സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരോടൊപ്പം വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് കുട്ടിക്കൂട്ടം രൂപീകരിച്ചിരിക്കുന്നത്. SITC/JSITC എന്നിവരുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനമേല്‍നോട്ടത്തിനായി പ്രധാനാധ്യാപകന്‍ കണ്‍വീനറും PTA പ്രസിഡന്റ് ചെയര്‍മാനുമായ രക്ഷാധികാരസമിതി രൂപീകരിക്കണം. ഒരു വിദ്യാലയത്തില്‍ നിന്നും ചുരുങ്ങിയത് 20 പേരെ അംഗങ്ങളാക്കി രൂപീകരിക്കുന്ന കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനത്തിനായി അഞ്ച് മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. ആനിമേഷന്‍ & മള്‍ട്ടി മീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിവയാണ് പ്രത്യേകം ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍. ഇതിലേതെങ്കിലുമൊരു മേഖലയില്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിലൂടെ വിദ്യാലയങ്ങളിടെ ICT പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ SITC/JSITCയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിനും സാധിക്കുമെന്ന മേന്മയുമുണ്ട്.
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ തുടക്കം ഈ മാസമാരംഭിക്കുകയാണല്ലോ. അതിന് മുന്നോടിയായി SITC/JSITC മാര്‍ക്കുള്ള പരിശീലനം നടന്നു. കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവധിക്കാലത്ത് നടക്കുന്ന പരിശീലനത്തിന് മുന്നോടിയായായുള്ള പരിശീലനം പത്താം തീയതി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കും. ഈ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ മൊഡ്യൂളുകള്‍ IT@School തയ്യാറാക്കി നല്‍കിയത് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
0 Comment to "ഹായ് സ്കൂള്‍ കുട്ടികൂട്ടം - പ്രവര്‍ത്തനങ്ങള്‍"
Post a Comment