Wednesday, 4 March 2015

ഓണ്‍ലൈനായി വിവരം നല്‍കണം

എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് സ്‌കൂളുകളില്‍നിന്ന്www.pareekshabhavan.in വഴി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. ഓരോ വിഭാഗത്തിലും അപ്‌ലോഡ് ചെയ്ത ഗ്രേസ് മാര്‍ക്കിന്റെ വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രന്റൗട്ടും സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പികളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുകളില്‍ മാര്‍ച്ച് 12 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഏല്‍പ്പിക്കണം. എന്നാല്‍ സ്‌പോര്‍ട്‌സ് ഗെയിംസ് ഇനങ്ങളിലേത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍.സി.സി. വിഭാഗത്തിലേത് അതത് യൂണിറ്റ് ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദാംശംwww.pareekshabhavan.in ല്‍ ലഭിക്കും

Share this

Artikel Terkait

0 Comment to "ഓണ്‍ലൈനായി വിവരം നല്‍കണം"

Post a Comment