Tuesday, 4 October 2016


വന്യജീവി വാരാഘോഷം : സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും നാളെ (ഒക്ടോബര്‍ അഞ്ച്) പ്രതിജ്ഞയെടുക്കും
വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാര്‍ത്ഥികളിലും ജീവനക്കാരിലും എത്തിക്കാനായി നാളെ (ഒക്ടോബര്‍ അഞ്ച്) ഉച്ചയ്ക്കുമുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളും താഴെ കൊടുത്തിരിക്കുന്ന പ്രതിജ്ഞ എടുക്കാനുള്ള ക്രമീകരണങ്ങള്‍ സ്ഥാപനമേധാവികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി. പ്രതിജ്ഞ കേരളത്തിന്റെ കാടുകളും, പുഴകളും, വന്യജീവികളുമെല്ലാം ഞങ്ങളുടെ സ്വത്താണ്, നിലനില്‍പ്പാണ്, അഭിമാനമാണ്. ഇവ വരും തലമുറകളുടെ അവകാശമാണ്. ഇവയെ ഞങ്ങള്‍ സംരക്ഷിക്കും. അതിനെ നശിപ്പിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കുകയില്ല. കാടും, ജലസമൃദ്ധിയും, പച്ചപ്പും സംരക്ഷിക്കുമെന്ന് ഈ മണ്ണില്‍ തൊട്ട് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. കാടിന് കാവല്‍ നാം തന്നെ കാടിന് കാവല്‍ നാം തന്നെ കാടിന് കാവല്‍ നാം തന്നെ

Share this

Artikel Terkait

0 Comment to " "

Post a Comment