Wednesday, 1 February 2017

ആദായനികുതി കുറച്ചു

           രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള ആദായനികുതി അഞ്ച് ശതമാനമായി കുറച്ചു നേരത്തെ ഇത് 10 ശതമാനമായിരുന്നു.റിബേറ്റ് കൂടി ലഭിക്കുന്നതോടെ മൂന്ന് ലക്ഷം രൂപമുതല്‍ 3.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 2,500 രൂപമാത്രമാണ് നികുതി ബാധ്യത വരിക 80സി പ്രകാരം 1.5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുന്നവര്‍ക്ക് 4.5 ലക്ഷം രൂപവരെ നികുതി നല്‍കേണ്ടതില്ല നികുതി കുറച്ചതോടെ അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 12,500 രൂപയുടെ മെച്ചമാണ് ഉണ്ടാകുക.അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവർ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനവും നികുതി അടയ്ക്കണം. 50 ലക്ഷം മുതല്‍ ഒരു കോടി വരെ വരുമാനമുള്ളവരില്‍ നിന്ന് 10 ശതമാനവും ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവർ   15 ശതമാനം സര്‍ചാര്‍ജ്  നൽകണം .

Share this

Artikel Terkait

0 Comment to "ആദായനികുതി കുറച്ചു"

Post a Comment