Saturday, 18 March 2017

എസ്.സി.ഇ.ആര്‍.ടി തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ അക്കാദമിക പിന്തുണ നല്‍കും

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നേരിട്ടുള്ള അക്കാദമിക പിന്തുണ ഒരുക്കും. അധ്യാപക ശാക്തീകരണം, കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, പഠനവിഭവങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ മേഖലകളില്‍ എസ്.സി.ഇ.ആര്‍.ടി സേവനം ലഭ്യമാക്കും. ഈ സേവനം ആഗ്രഹിക്കുന്ന സ്‌കൂളധികൃതര്‍ (സര്‍ക്കാര്‍/എയ്ഡഡ്) സ്‌കൂളിന്റെ പേര്, ക്ലാസുകളുടെ എണ്ണം, ആകെ കുട്ടികള്‍, ആകെ അധ്യാപകര്‍, തല്‍സ്ഥിതി റിപ്പോര്‍ട്ട് എന്നിവ രേഖപ്പെടുത്തി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ മാര്‍ച്ച് 25നകം അപേക്ഷിക്കണം. 

Share this

Artikel Terkait

0 Comment to " എസ്.സി.ഇ.ആര്‍.ടി തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ അക്കാദമിക പിന്തുണ നല്‍കും"

Post a Comment