Sunday, 8 March 2015

Anticipatory Income Statement 2015-16

https://sites.google.com/site/alrahiman1/Anticipatory%202015-16.xls?attredirects=0&d=12014-15 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി അടച്ചു കഴിഞ്ഞു. ഇനി 2015-16 വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ വേണം. അടുത്ത വര്‍ഷം അടക്കേണ്ടി വന്നേക്കാവുന്ന ആദായ നികുതിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം 2015 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ മുതല്‍ ശമ്പളത്തില്‍ കുറവ് ചെയ്തിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അത്ര തന്നെ നിര്‍ബന്ധമായിരുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് നിര്‍ബന്ധമാണ്. ഇങ്ങനെ ഓരോ മാസവും ഒരു ഗഡു കുറവ് ചെയ്യുന്നത് കൊണ്ടുള്ള സൗകര്യം ഇതിനോടകം പലര്‍ക്കും മനസ്സിലായിക്കാണും. എന്തായാലും മാര്‍‌ച്ച് മാസത്തെ ശമ്പളം പാസാകണമെങ്കില്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ബില്ലിനോടൊപ്പം ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കുകയും ഒരു ഗഡു നികുതി കിഴിവ് ചെയ്യുകയും വേണം. ഗസറ്റഡ് അല്ലാത്തവരുടെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ സ്വീകരിക്കുകയും അതിനനുസരിച്ച് അവരുടെ നികുതി ശമ്പളത്തില്‍ പിടിക്കുകയും വേണം. ഈ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള എക്സല്‍ സേഫ്റ്റ്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം.


2015-16 വര്‍ഷത്തെ സ്ലാബിനനുസരിച്ചാണ് പ്രതീക്ഷിത നികുതി കണക്കാക്കുന്നത്. 2015 മാര്‍ച്ചിലെ ധനമന്ത്രി ശ്രീ.അരുണ്‍ ജെയ്റ്റിലിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍ അടുത്ത വര്‍ഷം ടാക്സ് സ്ളാബില്‍ മാറ്റങ്ങളൊന്നുമില്ല.  പക്ഷെ ഡിഡക്ഷനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയുണ്ട്. ഇവ താഴെ കൊടുക്കുന്നു.
  • സാധാരണക്കാരുടെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 15000 രൂപയില്‍ നിന്നും 25000 രൂപയാക്കി ഉയര്‍ത്തി ,
  • സീനിയര്‍ സിറ്റിസണിന്‍റെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 20,000 രൂപയില്‍ നിന്നും 30,000 രൂപയാക്കി ഉയര്‍ത്തി.
  • മെഡിക്കല്‍ ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരാത്ത 80 വയസില്‍ കൂടുതലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30,000 രൂപ വരെ ചികിത്സാചിലവ് ഇനത്തില്‍ കിഴിവനുവദിക്കാന്‍ തീരുമാനിച്ചു.
  • മാരകമായ രോഗങ്ങളുടെ ചികിത്സാ ചെലവുകള്‍ക്ക് അനുവദിച്ചിരുന്ന കിഴിവ് 60,000 രൂപയില്‍ നിന്നും 80,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
  • വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ക്കുള്ള കിഴിവ് 50000 രൂപയില്‍ നിന്നും 75,000 രൂപയാക്കി.
  • എല്‍.ഐ.സി പോലുള്ള പെന്‍ഷന്‍ ഫണ്ട് സ്കീമില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതിനുള്ള കിഴിവ് 1 ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി ഉയര്‍ത്തി.
  • ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് പ്രതിമാസം 800 രൂപ എന്നത് ഇരട്ടിയാക്കി 1600 രൂപവരെ കുറവ് ചെയ്യാവുന്നതാണ്.


കടപ്പാട് : Abdu Rahiman Sir, Valiyapeediyakkal, HSST, GHSS BP ANGADI, TIRUR

Share this

Artikel Terkait

0 Comment to "Anticipatory Income Statement 2015-16"

Post a Comment