Wednesday, 25 January 2017

സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ പദ്ധതി : അപേക്ഷ ക്ഷണിച്ചു .

                   പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന വര്‍ഷ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ സാധ്യതയുള്ള നിരവധി മേഖലകളില്‍ നിന്നുള്ള കോഴ്‌സുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാക്ടിക്കല്‍ ഇന്റേണ്‍ഷിപ്പുമുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.asapkerala.gov.in/sss-ല്‍ ഫെബ്രുവരി അഞ്ച് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2772524.

Share this

Artikel Terkait

0 Comment to "സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ പദ്ധതി : അപേക്ഷ ക്ഷണിച്ചു ."

Post a Comment