Saturday, 31 October 2015

തിരഞ്ഞെടുപ്പിലെ ക്രമസമാധാന പാലനം: നിര്‍ദ്ദേശം നല്‍കി

തിരഞ്ഞെടുപ്പിലെ പോലീസ് വിന്യാസവും മാരകായുധങ്ങള്‍ കൈവശം വെക്കുന്നതിനെതിരെയുളള നടപടികളും വാഹന പരിശോധനയും സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പില്‍ പോലീസ് വിന്യാസത്തില്‍ പ്രതേ്യക കരുതല്‍ നടപടികള്‍ കൈക്കൊളളണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളവും ഫലപ്രഖ്യാപനം നടന്ന് ഒരാഴ്ച്ച കഴിയുംവരെയും മാരകായുധങ്ങള്‍ കൈവശം കൊണ്ടു നടക്കരുത് എന്ന് വ്യാപക പ്രചാരണത്തിലൂടെ ജനങ്ങളെ അറിയിക്കണം. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരെയെങ്കിലും ഇത്തരം മാരകായുധങ്ങളുമായി കണ്ടാല്‍ അവരെ കര്‍ശനമായി നേരിടുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും വേണം. വോട്ടെടുപ്പ് ദിനത്തിനു മൂന്നു ദിവസം മുമ്പും വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെയും സാമൂഹിക വിരുദ്ധരോ ആയുധങ്ങളോ പുറത്തുനിന്ന് നിയോജക മണ്ഡലങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വാഹന പരിശോധനയിലൂടെ ഉറപ്പുവരുത്തണം.കുറ്റവാളികളെ പിടികൂടുകയും ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുക്കുകയും വേണം. 

Friday, 30 October 2015

തദ്ദേശ തിരഞ്ഞെടുപ്പ് : ആള്‍മാറാട്ടം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനില്‍ ആള്‍മാറാട്ടം നടത്തുന്നതിനുള്ള ശ്രമം ഉണ്ടായാല്‍ പ്രസൈഡിംഗ് ഓഫീസര്‍ 32-ാം ചട്ടപ്രകാരം നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്താന്‍ പാടില്ലായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഒരു പ്രത്യേക സമ്മതിദായകനാണെന്ന് അവകാശപ്പെടുന്ന ആളിന്റെ നിജസ്ഥിതിയെപ്പറ്റി ഏതെങ്കിലും പോളിംഗ് ഏജന്റ് നിശ്ചിത ഫീസ് അടച്ച് തര്‍ക്കം ഉന്നയിച്ചാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ തര്‍ക്കം സംബന്ധിച്ച് 32-ാം ചട്ടപ്രകാരമുള്ള അന്വേഷണം നടത്തേണ്ടതും അന്വേഷണത്തില്‍ തര്‍ക്കം തെളിയിക്കപ്പെട്ടതായി കരുതുന്നപക്ഷം തര്‍ക്കത്തില്‍ വിധേയമായ ആളിനെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയേണ്ടതും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 171 എഫ് വകുപ്പ് പ്രകാരം അയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്. 
IvfÌÀ ]co-io-e\w 31-þ10-þ15

31-10-2015  Xob-Xn-bn \S-¯p-hm³ \nÝbn¨n-cn-¡p¶  A[-ym-]-I-cpsS       IvfÌÀ   ]cn-io-e\ kabw  Xt±  kzbw  `cW   Xnc-sª-Sp¸v {]am-Wn¨v cmhnse 9.00 aWn   apX D¨bv¡v 2.00 aWn hsc {Iao-Icn-¨n-cn-¡p-¶-Xmbn s]mXp hnZ-ym-`-ymkUb-c-IvSÀ    Adnbn-¡p-¶p.

Thursday, 29 October 2015

Tuesday, 27 October 2015

പ്രൈമറി അദ്ധ്യാപകര്‍ക്കായി  സൌജന്യ ഇംഗ്ലീഷ് പരിശീലനം

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Regional Institute of English (RIE) എന്ന സ്ഥാപനം പ്രൈമറി അദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ സൌജന്യ ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഒന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 2 മുതല്‍ ഡിസംബര്‍ 1 വരെയാണ് പരിശീലന കാലാവധി. പ്രൈമറി തലത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നവരും 50 വയസ്സ് കഴിയാത്തവരുമായ അദ്ധ്യാപകരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനത്തിന് വിഘാതം ഉണ്ടാക്കാതെയാണ് പരിശീലനത്തിന് അയക്കേണ്ടത്. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.riesielt.com ല്‍ ലോഗിന്‍ ചെയ്യേണ്ടതാണ്.


Thursday, 22 October 2015

എല്‍.പി ക്ലാസ്സുകളിലേക്കുള്ള രണ്ടാം യുണിറ്റ് ക്ലാസ്സ്‌ ടെസ്റ്റിനുള്ള മാതൃകാ ചോദ്യ പേപ്പര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

തയ്യാറാക്കി തന്നിരികുന്നത്‌  

മുഹമ്മദ്‌ അഷ്‌റഫ്‌ മാസ്റ്റര്‍ , ജി.എല്‍.പി.എസ് വെട്ടത്തൂര്‍ , മലപ്പുറം, 975678570

 


Monday, 19 October 2015

സമയപരിധി നീട്ടി

        2015-16 വര്‍ഷത്തിലെ മെരിറ്റ് -കം-മീന്‍സ് സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനുളള അവസാന തീയതി നവംബര്‍ 15 വരെ നീട്ടി. 2014 -15 വര്‍ഷത്തിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കി പാസായിട്ടുളളവര്‍ക്കും, എന്നാല്‍ വിവിധ കാരണങ്ങളാല്‍ തുക ലഭിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അത് പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുന്നതിനും, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ തുക തടഞ്ഞുവെച്ചവര്‍ക്ക് അത് തിരുത്തി നല്‍കുന്നതിനും ഉളള സമയപരിധിയും നവംബര്‍ 15 വരെ നീട്ടി 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നവര്‍ക്ക് സഹായകമായ ഒരു വീഡിയോ.

എങ്ങനെ വോട്ടിംഗ് മെഷ്യീന്‍ പ്രവര്‍ത്തിക്കുന്നു,,ഇലക്ഷന്‍ കമ്മീഷന്‍ അപ് ലോഡ് ചെയ്ത വീഡിയോ കാണാൻ   ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 17 October 2015

അര്‍ദ്ധവാര്‍ഷിക പരീക്ഷ IT നിര്‍ദ്ദേശങ്ങള്‍

ഹൈസ്ക്കൂള് ക്ലാസുകളിലെ 2015-16 അധ്യായന വർഷത്തെ അർദ്ധവാർഷിക ഐ.ടി പരീക്ഷ സംബന്ധിച്ച സർക്കുലർ

ശാസ്ത്രോത്സവം 2015-16 സര്ക്കുലർ

2015 2016 വർഷത്തെ കേരളാ സ്കൂള് ശാസ്ത്രോത്സവത്തിന്റെ റവന്യൂജില്ല, സംസ്ഥാന മേളകളും ബന്ധപ്പെട്ട മറ്റ് മത്സരങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച സര്ക്കുലർ
ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കി
      സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ ഐഡന്റിറ്റി കാര്‍ഡ് കര്‍ശനമായി ധരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ജീവനക്കാര്‍ക്ക് അത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

നോട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല

         വിദേശ രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥമൊ ഉന്നത വിദ്യാഭ്യാസത്തിനൊ പോകുന്നവരുടെ അംഗീകൃത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളില്‍ നോര്‍ക്ക മുഖാന്തിരമുള്ള എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന് നോട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ലെന്ന് നോര്‍ക്ക ഓതന്റിക്കേഷന്‍ ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റിന്റെയും, മാര്‍ക്ക് ഷീറ്റുകളുടെയും അസല്‍ ഹാജരാക്കിയാല്‍ മതിയാകും. വിശദ വിവരങ്ങള്‍www.norkaroots.netവെബ്‌സൈറ്റില്‍ ലഭ്യമാണ്. 

പാഠപുസ്തകം ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത പ്രധാനാധ്യാപകര്‍ക്കെതിരെ നടപടി

2015-16 വര്‍ഷത്തെ പാഠപുസ്തകം ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത   സ്കുളുകളുടെ ലിസ്റ്റ്
പ്രധാനാധ്യാപകര്‍ക്കെതിരെ നടപടി    ഉത്തരവ്  

ജില്ലാ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

                   2015 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരില്‍ നിന്നും ജില്ലാ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥിക്ക് 1250 രൂപ
ആണ് സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. എസ്.സി/ എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകുല്യങ്ങളും, എസ്.സി.ഇ.ആര്‍.ടി. നല്‍കുന്ന എന്‍.ടി.എസ്.ഇ. സ്‌കോളര്‍ഷിപ്പുകളും, ഒറ്റപ്പെണ്‍കുട്ടിക്കുളള സ്‌കോളര്‍ഷിപ്പുകളും ഒഴികെ, മറ്റ് ഏതെങ്കിലും സ്‌കോളര്‍ഷിപ്പോ, ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടുളളതല്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപന മേധാവി മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കേണ്ട അവസാന തീയതി: 2015 ഒക്ടോബര്‍ 28. വിശദവിവരങ്ങളും, സ്ഥാപനമേധാവികള്‍ക്കുളള നിര്‍ദ്ദേശങ്ങളും www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍.

Friday, 16 October 2015

അറബിക് ക്വിസ്സ് - എൽ.പി തലം

എൽ.പി കലോത്സവത്തിന് മുന്നോടിയായി അറബി ക്വിസ് മത്സരത്തിന് കുട്ടികളെ പരിശീലിപ്പിക്കാൻ സഹായകരമായ ചോദ്യാവലി ഡൌണ് ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
തയ്യാറാക്കിയത് : എംഎം ഷിഹാബുദ്ധീൻ (ജി.എൽ.പിഎസ് മറ്റത്തിൽഭാഗം)

Wednesday, 14 October 2015

അറബി, മലയാളം ടൈപ്പിംഗ് സഹായി

അറബി, മലയാളം ടൈപ്പിംഗ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ സഹായി ഡൌണ് ലോഡ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക.

അയച്ച് തന്നത് MUNEER PALLIPADI (A.R.NAGAR H.S.S,CHENDAPPURAYA) KOLAPPURAM,MALAPPURAM (DIST)

ഒഇസി: ലംപ്‌സം ഗ്രാന്റ് വിതരണം

സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് / അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സംഗ്രാന്റ്, സ്‌കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണത്തിനായി നല്‍കിയിട്ടുണ്ട്. തുക പിന്‍വലിച്ച് വിതരണം ചെയ്തിട്ടില്ലാത്ത ഹെഡ്മാസ്റ്റര്‍മാര്‍ ഉടന്‍ ബന്ധപ്പെട്ട ബാങ്കുകളുമായി ബന്ധപ്പെട്ട് തുക പിന്‍വലിച്ച് വിതരണം പൂര്‍ത്തിയാക്കണം. പണം പിന്‍വലിക്കുന്നതിലോ ലഭ്യമാക്കുന്നതിലോ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്ക് അധികൃതരുമായോ പിന്നാക്ക സമുദായ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായോ ബന്ധപ്പെട്ട് പരിഹാരം തേടേണ്ടതാണെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 


Tuesday, 13 October 2015

പൂജവയ്പ് : 21 -ന് അവധി

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 ബുധനാഴ്ച പൂജവെയ്പിനോടനുബന്ധിച്ച് അവധി അനുവദിച്ച് ഉത്തരവായി. 


Saturday, 10 October 2015

ഒക്ടോബര്‍ 15 ന് മുമ്പായി എല്ലാ കുട്ടികളുടെയും യു.ഐ. ഡി വിശദാംശങ്ങള്‍ താഴെ കാണുന്ന സൈറ്റില്‍ എന്റര്‍ ചെയ്യേണ്ടതാണ്.. ഉത്തരവ്
 സൈറ്റ്

സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം

        സാമൂഹ്യസുരക്ഷാ മിഷന്റെ കീഴിലുള്ള സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. മുന്‍വര്‍ഷം അപേക്ഷിച്ച വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചിട്ടുള്ളതായി അറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥിക്ക് തുക ലഭിച്ചിട്ടില്ലെങ്കില്‍ 0471 2341200 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ വിശദാംശങ്ങള്‍ അറിയുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരെ ഈ വര്‍ഷം Renewalന് നല്‍കേണ്ടതാണ്. അതോടൊപ്പം പുതുതായി വിദ്യാലയത്തില്‍ പ്രവേശനം തേടിയ വിദ്യാര്‍ഥികളെയും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ടി സി വാങ്ങി പോയ വിദ്യാര്‍ഥികളുടേത് അവര്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാലയത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
     ഇത് കൂടാതെ കഴിഞ്ഞ അധ്യയനവര്‍ഷം സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിച്ചവരില്‍ എസ് എസ് എല്‍ സിക്ക് എല്ലാവിഷയങ്ങള്‍ക്കം A+ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യക്ഷേമവകുപ്പിന്റെ പ്രത്യേകപുരസ്കീരത്തിനും ഇതോടൊപ്പം അപേക്ഷിക്കാവുന്നതാണ്.
(മുന്‍വര്‍ഷത്തെ Username വിദ്യാലയത്തിന്റെ മെയില്‍ ഐ ഡി ആയിരുന്നു)
സ്നേഹപൂര്‍വ്വം അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്നേഹപൂര്‍വ്വം അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഓണ്‍ലൈന്‍ സൈറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റ് അന്വേഷണങ്ങള്‍ക്ക്  ബന്ധപ്പെടേണ്ട മെയില്‍ അഡ്രസ്: snehapoorvamonline@gmail.com 

Friday, 9 October 2015

STATE LEVEL SOCIAL SCIENCE NEWS READING COMPETITION-2015

click here


ഒക്ടോബർ 15 ലോക കൈകഴുകൽ ദിനംആചരിക്കണം .അസ്സംബ്ലി ചേരണം.ശു ചിത്വ സന്ദേശം നൽകണം
ലോക കൈകഴുകൽ ദിന പ്രതിജ്ഞ

Thursday, 8 October 2015

Tuesday, 6 October 2015

School Sasthra Mela (Sasthrolsavam)

Monday, 5 October 2015

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും യോഗ്യത

           വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ നിയമനത്തിന് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം തത്തുല്യയോഗ്യതയായി പരിഗണിക്കുന്നതിന് അനുമതി നല്‍കി ഉത്തരവായി. ഉത്തരവ് നമ്പര്‍ : സ.ഉ (എം.എസ്) 145/2015/തൊഴില്‍ 

Saturday, 3 October 2015

സ്റ്റേറ്റ് മെരിറ്റ് സ്‌കോളര്‍ഷിപ്പ്

               സംസ്ഥാനത്തെ സര്‍വകലാശാലകളോട് ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും സര്‍വകലാശാലാ ഡിപ്പാര്‍മെന്റുകളിലെയും വിദ്യാര്‍ത്ഥികളില്‍ നിന്നും 2015-16 അധ്യയന വര്‍ഷത്തേക്കുള്ള സ്റ്റേറ്റ് മെരിറ്റ് സ്‌കോളര്‍ഷിപ്പിനുള്ള (പുതിയത്) ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായwww.dcescholarship.kerala.gov.in-ല്‍ State Merit Scholarship (SMS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം.





ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

            ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കൂടാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളുംwww.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് ഒക്ടോബര്‍ 30-ന് മുന്‍പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികാരികള്‍ നവംബര്‍ 10-നകം ഡാറ്റാ എന്‍ട്രി നടത്തേണ്ടതാണെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.


Thursday, 1 October 2015