Friday, 28 March 2014

സൂര്യാഘാതം; ജോലി സമയം പുന:ക്രമീകരിച്ചു.

സൂര്യാഘാതം; ജോലി സമയം പുന:ക്രമീകരിച്ചു.
അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പി.ജി. തോമസ് ഉത്തരവായി. മാധ്യമ റിപ്പോര്‍ട്ടുകളുടേയും ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് നടപടി. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി തൊഴിലുടമകള്‍ നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകാര്‍ക്ക് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് ജോലി സമയം പുന:ക്രമീകരിക്കേണ്ടത്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള, സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ഉത്തരവ് നടപ്പിലാക്കി ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം

Tuesday, 18 March 2014

Wednesday, 12 March 2014


ട്രഷറി മുഖേന ബില്ലുകളില്‍ നിന്നും ആദായനികുതി കുറവ് ചെയ്യുന്ന ഡിഡിഒ, എഇഇ, സെക്രട്ടറി (എല്‍എസ്ജിഡി) മാര്‍www.tin-nsdl.com ല്‍ BIN-view ല്‍ തങ്ങളുടെ TANല്‍ ('ടാക്‌സ് ഡിഡക്ഷന്‍ ആന്റ് കളക്ഷന്‍ അക്കൗണ്ട് നമ്പേഴ്‌സ്) 24ജി പ്രകാരം വരവു വച്ചിരിക്കുന്ന തുക ശരിയാണോ എന്ന് പരിശോധിച്ച് ട്രഷറിയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ട്രഷറി ഡയറക്ടറുടെ സര്‍ക്കുലര്‍ 10/2014 പ്രകാരം തിരുത്തലുകള്‍ ആവശ്യമുള്ള പക്ഷം ഈ മാസം 18 നകം അതത് ട്രഷറികളില്‍ സമര്‍പ്പിക്കണം. . പി.എന്‍.എക്‌സ്.1290/14

Tuesday, 11 March 2014

ഷീലാ ദീക്ഷിത് ഗവര്‍ണറായി ചുമതലയേറ്റു



ഷീലാ ദീക്ഷിത് ഗവര്‍ണറായി ചുമതലയേറ്റു
കേരള ഗവര്‍ണറായി ഷീലാ ദീക്ഷിത് ചുമതലയേറ്റു. രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഷീലാ ദീക്ഷിതിന് സത്യവാചകം ചൊല്ലി ക്കൊടുത്തു. സംസ്ഥാനത്തെ മൂന്നാമത്ത വനിതാ ഗവര്‍ണറാണ് ഷീലാ ദീക്ഷിത്. ജ്യോതി വെങ്കിടചെല്ലം, രാം ദുലാരി സിന്‍ഹ എന്നിവരാണ് സംസ്ഥാനത്ത് വനിതാ ഗവര്‍ണമാരായിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, സംസ്ഥാന മന്ത്രിമാര്‍, കേന്ദ്ര സഹമന്ത്രിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഗവര്‍ണര്‍ക്ക് പൂച്ചെണ്ട് നല്‍കി അനുമോദിച്ചു. എം.എല്‍.എ.മാര്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എസ്.എസ്.എല്‍.സി. സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പ്

എസ്.എസ്.എല്‍.സി. സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പ്
2014 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ ഈ മാസം 24 മുതല്‍ 27 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. നിയമന ഉത്തരവ് ലഭിച്ച എല്ലാ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരും അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരുടെ പട്ടിക പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി പറയുന്ന ക്രമത്തിലാണ് ക്യാമ്പുകള്‍ നടക്കുക. മാര്‍ച്ച് 24 മുതല്‍ 25 വരെ: മലയാളം 2 - ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്., തൃശ്ശൂര്‍, ഫിസിക്‌സ് - ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ്, തൃശ്ശൂര്‍, ബയോളജി - ജി.എച്ച്.എസ്. ചാവക്കാട്, അറബിക്, ഉറുദ്ദു, സംസ്‌കൃതം - ജി.വി.എച്ച്.എസ്.എസ്., ചാലക്കുടി. മാര്‍ച്ച് 25 മുതല്‍ 26 വരെ: ഇംഗ്ലീഷ് - എസ്.ആര്‍.വി.ജി. (എം.) വി.എച്ച്.എസ്.എസ്., എറണാകുളം, ഹിന്ദി - ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്., ആലുവ, മാത്തമാറ്റിക്‌സ് - ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്., എറണാകുളം. മാര്‍ച്ച് 26 മുതല്‍ 27 വരെ: മലയാളം 1: ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ്., തൈക്കാട്, തിരുവനന്തപുരം, സോഷ്യല്‍ സയന്‍സ്- എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസ്., തിരുവനന്തപുരം, കെമിസ്ട്രി- ഗവണ്‍മെന്റ് സെന്‍ട്രല്‍ എച്ച്.എസ്., അട്ടക്കുളങ്ങര, തിരുവനന്തപുരം.

Monday, 10 March 2014

എസ്.എസ്.എല്‍.സി. എക്‌സാമിനര്‍

എസ്.എസ്.എല്‍.സി. എക്‌സാമിനര്‍
2014 എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നിയമന ഉത്തരവുകള്‍ www.keralapareekshabhavan.in ലെ സ്‌കൂള്‍ ലോഗിനില്‍ നിന്നും പ്രഥമാദ്ധ്യാപകര്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിരമായി നല്‍കണം.

പരീക്ഷാപ്പേടി അകറ്റാന്‍ ടോള്‍ ഫ്രീ നമ്പര്‍

പരീക്ഷാപ്പേടി അകറ്റാന്‍ ടോള്‍ ഫ്രീ നമ്പര്‍
ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധതരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് വീ ഹെല്‍പ്പ് എന്ന പേരിലുള്ള ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായ കേന്ദ്രത്തില്‍ പരീക്ഷാ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ ഫോണില്‍ ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സഹായം ലഭിക്കും. കുട്ടികള്‍ക്ക് സൗജന്യമായി 1800 425 3198 നമ്പരില്‍ വിളിക്കാം. ടോള്‍ ഫ്രീ സേവനം മാര്‍ച്ച് മൂന്ന് മുതല്‍ പരീക്ഷ അവസാനിക്കുന്നതുവരെ ലഭിക്കും.

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം
2014 എസ്.എസ്.എല്‍.സി. പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ഈ മാസം 29 മുതല്‍ ഏപ്രില്‍ എട്ട് വരെയും തുടര്‍ന്ന് ഏപ്രില്‍ 11 മുതല്‍ 12 വരെയും ആയിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്‍പത്, 10 തീയതികളില്‍ ക്യാമ്പിന് അവധി ആയിരിക്കും.

Sunday, 9 March 2014

Thursday, 6 March 2014

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? എസ്.എം.എസില്‍ അറിയാം

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ വെരുമൊരു എസ്.എം.എസ്. മതി. ഇംഗ്ലീഷിലെ വലിയ ഇ, എല്‍, ഇ എന്ന അക്ഷരങ്ങള്‍ക്ക് ശേഷം സ്‌പെയ്‌സിട്ട് തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ 54242 എന്ന നമ്പരില്‍ അയച്ചാല്‍ നിമിഷങ്ങള്‍ക്കകം ബൂത്ത് നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാം. 1950 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചാലും ഇതറിയാം. താലൂക്ക് ഓഫീസുകളിലെ ടച്ച് സ്‌ക്രീനില്‍നിന്നും വില്ലേജ് ഓഫീസുകളില്‍നിന്നും ബൂത്ത്‌ലെവല്‍ ഓഫീസറില്‍നിന്നും ഇതറിയാനാവും.

TDS Statement ഫയൽ ചെയ്യാൻ വിട്ടുപോയവർക്ക് 31-3-14 വരെ അവസരം.

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ പൊതുസഹായ പദ്ധതി - ധനസഹായത്തിന് അപേക്ഷിക്കാം

സര്‍വീസിലുള്ളവരും, പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറം ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി.ഡബ്ല്യു അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 31. വിലാസം അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, തിരുവനന്തപുരം 14. പി.എന്‍.എക്‌സ്.1223/14

Monday, 3 March 2014

'' ഹലോ ഡോക്ടര്‍ അല്ലേ...... ഇത് ഉമ്മന്‍ ചാണ്ടിയാണ് ''

'' ഹലോ ഡോക്ടര്‍ അല്ലേ...... ഇത് ഉമ്മന്‍ ചാണ്ടിയാണ് ''
'' ഹലോ ഡോക്ടര്‍ അല്ലേ...... ഇത് ഉമ്മന്‍ ചാണ്ടിയാണ് '' സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഇരുന്ന് മുഖ്യമന്ത്രി ഫോണ്‍ ചെയ്തു. മറുതലയ്ക്കല്‍ നിന്നും മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്ത് ഡോക്ടര്‍ സംസാരിച്ചു. ഡോക്ടറുമായി രോഗവിവരങ്ങള്‍ ഫോണില്‍ സംസാരിച്ച് ഉപദേശം തേടാന്‍ രോഗികള്‍ക്ക് സൗകര്യമൊരുക്കുന്ന ആരോഗ്യ വകുപ്പിന്റെ ഡയല്‍ എ ഡോക്ടര്‍ പദ്ധതിയും ജീവിതശൈലീരോഗ നിര്‍ണ്ണയ പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണക്കാര്‍ക്കും ഏതു സമയത്തും ഡോക്ടറുടെ ഉപദേശം തേടാന്‍ സാധ്യമാവുന്നത് ആരോഗ്യരംഗത്ത് സുപ്രധാന ചുവട്‌വെപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി.ഐ.പി.കള്‍ക്കും ധനാഢ്യര്‍ക്കും മാത്രം ലഭിച്ചിരുന്ന സൗകര്യമാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കുന്നത്. ആരോഗ്യരംഗത്ത് ഏറ്റവും മെച്ചപ്പെട്ട സേവനം ലഭ്യമാവുന്നിടമാണ് കേരളം. ഇത് എല്ലാവര്‍ക്കും കിട്ടുന്ന സാഹചര്യം ആവശ്യമാണ്. ഡോക്ടര്‍മാരുടെ സഹകരണം ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.ആര്‍.എച്ച്.എം. പദ്ധതിയായി കഴിഞ്ഞവര്‍ഷം ആരംഭിച്ച ദിശ പരീക്ഷാപ്പേടി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങിയതാണെന്ന് അദ്ധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പദ്ധതി വിപുലീകരിച്ച് പൊതുജനങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ ഉപദേശം തേടാന്‍ പ്രാപ്തമാക്കുകയാണ്. ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. ഇതിന്റെ ആദ്യപടിയായാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പരിശോധിച്ച് കണ്ടെത്തുന്നത്. തൊഴില്‍ ശാലകളിലും പൊതുസ്ഥലങ്ങളിലും എത്തി ആരോഗ്യസംഘം രോഗനിര്‍ണ്ണയിച്ച് ചികിത്സ നല്‍കും. ദൂരെദിക്കുകളിലും ജലമാര്‍ഗ്ഗം മാത്രം എത്താവുന്നിടത്തും ആരോഗ്യസംഘം എത്തുമെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് ഒരു കോടി അള്‍ക്കാരില്‍ രോഗനിര്‍ണ്ണയം നടത്താനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഐ.ടി.മിഷനും ആരോഗ്യവകുപ്പും കൈകോര്‍ക്കുന്ന ഡയല്‍ എ ഡോക്ടര്‍ പദ്ധതിയില്‍ 1056 ല്‍ വിളിച്ചാല്‍ ഡോക്ടറുമായി സംസാരിക്കാം. പ്രഥമശുശ്രൂഷ, വാക്‌സിനേഷന്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയില്‍ വിദഗ്ദ്‌ധോപദേശം ഡോക്ടര്‍ നല്‍കും. 74 വിദഗ്ദ്ധഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരു സമയം ഏഴോ എട്ടോ പേര്‍ ലൈനില്‍ കാണും. പരീക്ഷാ കാലയളവില്‍ 10 മനശാസ്ത്രവിദഗ്ദ്ധരും പരീക്ഷാപ്പേടിയകറ്റാന്‍ സഹായത്തിനെത്തും.

ടി.ടി.സി. ഹാള്‍ടിക്കറ്റ്

ടി.ടി.സി. ഹാള്‍ടിക്കറ്റ്
ടി.ടി.സി പരീക്ഷയുടെ ഹാള്‍ടിക്കറ്റും, ക്യാന്‍ഡിഡേറ്റ് ലിസ്റ്റും ഇന്ന് (മാര്‍ച്ച് നാല്) നാല് മണി മുതല്‍ പരീക്ഷാഭവന്റെ www.keralapareekshabhavan.inവെബ്‌സൈറ്റില്‍ ലഭിക്കും. ടി.ടി.ഐ. പ്രിന്‍സിപ്പല്‍മാര്‍ സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ക്യാന്‍ഡിഡേറ്റിന്റെ പേര്, രജിസ്റ്റര്‍ നമ്പര്‍ എന്നിവ എഴുതി വിതരണം ചെയ്യണം

Staff fixation 2013-14

സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം, വിദ്യാലയം ആരംഭിച്ച വര്‍ഷം, വിദ്യാലയത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നൂണ്‍ ഫീഡിംഗ് കമ്മിറ്റി നിയമിച്ച പാചകക്കാര്‍ എന്നിവരുടെ വിശദാംശങ്ങള്‍ അടിയന്തിരമായി ശേഖരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
  • സമ്പൂര്‍ണ്ണയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് സ്കൂളുകള്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ 2014 മാര്‍ച്ച് 5-നു മുമ്പായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • 2013 ഡിസംബര്‍ 31-ന് സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • എയിഡഡ് സ്കൂളുകള്‍ നിയമന അംഗീകാരം ലഭിച്ച ജീവനക്കാരുടെ എണ്ണം മാത്രമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.


സര്‍ക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ സൈറ്റിനായി   ഇവിടെ ക്ലിക്ക് ചെയ്യുക