പട്ടികജാതി/വര്‍ഗ വികസന വകുപ്പില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ/ആശ്രമ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നോക്കുന്ന താല്‍പര്യമുള്ള അധ്യാപകര്‍ക്ക് 2014 ഡിസംബര്‍ 30 ന് രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. വിശദവിവരങ്ങളും അപേക്ഷാഫോറവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെwww.education.kerala.gov.in വെബ്‌സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ലഭ്യമാണ്.
ജി.എസ്.എല്‍.വി. മാര്‍ക്ക് - 3 യുടെ വിക്ഷേപണത്തോടനുബന്ധിച്ച് ഡിസംബര്‍ 17-ന് രാവിലെ ഏഴിനും വൈകുന്നേരം ഏഴിനും വിക്ടേഴ്‌സ് ചാനലില്‍ ഹ്യൂമണ്‍ സ്‌പേസ് ഫ്‌ളൈറ്റ് പ്രോജക്ട് ഡയറക്ടര്‍ എസ്.ഉണ്ണികൃഷ്ണന്‍ നായരുമായി പ്രത്യേക അഭിമുഖം സംപ്രേഷണം ചെയ്യും. പുന:സംപ്രേഷണം 18 ന് രാവിലെ 9.30-നും വൈകുന്നേരം 5.30-നും.
ധനകാര്യ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ഡാറ്റ പ്രോസസിംഗ് സെന്റര്‍) ഡയറക്ടര്‍ തസ്തികയിലേക്ക് 44640 - 58640 ശമ്പള സ്‌കെയിലില്‍ അന്യത്രവ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര / സംസ്ഥാന / പൊതുമേഖല/ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് നിലവില്‍ മാതൃവകുപ്പില്‍ നിന്നും ലഭിക്കുന്ന ശമ്പളം തെരഞ്ഞെടുക്കാം. പൂരിപ്പിച്ച അപേക്ഷ ഉചിതമാര്‍ഗേണ മുന്‍കൂര്‍ പകര്‍പ്പ് സഹിതം ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അവസാന തീയതി: ഡിസംബര്‍ 31. പി.എന്‍.എക്‌സ്.6276/14
തസ്തിക നഷ്ടമായതിനെ തുടര്‍ന്ന് അദ്ധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തിയവരെ കലാ, കായിക പ്രവൃത്തിപരിചയ അദ്ധ്യാപകരായി പുനര്‍ വിന്യസിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ നടപടി. ഭാഷാ അദ്ധ്യാപകരെ കായിക അദ്ധ്യാപകര്‍ അടക്കമുള്ള സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമിക്കുന്നതിനെതിരെ അദ്ധ്യാപ കര്‍ക്കിടയില്‍ ഉടലെടുത്ത പ്രതിഷേധം കണക്കിലെടുത്താണ് ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പി.എന്‍.എക്‌സ്.6146/14
ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി നീട്ടി. ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടക്കേണ്ട അവസാന തീയതി ഡിസംബര്‍ 15 ലേക്കും ഇരുപത് രൂപ പിഴയോടുകൂടി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 19 ലേക്കും ഓരോ ദിവസത്തിനും അഞ്ച് രൂപ അധികപിഴയോടുകൂടി ഫീസടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 23 ലേക്കും 600 രൂപ സൂപ്പര്‍ ഫൈനോടുകൂടി ഫീസ് അടയ്‌ക്കേണ്ട തീയതി ഡിസംബര്‍ 26 ലേക്കുമാണ് നീട്ടിയത്. നേരത്തേ പ്രഖ്യാപിച്ച മറ്റ് തീയതികള്‍ക്ക് മാറ്റമില്ല. പി.എന്‍.എക്‌സ്. 6108/14
തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിലെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ഓഫീസ് മുഖേന ജനുവരി ആദ്യവാരം മുതല്‍ ആരംഭിക്കുന്ന സി. ആന്‍ഡ് സി പ്ലസ് പ്ലസ് പ്രോഗ്രാമിങ് കോഴ്‌സിലേക്ക് പ്ലസ്ടു / ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. മൊബൈല്‍ : 9446777732, 8089288200, 9496204380. പി.എന്‍.എക്‌സ്. 6116/14