Thursday, 31 March 2016

Clarification on Teachers Package

KASEPF Instruction for settling pending Loan Applications by March 31

ICDS-Salary-New Head of Account reg.


SSLC EXAM-2016.Centralized Valuation Camp at Govt 

Boys HSS Attingal is shifted to Govt Girls HS Attingal. 

Report concerned Addl Chiefs and Asst Examiners at 

Govt Girls HS Attingal in time.


ഗ്രാന്റ് - ഇന്‍ -എയ്ഡ് ബില്ലുകളും ഇനി ഓണ്‍ലൈനില്‍


സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് - ഇന്‍ - എയ്ഡ് ലഭിക്കുന്ന സഥാപനങ്ങളും/ ഏജന്‍സികളും ഗ്രാന്റ് - ഇന്‍ -എയ്ഡ് ബില്ലുകള്‍ നേരിട്ട് ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കണ്‍ട്രോളിംഗ് ഓഫീസറുടെ കൗണ്ടര്‍ സിഗ്നേച്ചറോടുകൂടി വേണം ബില്ലുകള്‍ സമര്‍പ്പിക്കേണ്ടത്. ഇന്റഗ്രേറ്റഡ് ഫിനാന്‍സ് മാനേജ്‌മെന്റ് സംവിധാനത്തില്‍ ഓണ്‍ലൈനായി ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനുളള സൗകര്യം അംഗീക്യത ഡ്രോയിംങ്ങ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുളളതിനാല്‍ ഗ്രാന്റ് എന്‍ എയ്ഡ് ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ മാര്‍ച്ച് 22 ലെ ജി.ഒ(പി) 42/2016/ഫിന്‍. ഉത്തരവില്‍

Wednesday, 30 March 2016

ഫലം പ്രസിദ്ധീകരിച്ചു
എട്ടാം ക്‌ളാസിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. www.education.kerala.gov.in, www.itschool.gov.in എന്നി വെബ് സൈറ്റുകളില്‍ നിന്നും ഫലം അറിയാം. വിജയികള്‍ അതത് സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 


ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2014-15 -അടിയന്തിരം

 തുക ബാങ്ക് അക്കൌണ്ടില്‍ എത്തിയിട്ടില്ലാത്ത അര്‍ഹാരയവരുടെ അക്കൌണ്ട് വിവരങ്ങള്‍ എഡിറ്റ്‌ ചെയ്ത് ഉടന്‍ അപ്ഡേറ്റ് ചെയ്യണം 


2014-15 ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ തുക ബാങ്ക് അക്കൌണ്ടില്‍ എത്തിയിട്ടില്ലാത്തവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ എഡിറ്റ്‌ ചെയ്ത് കൃത്യമായി അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങള്‍ www.scholarship.itschool.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമായിട്ടുണ്ട്. അതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.  ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Tuesday, 22 March 2016

Saturday, 19 March 2016

URGENT-TEXT BOOK- ONLINE INTENDING- LAST DATE EXTENT IN HSS


DEd (II &  IV ) Exam  CE Online  marks EntryStarted..login

Online general transfer - Date extension reg.



വിക്‌ടേഴ്‌സിലെ തത്സമയം പത്താം ക്ലാസില്‍ സോഷ്യല്‍സയന്‍സ്

വിക്‌ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസില്‍ ഇന്ന് (മാര്‍ച്ച് 19) വൈകുന്നേരം ആറു മുതല്‍ എട്ടു വരെ ഹിസ്റ്ററിയും, ജ്യോഗ്രഫിയും നാളെ (മാര്‍ച്ച് 20 ഞായറാഴ്ച്ച) വൈകുന്നേരം സോഷ്യല്‍സയന്‍സും സംപ്രേഷണം ചെയ്യും.18004259877 എന്ന ടോള്‍ ഫ്രീനമ്പറില്‍ വിളിച്ച് സംശയനിവാരണം നടത്താം. പുനഃസംപ്രേഷണം തൊട്ടടൂത്ത ദിവസങ്ങളില്‍ രാവിലെ 06.30 മുതല്‍ 08.30 വരെ

Friday, 18 March 2016

SSLC Examination-March 2016 Centralized Valuation- Posting

 Order for Asst Examiners and Addl Chief 
examinersSCHOOL LOGIN




ഭൗമ മണിക്കൂര്‍ സമുചിതമായി ആചരിക്കുക : 

ഗവര്‍ണര്‍

മാര്‍ച്ച് 19 ശനിയാഴ്ച വൈകുന്നേരം 8.30 മുതല്‍ 9.30 വരെ വൈദ്യുത വിളക്കുകള്‍ അണച്ചും വൈദ്യുത ഉപകരണങ്ങള്‍ നിര്‍ത്തിവച്ചും ഭൗമ മണിക്കൂര്‍ ആചരിക്കണമെന്ന് പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ഗവര്‍ണര്‍ പി.സദാശിവം ആഹ്വാനം ചെയ്തു. യുക്തിസഹമായ ഊര്‍ജ ഉപഭോഗവും സംരക്ഷണവും ലക്ഷ്യമിടുന്ന ഭൗമ മണിക്കൂര്‍ കാമ്പയിന്‍ 2009 മുതല്‍ രാജ്യത്ത് ആചരിക്കുന്നുണ്ട്. ഈ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ വ്യാപകമായ പ്രചരണം നല്‍കി വന്‍ വിജയമാക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു

Thursday, 17 March 2016


ഉന്നത വിദ്യാഭ്യാസ സര്‍വേ : ഡാറ്റാ അപ്‌ലോഡ് ചെയ്യണം

കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ www.aishe.gov.in എന്ന വെബ് സൈറ്റിലൂടെ ഉന്നത വിദ്യാഭ്യാസ സര്‍വേയുടെ ഭാഗമായി ഡാറ്റാ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് 21 ആണ്. ഇതുവരെ വിവരങ്ങള്‍ നല്‍കാത്ത കോളേജുകള്‍, പോളീടെക്‌നിക്കുകള്‍, റ്റി.റ്റി.ഐ, നഴ്‌സിങ് സ്‌കൂളുകള്‍ എന്നിവ അടിയന്തിരമായി വിവരം നല്‍കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു

Wednesday, 16 March 2016

GOVT. ORDERS & CIRCULARS

നിയമനവും സ്ഥലംമറ്റവും പാടില്ല

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടാന്‍ അര്‍ഹതയുളള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും നടത്താന്‍ പാടില്ല എന്ന് എല്ലാ സെക്രട്ടറിമാരോടും വകുപ്പ് മേധാവികളോടും കര്‍ശനമായി നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു.കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പോളിംഗ് ഉദ്യോഗസ്ഥരുടെഡേറ്റാ ബേസ് തയ്യാറാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍സ്പാര്‍ക്ക് സിസ്റ്റത്തില്‍ നിന്നും ശേഖരിച്ച് അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ ഡാറ്റാബേസില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിക്കഴിഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 

Tuesday, 15 March 2016

അവധിക്കാല ശാസ്ത്ര പ്രവ്യത്തി പരിചയ ക്‌ളാസുകള്‍

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം , സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ - മെയ് മാസങ്ങളില്‍ ജൂനിയര്‍, സീനയര്‍ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ലാസുകള്‍ സംഘടിപ്പിക്കും. അപേക്ഷാ ഫാറം സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 19. സ്‌ക്രീനിംഗ് ടെസ്റ്റിനായി മാര്‍ച്ച് 11 മുതല്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയം വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫാറം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.കൂടുതല്‍ വിവരങ്ങള്‍ക്ക് മ്യൂസിയം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0471 -2306024, 2306025 വെബ്‌സൈറ്റ് www.kstmuseum.com 

Monday, 14 March 2016

Sunday, 13 March 2016

Saturday, 12 March 2016

ഇ-ലേണിംഗ് വിദ്യാഭ്യാസ സി. ഡി കള്‍



സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യൂക്കേഷണല്‍ ടെക്‌നോളജി എല്‍ പി. യു. പി ഹൈസ്‌കൂള്‍, പ്‌ളസ് വണ്‍, പ്‌ളസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി സിലബസ് പ്രകാരം തയ്യാറാക്കിയിട്ടുള്ള ഇ- ലേണിംഗിന് സഹായിക്കുന്ന വിദ്യാഭ്യാസ സി. ഡി. കള്‍ എസ്. ഐ. ഇ. ടി യില്‍ ലഭിക്കും. വെബ്‌സൈറ്റ് http://www.sietkerala.gov.in/ ഫോണ്‍ 0471-2338541.

Wednesday, 9 March 2016

കാഴ്ചവൈകല്യമുളള കുട്ടികള്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ പ്രവേശനം നല്‍കാന്‍ നടപടി വേണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍READ MORE

ANTICIPATORY INCOME TAX CALCULATOR 2016-17

                       അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് വിഹിതം മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ അടച്ച് തുടങ്ങണമല്ലോ. ഇതിലേക്ക് 2016 ഏപ്രില്‍ 1 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള  സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം കണക്കാക്കി അതില്‍ നിന്നും  ഇന്‍കം ടാക്സ് നിയമം അനുശാസിക്കുന്ന അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണക്കാക്കേണ്ടി വരും. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്കില്‍ മുന്‍ വര്‍ഷത്തേതില്‍
നിന്നും കാര്യമായ മാറ്റങ്ങളില്ല. പ്രധാനമാറ്റം 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്ക് നല്‍കിയിരുന്ന 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. പുതിയ നിരക്കനുസരിച്ച് കണക്കാക്കുന്ന പ്രതീക്ഷിത നികുതിയുടെ 12 ല്‍ ഒരു ഭാഗമാണ് മാര്‍ച്ച്‌ മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ചു തുടങ്ങേണ്ടത്. പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി അതിന്റെ ഒരു പകര്‍പ്പ് ഹെഡ്മാസ്റ്റര്‍ക്ക്(DDO) നല്‍കണം. ഇത്  കണക്കാക്കുന്നതിനായി KCALP School, Eramangalam-ത്തെ ശ്രീ സുധീര്‍കുമാര്‍ ടി കെയും AMLP സ്കൂള്‍ ബാലുശേരിയിലെ ശ്രീ രാജന്‍ എന്‍-ഉം ചേര്‍ന്ന് തയ്യാറാക്കിയ TDS Calculator ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
CLICK HERE to Download Income Tax Calculator 

Tuesday, 8 March 2016

Monday, 7 March 2016

SSLC Examination - March 2016 Answer Script Distribution 

Details For Exam Centre is available on  IExam login.

Sunday, 6 March 2016

SSLC PADHANA SAHAYI 2016 - DEEPIKA AND MATHRUBHUMI VIDYA

             എസ്.എസ്.എല്‍ .സി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതില്‍  അദ്ധ്യാപകരെയുംരക്ഷിതാക്കളെയും പോലെ തന്നെ കേരളത്തിലെ പത്രങ്ങളും നിസ്ഥുലമായ പങ്ക് വഹിക്കുന്നു. പരീക്ഷാ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കുട്ടികള്‍ക്ക് ഇവവിലെ ചോദ്യോത്തരങ്ങള്‍ , ചോദ്യങ്ങളുടെ വിശകലനങ്ങള്‍ എന്നിവ ഇതുവരെ പഠിച്ച കാര്യങ്ങളെ മനസ്സില്‍ ഉറപ്പിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായകമാകും എന്ന് കരുതുന്നു
DEEPIKA  - SSLC PADHANA SAHAYAI
1.Malayalam

2.English
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics

MATHRUBHUMI VIDYA  - SSLC PADHANA SAHAYAI
1.English
2.Malayalam
3.Social
4.Physics

Related Post
Malayala Manorama Padhipura -SSLC Pareeksha Sahayi

പരീക്ഷാപ്പേടി അകറ്റാന്‍ വീഹെല്‍പ്പ് : കുട്ടികള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍

ഹയര്‍ സെക്കന്ററി പരീക്ഷയുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് വീ ഹെല്‍പ്പ് എന്ന പേരില്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായ കേന്ദ്രം ആരംഭിച്ചു. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ ഫോണില്‍ കൗണ്‍സിലിംഗ് സഹായത്തിന് 1800 425 3191 നമ്പരില്‍ ടോള്‍ ഫ്രീ ആയി വിളിക്കാം

മാര്‍ഗ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം ജില്ലയിലുളള ജീവനക്കാരെയും കഴിഞ്ഞ നാല് വര്‍ഷത്തുനുളളില്‍ മൂന്ന് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരെയും വിരമിക്കാന്‍ ആറ് മാസത്തില്‍ താഴെയുളളവരെയും റിട്ടേണിംഗ് ഓഫീസിറായോ അസിസ്ന്റ് റിട്ടേണിംഗ് ഓഫീസിറായോ നിയമിക്കരുതെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ വകുപ്പ് തലവന്‍മാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച നിയമനങ്ങള്‍ മാര്‍ച്ച് രണ്ടിനുതന്നെ പൂര്‍ത്തിയാക്കാനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടിനു തന്നെ സമര്‍പ്പിക്കാനും സ്ഥലം മാറ്റം ലഭിച്ചവര്‍ മാര്‍ച്ച് രണ്ടിനു തന്നെ സ്ഥലം മാറ്റം ലഭിച്ച ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇത് കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കൂടാതെ എല്ലാ വകുപ്പു സെക്രട്ടറിമാരും വകുപ്പു തലവന്‍മാരും ചീഫ് സെക്രട്ടറിയ്ക്ക് 0471 -2320311 എന്ന ഫാക്‌സ് നമ്പരിലോ secy.gad@kerala.gov.in എന്ന മെയിലിലോ, ദിനസരി റിപ്പോര്‍ട്ടു നല്‍കാനും യോഗം നിര്‍ദ്ദേശിച്ചു


വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് ഷേണി സ്കൂള്‍ ബ്ലോഗ് അവതരിപ്പിക്കുന്നത്.ഓരോ അദ്ധ്യായത്തിലെ  പി.ഡി.എഫ് രൂപത്തിലുള്ള പ്രസന്റേഷന്‍ ഫയലുകളെ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

SOCIAL 1
1.ആധുനിക ലോകത്തിന്റെ ഉദയം 
2.വിപ്ലവങ്ങളുടെ കാലം
3. സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച
4.ലോകയുദ്ധവും തുടര്‍ച്ചയും
5.രണ്ടാം ലോക യുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും
9.ദേശീയോദ്‌ഗ്രഥനം
10.ജനാധിപത്യം
11.മനുഷ്യാവകാശങ്ങള്‍
12.സമാധാനവും സുരക്ഷിതത്വവും അന്തര്‍ദേശീയ സംഘടനകളിലൂടെ
SOCIAL 2
1. അന്തരീക്ഷ പ്രതിഭാസങ്ങള്‍ 
7.ഒരൊറ്റ ഭൂമി
8.വികസനവും സമൂഹവും
9.ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകള്‍ 
10.പണവും ധനകാര്യ സ്ഥാപനങ്ങളും 
11.ആഗോള വത്‍ക്കരണം
12.സമ്പദ്‌വ്യവസ്ഥയും സര്‍ക്കാരും
13.ഭൂപഠം

Friday, 4 March 2016

ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍


  • പരീക്ഷാദിവസം കൃത്യസമയത്ത് ഡ്യൂട്ടിക്ക് ഹാജരാകണം. പരീക്ഷാഡ്യൂട്ടി രേഖപ്പെടുത്തിയ രജിസ്റ്ററില്‍ ഒപ്പിട്ട് റൂമിലേക്കുള്ള സാമഗ്രികള്‍ ശേഖരിക്കണം
  • ഓരോ റൂമിലും ലഭ്യമാക്കിയ പാഡില്‍ ആറൂമിലേക്കാവശ്യമായ എണ്ണം മെയിന്‍ ഷീറ്റുകളും ആവശ്യത്തിന് അഡീഷണല്‍ ഷീറ്റുകളും ഉണ്ടെന്നുറപ്പാക്കുകയും അവയില്‍ മോണോഗ്രാം പതിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം
  • 1.30ന് പരീക്ഷാ റൂമുകളിലെത്തണം
  • ഹാള്‍ടിക്കറ്റ് പരിശോധിച്ച് ആ റൂമിലെ കുട്ടികളാണെന്നുറപ്പാക്കുക. ഒരു കാരണവശാലും കുട്ടികളുടെ സീറ്റുകള്‍ മാറിയിരിക്കാനനുവദിക്കരുത്
  • Extra Time അനുവദിച്ച കുട്ടികള്‍ മറ്റ് കുട്ടികളിരിക്കുന്ന റൂമുകളില്‍ അവരോടൊപ്പമാണ് പരീക്ഷ എഴുതേണ്ടത്. ഇവര്‍ക്ക് ആ റൂമിലെ അധ്യാപകന്‍ നിയമാനുശൃതമായ അധികസമയം ഉറപ്പാക്കണം
  • മെയിന്‍‍ഷീറ്റില്‍ മോണോഗ്രാം പതിച്ചതാണെന്ന് ഉറപ്പാക്കണം.
  • പരീക്ഷ  തുടങ്ങി അര മണിക്കൂറിന് ശേഷം ഒരു വിദ്യാര്‍ഥിയെയും പരീക്ഷാ ഹാളില്‍ പ്രവേശിക്കാനനുവദിക്കരുത്.
  • 1.30 മുതല്‍ 1.45 വരെയുള്ള സമയത്തിനുള്ളില്‍ ഹാള്‍ടിക്കറ്റുമായി ഒത്ത് നോക്കി അറ്റന്‍ഡന്‍സ് പരിശോധിക്കേണ്ടതും മെയിന്‍ഷീറ്റ് വിതരണം ചെയ്ത് ഓരോ കുട്ടിയുടെയും മെയിന്‍ ഷീറ്റില്‍ ഇന്‍വിജിലേറ്റര്‍ ഒപ്പിടുന്നതിന് മുമ്പ് അതില്‍ കുട്ടി രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്നുറപ്പാക്കണം.
  • മെയിന്‍ഷീറ്റിലും അഡീഷണല്‍ ഷീറ്റിലും കുട്ടികള്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതേണ്ടതും ഇന്‍വിജിലേറ്റര്‍ ഇതില്‍ ഒപ്പിടേണ്ടതുമാണ്
  • ചീഫോ ഡെപ്യൂട്ടി ചീഫോ റുമുകളിലെത്തിക്കുന്ന ചോദ്യ പേപ്പറുകള്‍ അന്നത്തെ തന്നെയാണെന്നുറപ്പാക്കി രണ്ട് വിദ്യാര്‍ഥികളുടെ ഒപ്പ് വാങ്ങിയതിന് ശേഷം ഇന്‍വിജിലേറ്ററും ഒപ്പിട്ട് വേണം പാക്കറ്റുകള്‍ പൊട്ടിച്ച് വിതരണം നടത്താന്‍.
  • വിതരണം ചെയ്തതിന് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകള്‍ റുമുകളിലെ വെച്ച് ഉടനേ തന്നെ കവറുകളിലാക്കി സെല്ലോടേപ്പുപയോഗിച്ച് ഒട്ടിച്ച് സീല്‍ചെയ്യേണ്ടതും 2.30നകം ചീഫ് സൂപ്രണ്ട് അത് ശേഖരിക്കേണ്ടതുമാണ്
  • ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാ റൂമുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല
  • ഓരോ വിദ്യാര്‍ഥിക്കും അഡീഷണല്‍ ഷീറ്റ് ആവശ്യമുള്ള അവസരത്തില്‍ അത് അവരുടെ ഇരിപ്പിടത്തില്‍ ഇന്‍വിജിലേറ്റര്‍ എത്തിക്കണം. ഒരു കാരണവശാലും കുട്ടിയെ ഇന്‍വിജിലേറ്ററുടെ സമീപത്തേക്ക് വിളിച്ച് ഷീറ്റുകള്‍ നല്‍കരുത്
  • പരീക്ഷാ റൂമില്‍ കാല്‍ക്കുലേറ്റര്‍ , മൊബൈല്‍ അത് പോലുള്ളവ അനുവദിക്കരുത്
  • Cool off Time-ല്‍ കുട്ടികള്‍ ഉത്തരമെഴുതാന്‍ അനുവദിക്കരുത്
  • അഡീഷണല്‍ ഷീറ്റുകളുടെ എണ്ണം മെയിന്‍ ഷീറ്റില്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കണം
  • Warning Bell വരെ കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ അഡീഷണല്‍ ഷീറ്റ് നല്‍കണം
  • പരീക്ഷ അവസാനിക്കാതെ ഒരു കുട്ടിയെപ്പോലും ഹാളിന് പുറത്ത് വിടരുത്
  • പരീക്ഷക്ക് ശേഷം ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പരുകളുടെ ആരോഹണക്രമത്തില്‍ ശേഖരിച്ച് അവസാനപേജിലെ അവസാനവരിക്ക് തൊട്ട് താഴെ മോണോഗ്രാം പതിച്ച് ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കണം
  • സോഷ്യല്‍സയന്‍സ് പരീക്ഷയുടെ ദിവസം മാപ്പ് നല്‍കാന്‍ മറക്കരുത്
  • സ്ക്രൈബിനെ അനുവദിച്ച വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അതത് റൂമിലെ പേപ്പറുകളോടൊപ്പം ഉള്‍പ്പെടുത്തണം


BELL TIMINGS
First Bell (Long Bell)    -    1.30 PM (Invigilators to Rooms)
Second Bell                  -1.45 PM  (Distribution of Question Papers)
Third Bell (Long Bell)                    -2.00PM (Can start Writing Exams)
           ഓരോ അര മണിക്കൂറിന് ശേഷവും ഒരു ബെല്‍ അടുക്കുന്നതും പരീക്ഷ തീരുന്നതിന് 5മിനിട്ട് മുമ്പ് Warning Bell നല്‍കുന്നതുമായിരിക്കും. പരീക്ഷ തീരുന്ന സമയത്ത് 3.30 അല്ലെങ്കില്‍ 4.30ന് Long Bell.

REGISTERS to be maintained in Examination Centres


1. Register for issue of Admission Tickets.
2. Seating Arrangement Register
3. Register of Question Paper packets received
4. Watchman duty register
5. Register for stock of Main book & Addl. Sheet.
6. Register of Supervision work arrangement
7. Register for issue of main book and question   papers
8. Register of identification/attendance of pupils
9. Register for opening, closing and sealing of the safe containing question paper
10. Despatch Register of answer scripts
11. Register of stamp account.
12. Issue Register of Certificate.
13. Register of examination report.
14. Register of teachers deputed for Invigilation Duty
15. Register of teachers deputed for valuation of answer scripts.

ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • SSLC പരീക്ഷയുടെ ചോദ്യ പേപ്പര്‍ സോര്‍ട്ടിങ്ങ് മാര്‍ച്ച് ആദ്യ ആഴ്ചയില്‍ അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കും. ചീഫ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും DEO മാര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് തന്നെ എത്തിച്ചേരണം. അവരവുടെ പരീക്ഷാ കേന്ദ്രങ്ങളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ കയ്യില്‍ കരുതണം.
  • പരീക്ഷാറൂമുകള്‍ സജ്ജീകരിക്കുമ്പോള്‍ ഒരു റൂമില്‍ 20 കുട്ടികള്‍ വീതമാകത്തക്ക വിധം ക്ലാസ് മുറികള്‍ ക്രമീകരിക്കണം. അവസാന റൂമില്‍ പരമാവധി 24 കുട്ടികള്‍ വരെയാകാം.
  • പരീക്ഷാദിവസം മാത്രം ഓരോ റൂമുകളിലേക്കുമുള്ള ഇന്‍വിജിലേറ്റേഴ്‌സിന്റെ പോസ്റ്റിങ്ങ് നടത്തിയാല്‍ മതി. ഇന്‍വിജിലേറ്റര്‍മാരെ Rotation അടിസ്ഥാനത്തില്‍ വേണം റൂമുകളില്‍ നിയമിക്കാന്‍. ഒരേ അധ്യാപകന്‍ തന്നെ ഒരു മുറിയില്‍ സ്ഥിരമായി ഡ്യൂട്ടി ചെയ്യുന്നത് ഒഴിവാക്കണം
  • ആദ്യപരീക്ഷാ ദിവസം രാവിലെ 11 മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ ഇന്‍വിജിലേറ്റര്‍മാരുടെ യോഗം ചേര്‍ന്ന് അവര്‍ക്കാവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
  • പരീക്ഷാ മുറികളില്‍ വെള്ളം ആവശ്യമുള്ള കുട്ടികള്‍ക്ക് അവ കൊണ്ടുവരാവുന്നതാണ്. എന്നാല്‍ ലേബലുകളുള്ള കുപ്പികള്‍ ഒഴിവാക്കണം
  • പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റുകള്‍ പരീക്ഷാസമയത്ത് അടച്ചിടരുത്
  • പരീക്ഷാസമയത്ത് പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരെയും കേന്ദ്രത്തില്‍ പ്രവേശിപ്പിക്കരുത്
  • ചോദ്യപേപ്പറുകള്‍ ശേഖരിക്കുന്ന അവസരത്തില്‍ അത് അന്നത്തെ പരീക്ഷയുടെ തന്നെയല്ലെ എന്ന് കോ‍ഡുകള്‍ പരിശോധിച്ച് ഉറപ്പാക്കണം
  • പരീക്ഷാദിവസങ്ങളില്‍ രാവിലെ ചോദ്യപേപ്പറുകള്‍ ചീഫും ഡെപ്യൂട്ടി ചീഫും ചേര്‍ന്ന് ഏറ്റുവാങ്ങണം. പാക്കറ്റിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം ഇത് ലോക്കറില്‍ വെച്ച് സീല്‍ ചെയ്യണം. ലോക്കറിന്റെ ഒരു താക്കോല്‍ ചീഫും മറ്റൊന്ന് ഡെപ്യൂട്ടിയുമാണ് സൂക്ഷിക്കേണ്ടത്. 
  • പരീക്ഷാ ദിവസം ഉച്ചക്ക് 1.40ന് പുറത്തെടുക്കുന്ന ചോദ്യ പേപ്പറുകള്‍ ക്ലാസു് റൂമുകളിലെത്തിക്കേണ്ടത് ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫും  ചേര്‍ന്നാണ് റൂമുകളിലെത്തിക്കേണ്ടത്. മറ്റാരെയും ഇതിനായി നിയോഗിക്കാന്‍ പാടുള്ളതല്ല
  • Regular, PCN, CCC, Betterment (RAC) വിഭാഗങ്ങള്‍ക്ക് School Going വിഭാഗത്തിന്റെ ചോദ്യപേപ്പര്‍ തന്നെയാണ് നല്‍കേണ്ടത്. മാര്‍ച്ച് 2011 വരെ ആദ്യമായി പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് പഴയ സിലബസ് പ്രകാരം നീലനിറത്തിലുള്ള ചോദ്യപേപ്പറുകളാണ് നല്‍കേണ്ടത്.
  • ഓരോ ദിവസത്തെയും പരീക്ഷക്ക് ശേഷം അതത് ദിവസത്തെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ കേന്ദ്രത്തിലേക്ക് അന്നുതന്നെ അയക്കാന്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം മതിയായ സുരക്ഷയോടെ അത് പരീക്ഷാകേന്ദ്രത്തിലെ ലോക്കറില്‍ സീല്‍ ചെയ്ത് സൂക്ഷിക്കുകയും തൊട്ടടുത്ത ദിവസം അയക്കുകയും വേണം
  • പരീക്ഷയുമായി ബന്ധപ്പെട്ട് സ്കൂളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറക്ക് അവ ഹാജരാക്കേണ്ടതുമാണ്
  • അഡിഷണല്‍ ഷീറ്റുകളിലും മെയിന്‍ ഷീറ്റുകളിലും മോണോഗ്രാം ഉറപ്പാക്കണം
  • മൂല്യനിര്‍ണ്ണയകേന്ദ്രങ്ങളിലേക്കയക്കുന്ന ഉത്തരക്കടലാസുകള്‍ ഓരോ പാക്കറ്റിലും നിശ്ചിത എണ്ണത്തിനനുശൃതമാണെന്നുറപ്പ് വരുത്തണം
  • എല്ലാ ഉത്തരക്കടലാസുകളുടെയും അവസാനപേജി്ല്‍ അവസാനവരിക്ക് തൊട്ടുതാഴെ മോണോഗ്രാം പതിക്കണം
  • ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയിലുള്ള എല്ലാ അധ്യാപകരുടെയും മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ച് വെക്കണം
  • അധികം ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് OFF നല്‍കുന്ന ദിവസം അവരോട് അത്യാവശ്യ സാഹചര്യത്തില്‍ ഡ്യൂട്ടിക്കെത്താന്‍ തയ്യാറായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കണം. ആ സമയത്ത് അവരുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്ന നിര്‍ദ്ദേശവും നല്‍കണം
  • ഇല്‍വിജിലേറ്റര്‍മാരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ പ്രസ്തുത കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നില്ല എന്ന സ്ത്യവാങ്ങ്മൂലം വാങ്ങണം
  • മൂല്യനിര്‍ണ്ണയകേന്ദ്രത്തിലേക്കയക്കുന്ന CV കവറിന് പുറത്ത് Absent/Break ആയ വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ ചുവന്ന മഷിയില്‍ രേഖപ്പെടുത്തണം.
  • ഓരോ വിഭാഗത്തിന്റെയും ഉത്തരക്കടലാസുകള്‍ പ്രത്യേകം പ്രത്യേകം പാക്കറ്റുകളിലാണ് വാല്യുവേഷന്‍ ക്യാമ്പിലേക്കയക്കേണ്ടത്(റഗുലര്‍ വിഭാഗത്തിന്റെ പാക്കറ്റില്‍ മറ്റു വിഭാഗങ്ങള്‍ പാടില്ല) പാക്കറ്റിന് പുറത്ത് ഏത് വിഭാഗമാണെന്ന് രേഖപ്പെടുത്തണം(SGC,PCN,ARC,BT,CCC,PCO)
  • 40മാര്‍ക്കിന്റെ ഉത്തരക്കടലാസുകള്‍ 18 വീതവും 80 മാര്‍ക്കിന്റേത് 12 വീതവുമാണ് ഒരു CV കവറില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • പരീക്ഷാ ദിവസങ്ങളില്‍ ആബ്‌സന്റാകുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ അന്നേ ദിവസം അഞ്ച് മണിക്കകം പരീക്ഷാഭവന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഇതോടൊപ്പം തന്നെ ഉത്തരക്കടലാസുകളയക്കുന്ന പാക്കറ്റിലും Absentees Statemnt പ്രത്യേക കവറിലാക്കി  അയക്കേണ്ടതുണ്ട്. 
  • പരീക്ഷ അവസാനിക്കുന്ന ദിവസം March 23ന് ഓരോ ദിവസത്തേയും ആബ്‌സന്റീസ് സ്റ്റേറ്റ്‌മെന്റ് Cosolidate ചെയ്ത് DEOയിലെത്തിക്കണം.
  • ഗ്രേസ് മാര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസില്‍ പ്രസ്ഥുത ഉത്തരവിന്റെ നമ്പരും ഏതാനുകൂല്യത്തിനാണര്‍ഹതയുള്ളത് എന്ന വിവരവും ചീഫ് സൂപ്രണ്ട് ചുവന്ന മഷിയില്‍ രേഖപ്പെടുത്തണം