Friday, 20 January 2017

അധ്യാപകരുടെ സഹതാപാര്‍ഹ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു

ര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2016 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം.
സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ശുപാര്‍ശയോടുകൂടിയ അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ജനുവരി 31ന് വൈകുന്നേരം അഞ്ച് മണിവരെ നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Share this

0 Comment to "അധ്യാപകരുടെ സഹതാപാര്‍ഹ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു "

Post a Comment