Wednesday, 7 January 2015

മുസ്ലിം/നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു


2013-14 അദ്ധ്യയന വര്‍ഷത്തില്‍ മുസ്ലിം/നാടാര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 2014-15 വര്‍ഷത്തേക്ക് പുതുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി ക്ഷണിച്ചു. അപേക്ഷ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in  Muslim/Nadar Scholarship (MNS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2015 ജനുവരി 12. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അന്തര്‍ജില്ലാ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ പ്രൈമറി അധ്യാപകരില്‍ നിന്നും 2014-15 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാം. 2015 ജനുവരി 24 ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (www.transferandpostings.in, www.education.kerala.gov.in) പി.എന്‍.എക്‌സ്.59/201

Tuesday, 6 January 2015

അറബി ടീച്ചര് ഒഴിവ്

കാവനൂര് ഗവ.ഹയര് സെക്കന്ഡറി സ്കൂളില് ദിവസവേതനാടിസ്ഥാനത്തില് അറബിക് വിഷയത്തില് ടീച്ചറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ( ജനുവരി ഏഴ്) രാവിലെ 10ന് നടക്കും. താത്പര്യമുള്ളവര് രേഖകള് സഹിതം എത്തണം. ഫോണ്. 0483 2796850

Sunday, 4 January 2015

തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം 2014-15 GGHSS ആറ്റിങ്ങല്‍


പ്രോഗ്രാം നോട്ടീസിനായി  ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവിടെ ക്ലിക്ക് ചെയ്യൂ      CLICK HERE

ജില്ലാ കലോത്സവം --ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് 
  CLICK HERE


   ഇത്തവണ തിരുവനന്തപുരം ജില്ലാ കലോത്സവം ഹൈടെക്ക്,
എല്ലാ മത്സരഫലങ്ങളും ലൈവായി നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കാന്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്സ് പ്രവര്‍ത്തന സജ്ജമായി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സെക്കന്റുകള്‍കൊണ്ട് tvmkalolsavam എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ്സ് ഡൗണ്‍ലോഡ് ആകും,നെറ്റ് കണക്ഷനുള്ള മൊബൈലില്‍ നിങ്ങള്‍ക്ക് തത്സമയം ഫലങ്ങള്‍ അറിയാം.വീഡിയോ,മറ്റു ലിങ്കുകള്‍ എന്നിവ ലഭിക്കാന്‍ മൊബെലിലെ മെനു കീ ഉപയോഗിക്കുക(ഇടതു വശത്തെ കീ)കൂടാതെ മത്സരഫലങ്ങള്‍ www.tvmkalolsavam.in  എന്ന വെബ്സൈറ്റിലൂടെ വിശദമായി കാണാവുന്നതാണ്.
ഇപ്പോള്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും tvmkalolsavam എന്ന് സെര്‍ച്ച്ചെയ്ത്  ആപ്സ് ഡൗണ്‍ലോഡ് ചെയ്യൂ....ആപ്സ് ലിങ്ക്

Thursday, 1 January 2015

സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

        അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എയിംസ്, ടിസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിനകത്ത് സി.എ/ഐ.സി.ഡബ്ല്യൂ.എ/കമ്പനി സെക്രട്ടറി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരവും പിന്നാക്ക സമുദായ വികസന വകുപ്പിന്റെ www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍. കൂടുതല്‍ വിവരം 0471-2727379 എന്ന ഫോണിലുംobcdirectorate@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം

മാത്തമാറ്റിക്‌സ് ടീച്ചര്‍, പ്രൊഡക്ഷന്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


                    യു.എ.ഇ.യിലെ ഷാര്‍ജയിലുള്ള പ്രമുഖ സി.ബി.എസ്.ഇ. സ്‌കൂളിലേക്ക് മാത്തമാറ്റിക്‌സ് ടീച്ചര്‍, പ്രമുഖ പ്രിന്റിങ് പ്രസിലേക്ക് പ്രൊഡക്ഷന്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ പുരുഷന്മാരില്‍ നിന്നും ഒ.ഡി.ഇ.പി.സി. അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതംresume.odepc@gmail.com എന്ന വിലാസത്തില്‍ ജനുവരി 15നകം അപേക്ഷിക്കണം. ഫോണ്‍ 0471 2576314/19. വെബ്‌സൈറ്റ്www.odepc.kerala.gov.in.

പ്രഥമാദ്ധ്യാപകര്‍ക്ക് മാനേജ്‌മെന്റ് പരിശീലനം

      പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവണ്‍മെന്റ് സ്‌കൂളുകളിലെ എല്‍.പി., യു.പി. പ്രഥമാധ്യാപകര്‍ക്കുളള ദ്വിദിന മാനേജ്‌മെന്റ് പരിശീലനം ജനുവരി അഞ്ച് മുതല്‍ 17 വരെ ഏഴ് ബാച്ചുകളിലായി സീമാറ്റ്- കേരള നടത്തുന്നു. കെ.ഇ.ആര്‍., കെ.എസ്.ആര്‍., ഫിനാന്‍സ് മാനേജ്‌മെന്റ്, സ്റ്റോര്‍ പര്‍ച്ചേയ്‌സിങ്, സ്‌കൂള്‍ വികസന പദ്ധതിയും വിദ്യാലയാസൂത്രണവും, അക്കാദമിക മികവുകള്‍, ഐ.സി.ടി യും ഇ-ഗവേണന്‍സും, പ്രഥമാധ്യാപകന്റെ കടമകളും ചുമതലകളും, നേതൃഗുണങ്ങളും സ്ട്രസ് മാനേജ്‌മെന്റും, സ്‌കൂള്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാല്യൂവേഷന്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടൈം മാനേജ്‌മെന്റ് എന്നിവ മാനേജ്‌മെന്റ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതത് വിഷയങ്ങളിലെ വിദഗ്ദ്ധര്‍ ക്ലാസെടുക്കും. അറിയിപ്പ് കിട്ടിയ പ്രഥമാദ്ധ്യാപകര്‍ അതത് ബാച്ചുകളില്‍ എത്തണമെന്ന് സീമാറ്റ് - കേരള ഡയറക്ടര്‍ അറിയിച്ചു.