണാം. അതിലെ Approve എന്ന ബട്ടണില്‍ അമര്‍ത്തുക.


5. Make Bill from Approved Claims

ബില്ല് ജനറേറ്റ് ചെയ്യുന്നതിന് Accounts മെനുവിലെ Bills >> Make Bills from Approved Claims എന്ന മെനുവില്‍ പ്രവേശിക്കുക. അപ്പോള്‍ തുറന്ന്  വരുന്ന വിന്‍ഡോയുടെ ഇടതു വശത്ത് DDO Code, Nature of Claim എന്നിവ സെലക്ട് ചെയ്യുക. തുടര്‍ന്ന് നാം അപ്രൂവ് ചെയ്ത് ക്ലയിം ലിസ്റ്റ് ചെയ്യും. അതിന്‍റെ ഇടതു വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് താഴെ ക്ലയിമിലെ ജീവനാക്കാരുടെ ലിസ്റ്റ് കാണപ്പെടും. അതിന് താഴെ കാണുന്ന Make Bill എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 


തുടര്‍ന്ന് ബില്ല് ജനറേറ്റ് ചെയ്ത കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും. ഇതില്‍ ബില്‍ നമ്പരും രേഖപ്പെടുത്തിയിരിക്കും.


ഈ ബില്ല് ജനറേറ്റ് ചെയ്യപ്പെടുന്നതോടു കൂടി ഇതേ വിന്‍ഡോയുടെ താഴെ Print എന്ന ഒരു ബട്ടണ്‍ കൂടി പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍ ബില്ലിന്‍റെ പി.ഡി.എഫ് ഫയല്‍ തുറന്ന് വരും. ഇത് പ്രിന്‍റ് എടുക്കുക. 

6. E-Submission of Bill

ഇനി ജനറേറ്റ് ചെയ്ത ബില്ല് ഇ-സബ്മിറ്റ് ചെയ്യാം. അതിന് വേണ്ട് Accounts എന്ന് മെനുവില്‍ Bills >>  E_Submit Bill എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ജനറേറ്റ് ചെയ്യപ്പെട്ട ബില്ല് കാണാം. അതിന്‍റെ വലതു വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വലതു വശത്തായി ബില്ലിന്‍റെ ഡീറ്റയില്‍സ് കാണാം. അതു തന്നെയാണ് നമ്മള്‍ ഇ-സബ്മിറ്റ് ചെയ്യാനുദ്ദേശിക്കുന്ന ബില്ല് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം താഴെ കാണുന്ന Approve and Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  ഇ-സബ്മിറ്റ് ചെയ്ത ബില്ല് ക്യാന്‍സല്‍ ചെയ്യാന്‍ കഴിയില്ല. ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ ആദ്യം ട്രഷറിയില്‍ പോയി ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരും. അതു കൊണ്ട് വെറുതെ ഈ പുതിയ  രീതി പരീക്ഷിച്ചു നോക്കുന്നവര്‍ ഒരിക്കലും ഈ സ്റ്റെപ്പ് ചെയ്യരുത്.


7. Annexures to Bill

ബില്ല് കൂടാതെ ഇതിന്‍റെ കൂടെ ഒരു ബാങ്ക് സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കണം. ഈ സ്റ്റേറ്റ്മെന്‍റ് സ്പാര്‍ക്കില്‍ നിന്ന് തന്നെ പ്രിന്‍റ് എടുക്കാം. ഇതിന് വേണ്ടിAccounts മെനുവില്‍ Bills >> View Prepared Contingent Bills എന്ന ലിങ്കില്‍ പ്രവേശിക്കുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ DDO Code, Month && Year, Nature of Claim എന്നിവ നല്‍കിയാല്‍ ക്ലയിം ബില്ല് പ്രത്യക്ഷപ്പെടും. അതിന് താഴെ കാണുന്ന Generate Bank Statement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഒരു എക്സല്‍ ഫയല്‍ തുറന്നു വരും. ഇത് പ്രിന്‍റ് എടുത്താല്‍ മതി.


ഇത് കൂടാതെ നാം സാധാരണ ബില്ലിന്‍റെ കൂടെ വെക്കാറുള്ള Principal's Proceedings കൂടി ബില്ലിന്‍റെ കൂടെ വെക്കേണ്ടി വരും.

8. Cancel Processed Guest Bill

മറ്റ്  ബില്ലുകളെപ്പോലെ തന്നെ ഇ-സബ്മിഷന്‍ ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ ട്രഷറിയില്‍ നിന്നും ആദ്യം ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യണം. അതല്ലാത്ത ബില്ലുകള്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും നമുക്ക് ക്യാന്‍സല്‍ ചെയ്യാം.
ആദ്യമായി ജനറേറ്റ് ചെയ്ത് ബില്ല് ക്യാന്‍സല്‍ ചെയ്യണം. ഇതിന് വേണ്ടി Accounts >> Bills >> Cancel Bill എന്ന മെനുവില്‍ പ്രവേശിക്കുക. അപ്പോള്‍ നാം ജനറേറ്റ് ചെയ്ത ബില്ലിന് നേരെ ടിക് രേഖപ്പെടുത്തി Cancel  ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

അതിന് ശേഷം Claim Entry യും ഡിലീറ്റ് ചെയ്യാം. ഇതിന് Accounts മെനുവില്‍ Claim Entry എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നാം ജനറേറ്റ് ചെയ്ത ക്ലെയിം എന്‍ട്രി ലിസ്റ്റ് ചെയ്തിരിക്കും. ഇതിന് നേരെയുള്ള Select ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്ലയിം എന്‍ട്രി ജീവനക്കാരുടെ ലിസ്റ്റ് കാണപ്പെടും. ഈ വിന്‍ഡോ ഏറ്റവും താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ അവിടെ Delete Claim എന്ന ബട്ടണ്‍ കാണാം. ഇതില്‍ അമര്‍ത്തിയാല്‍ ഈ ക്ലെയിം എന്‍ട്രി ഡിലീറ്റ് ചെയ്യപ്പെടും.

Wednesday, 24 August 2016

Worksheet for first unit of first standard




Worksheet for first unit of first standard





അൽ മുദരിസീൻ നിങ്ങൾക്കായി അഭിമാനത്തോടെ സമർപ്പിക്കുന്നു ഓൺലൈൻ ക്ലാസ് റൂം. കമ്പ്യൂട്ടർ , മൊബൈൽ , ടെക് അനുബന്ധ സംശയ നിവാരണവും പുതിയ അറിവുകളും ട്രിക്സ് ആൻഡ്  ടിപ്‌സ് മുതലായവ നിങ്ങളുമായി പങ്കുവെക്കലാണ് ലക്ഷ്യം. നിങ്ങൾക്ക് ഉപകാരപ്പെട്ടാൽ തീർച്ചയായും നിങ്ങളുടെ കൂട്ടുകാർക്കും ഈ വിവരങ്ങൾ ഷെയർ ചെയ്യുക - നിങ്ങളുടെ ഏത് കമ്പ്യൂട്ടർ , മൊബൈൽ , ടെക് അനുബന്ധ സംശയങ്ങൾക്കും അൽമുദരിസീൻ ഓൺലൈൻ സപ്പോർട്ട് നമ്പറുമായി ബന്ധപ്പെടുക.

92 07 370 370

Monday, 22 August 2016

Basic Data Collection - Part Time Instructor's 
Applointment 


CIRCULAR

PROFORMA

Promotion & Postings of HSA's in the cadre of Heads of Panchayat High Schools

Special Assembly on 2016 August 23.08.2016 at 11am

Teachers' role in the Awareness of Vaccinations


വി.എച്ച്.എസ്.ഇ സ്‌കൂളുകളില്‍ ആഗസ്റ്റ് 25ന് ഇന്നവേഷന്‍ ഡേ

സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ആഗസ്റ്റ് 25 ന് ഇന്നവേഷന്‍ ഡേ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും പിന്തുണ നല്‍കി സമൂഹത്തിന് ഗുണകരമാകുന്ന കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഇന്നവേഷന്‍ ഡേയുടെ ഭാഗമായി 389 വി.എച്ച്.എസ്.ഇ സ്‌കൂളുകളിലെ ക്ലാസ്മുറികള്‍ ഒരേ സമയം 2201 സ്പാര്‍ക്ക് റൂമുകളായി മാറും. ഇന്നവേഷന്‍ ഡേ വഴി ഉരുത്തിരിയുന്ന ആശയങ്ങള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയുണ്ടാകും. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയത്തിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും. രണ്ടാമത്തെ രണ്ട് ആശയങ്ങള്‍ക്ക് എഴുപത്തയ്യായിരം രൂപ വീതവും മൂന്നാമത്തെ മൂന്ന് ആശയങ്ങള്‍ക്ക് മുപ്പതിനായിരം രൂപ വീതവും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Friday, 19 August 2016

Wednesday, 17 August 2016

Transfer & posting of HMs/AEOs and equated categories

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് മാറ്റുന്നു
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ഓഫീസ് ഇന്ന് (ആഗസ്റ്റ് 17 ബുധനാഴ്ച) മുതല്‍ സെക്രട്ടറിയേറ്റ് അനക്‌സ് 2-ലെ മൂന്നാം നിലയിലായിരിക്കും പ്രവര്‍ത്തിക്കുക. ഫോണ്‍ 0471 2327574, 2332868. 

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനം : മെരിറ്റ് വേക്കന്‍സി സീറ്റുകളിലെ സ്‌പോട്ട് അഡ്മിഷന്‍ 19 ന് * അപേക്ഷ 17 നും 18 നും അയക്കാം

HSE-First Year Improvement/Supplementary Exam - Revised

Higher Secondary Teachers Training - Commerce

ദിനാചരണങ്ങൾ




റോഡ് സുരക്ഷ ദിനം

അദ്ധ്യാപകദിനം


കര്‍ഷകദിനം

കാര്‍ഷിക ഉപകരണങ്ങള്‍ പഴയതും പുതിയതുംകര്‍ഷക അവാര്‍ഡുകള്‍കാര്‍ഷിക ഉപകരണങ്ങള്‍ ചിത്രങ്ങള്‍ 1  2പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍പുതിയ കാര്‍ഷിക ഉപകരണങ്ങള്‍
സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനക്വിസ്  മലയാളം  അറബിക്   ഹിന്ദി   ഇംഗ്ലീഷ്സ്വാതന്ത്ര്യദിന ക്വിസ് 1ഇന്ത്യന്‍സ്വാതന്ത്ര്യസമരം ടൈം ലൈന്‍ഇന്ത്യന്‍സ്വാതന്ത്ര്യസമരം ടൈം ലൈന്‍ 2ഇന്ത്യന്‍സ്വാതന്ത്ര്യസമരം പ്രധാനസംഭവങ്ങള്‍ഇന്ത്യന്‍സ്വാതന്ത്ര്യസമരം 1857 -1947

ഹിരോഷിമ നാഗസാക്കിദിനം
ഹിരോഷിമദിനം മള്‍ട്ടീമീഡിയ ക്വിസ്സ്സഡാക്കോ സസാക്കി മലയാളം വീഡിയോ By VPAUPS Vilayilഹിരോഷിമ ബോംബിംങ് വീഡിയോ by BBCയുദ്ധവിരുദ്ധ കവിത -വീഡിയോഹിരോഷിമദിനം വിവരണം (mp3)(By KP Saju.AMLPS Cheriya parappur,Tirur)ഹിരോഷിമദിനം പ്രതിജ്ഞഹിരോഷിമാദിനം ക്വിസ്ഹിരോഷിമ ബോംബിംങ് -ടൈം ലൈന്‍സഡാക്കോസസാക്കിയുടെ കഥസഡാക്കോയുടെ കൊക്ക് നിര്‍മ്മാണംയുദ്ധവിരുദ്ധ പോസ്റ്ററുകള്‍100 യുദ്ധവിരുദ്ധ മഹത് വചനങ്ങള്‍ഹിരോഷിമ ബോംബിംങ് വീഡിയോനാഗസാക്കി ബോംബിംങ് തുടക്കംമുതല്‍ഹിരോഷിമ നാഗസാക്കി ചിത്രങ്ങള്‍ഹിരോഷിമ നാഗസാക്കി ഹിരോഷിമ എന്ന ദുഃഖസ്മൃതി 
ചാന്ദ്രദിനം







ചന്ദ്രനെ ലക്ഷ്യംവെച്ച്ചാന്ദ്രദിന Pdf ക്വിസ് ( By GHSS മാതമംഗലം )
ചന്ദ്രനില്‍ ഇറങ്ങിയ ഭാഗങ്ങള്‍ 1   2:ചാന്ദ്രയാത്ര സത്യമോ?ചാന്ദ്രയാത്ര സത്യമോ? മറുപടിചന്ദ്രന്‍ഗ്രഹങ്ങള്‍ ക്വിസ് PSLVGSLVചാന്ദ്രയാന്‍അപ്പോളോ-11 ദൗത്യം: ദൃശ്യങ്ങളിലൂടെApollo 11  മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ കഥമനുഷ്യന്‍ ചന്ദ്രനില്‍ അപ്പോളോ 11 വീഡിയോഅപ്പോളോ 16 ലൂണാര്‍ റോവര്‍അപ്പോളോ 11 യാത്രയിലൂടെഅപ്പോളോ യാത്രികര്‍ പാനല്‍   1  9  10  11  12  13  14  15  16  17
ഗ്രഹങ്ങള്‍ -ബുധന്‍  ശുക്രന്‍  ഭൂമി  ചൊവ്വ  വ്യാഴം  ശനി  യുറാനസ്  നെപ്റ്റ്യൂണ്‍ഇന്ത്യയും ബഹിരാകാശവുംനമ്മുടെ ബഹിരാകാശ സ്ഥാപനങ്ങള്‍ഇന്ത്യന്‍ ബഹിരാകാശം ചുരുക്കപ്പേരുകള്‍ISRO നാള്‍വഴികള്‍ബഹിരാകാശക്വിസ്സൗരയൂഥംഅമ്പിളിമാമനെത്തേടിചാന്ദ്രദിനക്വിസ് 1ചാന്ദ്രദിനക്വിസ് 2ബഹിരാകാശം കൈപിടിയിലൊതുക്കാന്‍
 
ലോകജനസംഖ്യാദിനം
ലോകജനസംഖ്യദിനം theme 2016ലോകജനസംഖ്യദിനം ക്വിസ്ലോകജനസംഖ്യാദിനം UN web ലോകജനസംഖ്യാദിനം ലക്ഷ്യങ്ങള്‍ലോകജനസംഖ്യാദിനം themes
ലോകജനസംഖ്യാദിനം themes വിശദവിവരങ്ങള്‍ലോകജനസംഖ്യാദിനം പ്രശസ്തരുടെ വാക്കുകള്‍ഉയരുന്ന ജനസംഖ്യ പ്രശ്നങ്ങള്‍ജനസംഖ്യാവളര്‍ച്ച റിപ്പോര്‍ട്ട് ലോകജനസംഖ്യ പ്രശ്നം ചിത്രങ്ങള്‍ ജനസംഖ്യ ചില കണക്കുകള്‍ജനസംഖ്യ ചില ഗ്രാഫുകള്‍
ബഷീര്‍-ചിത്രങ്ങള്‍ബഷീര്‍ -ജീവിതരേഖബഷീര്‍-കൂടുതല്‍ കാര്യങ്ങള്‍ലഭിച്ച അവാര്‍ഡുകള്‍ബഷീര്‍ കൃതികളെ അടുത്തറിയാംബഷീര്‍ കൃതികള്‍ബഷീറിനെക്കുറിച്ച് മറ്റുള്ളവര്‍ബഷീര്‍ ചരമദിനം ക്വിസ്ബഷീര്‍ ചരമദിനം -സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍
ലഹരിവിരുദ്ധ ദിനംലഹരിവിരുദ്ധദിനം ക്വിസ്
ലഹരിവിരുദ്ധദിനം പോസ്റ്ററുകള്‍മദ്യപാനത്തിന്റെ ദോഷങ്ങള്‍ A3 പോസ്റ്റര്‍പുകവലിയുടെ ദോഷങ്ങള്‍ A3 പോസ്റ്റര്‍ലഹരിവിരുദ്ധ ലഘുലേഖലഹരിവിരുദ്ധ പ്രതിജ്ഞമദ്യപാനം ദോഷങ്ങള്‍പുകവലി ദോഷങ്ങള്‍ലഹരി ചരിത്രം(കടപ്പാട് അതിജീവനം)വിവിധതരം ലഹരികള്‍(കടപ്പാട് അതിജീവനം)ലഹരിയുടെ വിധേയത്വം(കടപ്പാട് അതിജീവനം)ലഹരിയുടെ അപകടങ്ങള്‍(കടപ്പാട് അതിജീവനം) ലഹരിവിരുദ്ധദിനം അധ്യാപകരുടെ പങ്ക്(കടപ്പാട് അതിജീവനം)    സാലിം അലി ചരമദിനംസാലിം അലി ജീവചരിത്രംപക്ഷികള്‍ ക്വിസ്സാലിം അലി -ബഹുമതികള്‍സാലിം അലി പുസ്തകങ്ങള്‍പക്ഷിനിരീക്ഷണം
 വായനാദിനം












പി.എന്‍ പണിക്കര്‍സാഹിത്യക്വിസ് 1സാഹിത്യ ക്വിസ് 2 മലയാളത്തിലെ കവികള്‍ ആല്‍ബംമലയാളം കവികള്‍ വിവരണം(വിക്കി)മലയാള നോവലിസ്റ്റുകള്‍(വിക്കി)മലയാള സാഹിത്യചരിത്രംഅപരനാമങ്ങള്‍
തൂലികാനാമങ്ങള്‍വിശേഷണങ്ങള്‍ആത്മകഥകള്‍
ജൂണ്‍ 8 സമുദ്രദിനം
സമുദ്രദിന ക്വിസ് സമുദ്രങ്ങള്‍ ക്വിസ്സമുദ്രങ്ങള്‍ ഒറ്റനോട്ടത്തില്‍സമുദ്രങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍

june 5 ലോകപരിസ്ഥിതി ദിനം   

Official site പരിസ്ഥിതിദിനം അറിയേണ്ടതെല്ലാം theme പരിസ്ഥിതി ദിനസന്ദേശങ്ങള്‍ 2000 to 2015പരിസ്ഥിതിദിന ക്വിസ്

















പ്രധാന ദേശീയ അന്തര്‍ദേശീയദിനങ്ങള്‍ set 2  
ദേശീയദിനങ്ങള്‍ മലയാളം
അന്തര്‍ദേശീയദിനങ്ങള്‍ മലയാളം

ബഷീര്‍ ചരമദിനം

പ്രധാന ദേശീയ അന്തര്‍ദേശീയദിനങ്ങള്‍ set 1