Friday, 20 January 2017

ഫയര്‍ഫോക്സ് ബ്രൌസറില്‍ ചില്ല് പ്രശ്നങ്ങള്‍ ഇല്ലാതെ മലയാളം വായിക്കാന്‍




മോസില്ല ഫയര്‍ ഫോക്സ് ബ്രൌസറില്‍, ചില മലയാളം ബ്ലോഗ്‌ പോസ്റ്റുകള്‍ അല്ലെങ്കില്‍ ചില മലയാളം വെബ്സൈറ്റുകളില്‍ ഉള്ള മലയാളം യൂണികോട് അക്ഷരങ്ങളില്‍ ചില്ലക്ഷരങ്ങള്‍ കൃത്യമായി വായിക്കാന്‍ കഴിയുന്നില്ല എന്നുള്ള പരാതികള്‍ പലരും പലയിടത്തും പറയുന്നത് കേള്‍ക്കാം. ചില മലയാളം യൂണികോട് ഫോണ്ടുകളുമായി ബന്ധപ്പെട്ട സാങ്കേതികമായ ചില പ്രശ്നങ്ങള്‍ കാരണമാണ് അങ്ങിനെ സംഭവിക്കുന്നത്‌. അതായത് ചില്ലക്ഷരങ്ങള്‍ താഴെ കാണുന്ന ചിത്രത്തിലേത് പോലെ ആയിരിക്കും ചിലര്‍ക്ക് കാണുക.

സുഗമമായ വായനയ്ക്ക് പലപ്പോഴും അത് തടസ്സമാവുകയും ചെയ്യുന്നു. സാങ്കേതികമായ പ്രശ്നങ്ങള്‍ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. അതുമായി ബന്ധപ്പെട്ടവര്‍ അത് പരിഹരിക്കും എന്ന് കരുതാം. നമുക്ക് ആ പ്രശ്നം നമ്മുടെ രീതിയില്‍ സോള്‍വ് ചെയ്യാനുള്ള വഴി നോക്കാം. മോസില്ല ഫയര്‍ ഫോക്സ് ബ്രൌസറില്‍ ഇത്തരം ചില്ല് പ്രശ്നം ഒഴിവാക്കിക്കിട്ടാന്‍ ഒരു ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതി. ഫയര്‍ ഫോക്സ് ബ്രൌസര്‍ വഴി ഈ ബ്ലോഗ്‌ പോസ്റ്റില്‍ ചെന്ന്, താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഫയര്‍ ഫോക്സ് ബ്രൌസറില്‍ പ്രസ്തുത ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൌസര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്തു ചില്ല് പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ബ്ലോഗുകളോ വെബ്സൈറ്റുകളോ കണ്ടു നോക്കൂ. ചില്ലുകളെല്ലാം കൃത്യമായി കാണാനാകും.

fix-ml ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Share this

Artikel Terkait

0 Comment to "ഫയര്‍ഫോക്സ് ബ്രൌസറില്‍ ചില്ല് പ്രശ്നങ്ങള്‍ ഇല്ലാതെ മലയാളം വായിക്കാന്‍"

Post a Comment